
കുവൈത്ത്. ബോട്ടപകടത്തിൽ കുവൈത്തിൽ രണ്ട് മലയാളികൾ മരിച്ചു. ചെറുവഞ്ചിയിൽ ഉല്ലാസയാത്ര നടത്തുന്നതിന് ഇടെയാണ് അപകടം സംഭവിച്ചത്. കണ്ണൂർ സ്വദേശിയായ സുകേഷ് (44), പത്തനംതിട്ട സ്വദേശി ജോസഫ് മത്തായി (29) എന്നിവരാണ് മരിച്ചത്. അപകടം സംഭവിച്ചപ്പോൾ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല.
ഖൈറാൻ റിസോർട്ട് മേഖലയിൽ വെള്ളിയാഴ്ചയായിരുന്നു അപകടം. ജോസഫ് ആറ് മാസം മുമ്പാണ് വിവാഹിതായത്. ഭാര്യയെ കുവൈത്തിലേക്ക് കൊണ്ടുവരാൻ ഇരിക്കെയാണ് അപകടത്തിൽ ജോസഫ് മരിച്ചത്.