മിയ മുതല്‍ ശോഭന വരെ, പ്രായം കടന്നിട്ടും വിവാഹിതരാകാത്ത നടിമാര്‍; കെട്ടാത്തതിന്റെ കാരണവും

വിവാഹം കഴിക്കാതെ ജീവിക്കുന്ന ഒട്ടേറെ നടിമാര്‍ സിനിമ മേഖലയിലുണ്ട്. ബോളിവുഡിലും ടോളിവുചിലും ഹോളിവുഡിലുമുള്ള ട്രെന്‍ഡ് മലയാള സിനിമയിലും നിലനില്‍ക്കുന്നുണ്ട്. ശക്തമായ നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച പല നടിമാരും പ്രായമേറെ കടന്നെങ്കിലും വിവാഹത്തെകുറിച്ച് ചിന്തിച്ചിട്ടില്ല. ചിലര്‍ വിവാഹം വേണ്ടെന്ന് പറഞ്ഞ് ജീവിക്കുമ്പോള്‍ ചിലര്‍ 30 വയസു കഴിഞ്ഞിട്ടും സിനിമയില്‍ ഇനിയുമേറെ വേഷങ്ങള്‍ ചെയ്യാനുണ്ടെന്ന് തുറന്നുപറച്ചിലോടെ മനപ്പൂര്‍വ്വം വിവാഹം വൈകിപ്പിക്കുന്നു. ഇനിയും വിവാഹിതരാകാതെ കഴിയുന്ന ചില നടിമാരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് നോക്കാം

ശോഭന- മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയായ ശോഭന വിവാഹമേ വേണ്ടെന്ന് പറഞ്ഞ് ജീവിക്കുന്ന നടിയാണ്. അഭിനയരംഗത്ത് സജീവമല്ലെങ്കിലും നൃത്തവേദികളില്‍ ശോഭന സ്ഥിരം സാനിധ്യമാണ്. 49 വയസായ താരം വിവാഹിതയെല്ലെങ്കിലും ദത്തെടുക്കലിലൂടെ ഒരു കുഞ്ഞിന്റെ അമ്മയാണ്. അതിനാല്‍ താരം ഇനി വിവാഹംകഴിക്കുമെന്ന പ്രതീക്ഷ ആര്‍ക്കുമില്ല

ലക്ഷ്മി ഗോപാലസ്വാമി- മലയാളികള്‍ക്ക് സുപരിചിതയായ നടി ലക്ഷ്മി ഗോപാലസ്വാമിയും ഇതുവരെ കല്യാണം കഴിക്കാത്ത നടിയാണ്. 49 വയസായിട്ടും ലക്ഷ്മി ഇതുവരെയും വിവാഹത്തെകുറിച്ച് ചിന്തിച്ചിട്ടില്ല. നൃത്തത്തെ ഉപാസിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ് ലക്ഷ്മി

നയന്‍താര- ഇതുവരെ വിവാഹം ചെയ്യാത്ത നടിമാരില്‍ മുന്‍പന്തിയിലാണ് തെന്നിന്ത്യന്‍ നടി നയന്‍താര. മലയാളിയായ നയന്‍താരയ്ക്ക് 34 വയസ് പിന്നിട്ടെങ്കിലും ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. പല നടന്‍മാരുമായി ചേര്‍ത്ത് ഗോസിപ്പുകള്‍ ഉയര്‍ന്നെങ്കിലും അതൊന്നും വിവാഹത്തില്‍ കലാശിച്ചില്ലെന്ന് മാത്രമല്ല ഇപ്പോള്‍ സംവിധായകന്‍ വിഘ്നേഷ് ശിവനുമായി താരം പ്രണയത്തിലുമാണ്

