മുടി കണ്ടപ്പോൾ ഫ്രീക്കനാണെന്ന് തോന്നി, അതുകൊണ്ട് മിണ്ടാൻ തോന്നിയില്ലെന്ന് മാളവിക

ആദ്യത്തെ മുടിയും രൂപവുമൊക്കെ കണ്ട് ഫ്രീക്കനാണെന്ന് കരുതി ആറു മാസത്തോളം കാര്യമായൊന്നും മിണ്ടാതിരുന്ന ആൾ പിന്നെ ഏറ്റവും നല്ല സുഹൃത്തുക്കളിലൊരാളായി മാറിയ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ്

ജനപ്രിയ സീരിയലായ ‘മഞ്ഞിൽ വിരിഞ്ഞ പൂവി’ൻ്റെ പ്രധാനകഥാപാത്രങ്ങളായ മാളവികയും യുവകൃഷ്ണയും ഇപ്പോൾ മലയാളികൾക്ക് പ്രിയപ്പെട്ടവരായി മാറിയിരിക്കുകയാണ്. ഇരുവരും തങ്ങളുടെ രസകരമായ സൗഹൃദത്തെക്കുറിച്ച് പ്രേഷകരുമായി പങ്കുവെച്ചു.

ഞാനീ പ്രോജക്ടിലെത്തുമ്പോൾ മാളവിക ഒരു സെലിബ്രിറ്റിയാണ് നമ്മളൊരു ഫ്രഷറുമായിരുന്നെന്ന് പറയുകയാണ് യുവ. എങ്ങനെ കമ്യൂണിക്കേറ്റ് ചെയ്യുമെന്നൊരു ഇൻഹിബിഷൻ സത്യത്തിലുണ്ടായിരുന്നുവെന്നും പക്ഷെ സംസാരിച്ചു വന്നപ്പോൾ വളരെ ഡൗൺ ടു എർത്തായ പേഴ്സണാണ് ഭയങ്കര ഫ്രണ്ട്‌ലി ആണ് ടോക്കറ്റീവാണെന്നും യുവി വാചാലനാകുന്നത്.

ഞാനൊരാളെ നല്ല അനലൈസ് ചെയ്തിട്ടേ ഫ്രണ്ടാക്കാറുള്ളുവെന്ന് മാളവിക മറുപടിയായി പറഞ്ഞു. എൻ്റെ ഫ്രണ്ട് ലിസ്റ്റിൽ വരണമെങ്കിൽ ഇത്തിരി ബുദ്ധിമുട്ടാണ് പക്ഷെ വന്നു കഴിഞ്ഞാൽ കംഫർട്ടബിളാണ് ആ ലിസ്റ്റിൽ ഉണ്ടാവുവെന്നും മാളവിക തുറന്നടിച്ചി. ഷൂട്ട് തുടങ്ങി ഏകദേശം ആറു മാസം കഴിഞ്ഞാണ് ഞങ്ങൾ മിണ്ടാനൊക്കെ തുടങ്ങിയതെന്നും മാളവിക പറഞ്ഞുവെച്ചു.

ആദ്യം ഈ മുടിയും രൂപവുമൊക്കെ കണ്ടപ്പൊ ഒരു ഫ്രീക്കൻ ടൈപ്പൊരു ആളായിരിക്കുമെന്നാ കരുതിയത് അതോണ്ട് തന്നെ മിണ്ടാൻ തോന്നിയില്ലെന്നം മാളവിക പറഞ്ഞു. യുവ ഒരു മെൻ്റലിസ്റ്റ് കൂടിയാണെന്ന് മാളവിക പറയുന്നു. നമ്മൾ ബലം പിടിച്ച് മിണ്ടാതിരുന്നാലും ആള് കാര്യങ്ങളൊക്കെ പിടിച്ചെടുക്കുമോയെന്നൊരു പേടി സത്യത്തിലുണ്ടായിരുന്നുവെന്നും മാളവിക രസകരമായി പറഞ്ഞുവെച്ചു.