അഹ്മദാബാദിലെ മലയാളി മാതൃകയാകുന്നു

കോവിഡ് 19ന്റെ പശ്‌ചാതലത്തിൽ ദുരിതമനുഭവിക്കുന്ന പാവങ്ങൾക്ക് വേണ്ടി ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത് അഹമ്മദാബാദിൽ ജോലിയുള്ള ഇരവിപുരം സ്വദേശി ജോസഫ് ആംബ്രോസ് അദ്ദേഹത്തിന്റെ ഇന്ത്യയിലെയും വിദേശത്തെയും സുഹൃത്തുക്കൾ ചേർന്ന് ₹750/- വിലയുള്ള ഭക്ഷ്യ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. കഴിഞ്ഞ മാസം 26 മാർച്ച്‌ മുതൽ 31 മെയ് വരെ ഇതുവരെ 850ൽ പരം കിറ്റുകൾ വിതരണം ചെയ്തു കഴിഞ്ഞു.

കൊല്ലത്തെ സുഹൃത്തുക്കളായ സുധീർ, നാസർ, നവാസ് എന്നിവരുടെ സഹായത്തോടെയാണ് അർഹരായ ആളുകളെ കണ്ടെത്തി കിറ്റ് വിതരണം ചെയ്യുന്നതു.ലോക്ക്ഡൗൻ കാലയളവ് മുഴുവൻ കിറ്റുകൾ വിതരണം ചെയ്യാൻ കഴിഞ്ഞു എന്ന് ഇവർ അറിയിച്ചു.

ഇനിയും ഈ കാരുണ്യ പ്രവർത്തനത്തിൽ ഭാഗമാകാൻ ആഗ്രഹമുള്ള നല്ല മനസ്സിനു ഉടമയായവർ ജോസഫ് ആംബ്രോസുമായി നേരിൽ ബന്ധപ്പെടുക
(Call or Whatsapp ).ജോസഫ് ആംബ്രോസ് 9898085708