ഹണി റോസ്- 30 വയസുള്ള ഹണി റോസും ഇതുവരെ വിവാഹത്തെകുറിച്ച് ഒറ്റ അക്ഷരം മിണ്ടിയിട്ടില്ല. 2005 മുതല്‍ സിനിമയിലെത്തിയെങ്കിലും ആദ്യമൊന്നും ഹണിയെ ആരും ശ്രദ്ധിച്ചിരുന്നില്ല, എന്നാല്‍ ട്രിവാന്‍ട്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഹണി പിന്നീട് നിരവധി വേഷങ്ങള്‍ ചെയ്തു. സിനിമ എന്നത് അധികം ആര്‍ക്കും ലഭിക്കാത്ത ഭാഗ്യമാണെന്നും കല്യാണം കഴിക്കാന്‍ ഇനിയും സമയമുണ്ടെന്നുമുള്ള പക്ഷക്കാരിയാണ് ഹണി റോസ്

നിത്യ മേനോന്‍- മലയാളികളുടെ പ്രിയപ്പെട്ട നടിയായ നിത്യ മേനോനും 32 വയസായിട്ടും ഇതുവരെ വിവാഹം കഴിക്കാത്ത നടിയാണ്. പ്രായം കടന്നിട്ടും ഇപ്പോഴും ഫീല്‍ഡ് ഔട്ട് ആകാതെ കൈനിറയെ സിനിമകളുമായി തമിഴിലും മലയാളത്തിലും താരം സജീവമാണ്.പാര്‍വ്വതി- സമീപകാലത്ത് ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമാണ് പാര്‍വ്വതി. 30 വയസാണെങ്കിലും താരവും വിവാഹിതയായിട്ടില്ല. സിനിമയിലെ പുരിഷാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയതിന്റേ പേരില്‍ പല സിനിമകളില്‍ നിന്നും നടിയെ ഒഴിവാക്കിയെങ്കിലും വിവാഹം കഴിച്ച് സിനിമ വിടാന്‍ നടി തീരുമാനിച്ചിട്ടില്ല.

രമ്യ നമ്പീശന്‍- പാര്‍വ്വതിക്കൊപ്പം തന്നെ ശക്തമായ നിലപാടുകളിലൂടെ മലയാള സിനിമയില്‍ തിളങ്ങുന്ന നടിയാണ് രമ്യ നമ്പീശന്‍. 33 വയസായ താരവും ഇതുവരെ വിവാഹത്തെകുറിച്ച് ചിന്തിച്ചിട്ടില്ല. എന്നാല്‍ തനിക്കൊരു പ്രണയമുണ്ടായിരുന്നെന്നും അത് അവസാനിച്ചെന്നും താരം പറഞ്ഞിരുന്നു.മീര നന്ദന്‍- നടിയും അവതാരകയുമായ മീര നന്ദനും 30 വയസായിട്ടും വിവാഹം കഴിച്ചിട്ടില്ല. 2017ലാണ് മീരയുടെ അവസാ ചിത്രം പുറത്തിറങ്ങിയത്. എന്നാലും ദുബായിലെ എഫ് എമ്മില്‍ ആര്‍ജെയും ബിസിനസുകാരിയുമായി എല്ലാം താരം തിളങ്ങുന്നുണ്ട്.

അനുശ്രീ-29 വയസായ അനുശ്രീയും ഇതുവരെ ആരോടും കല്യാണക്കാര്യം പറയാത്ത നടിയാണ്. 21 വയസിലാണ് അനുശ്രീ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴും സിനിമയില്‍ സജീവമായി നില്‍ക്കുന്നത് കൊണ്ട് താരവും വിവാഹത്തെകുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. അതേസമയം തനിക്ക് പ്രണയമുണ്ടെന്നും ഉടന്‍ വിവാഹിതരാകുമെന്നും താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു.മിയ ജോര്‍ജ്ജ്- 28 വയസായിട്ടും വിവാഹത്തെ കുറിച്ച് ചിന്തിക്കാത്ത ആളാണ് നടി മിയയും. പ്രണയവും ഗോസിപ്പുകളുമൊന്നും ഇതുവരെ മിയയേ തേടിയെത്തിയിട്ടില്ല. സിനിമകളില്‍ സജീവമായ മിയ അടുത്തൊന്നും വിവാഹിതയാകുമെന്ന പ്രതീക്ഷ ആരാധകര്‍ക്കുമില്ല.