പ്രിയതമനൊപ്പമുള്ള നിമിഷമാഗ്രഹിച്ച ശില്‍പയെ കാത്തിരുന്നത് മരണം, അപകടം ദുബായ് വിമാനത്താവളത്തിലേക്ക് പോകവേ

പ്രിയതമനൊപ്പം ഒന്നിച്ചുള്ള നിമിഷങ്ങള്‍ ആഗ്രഹിച്ച ശില്‍പ മേരി ഫിലിപ്പിനെ കാത്തിരുന്നത് മരണം. ദുബായിലാണ് സംഭവം. ഭര്‍ത്താവിന്റെ അരികിലേക്കുള്ള യാത്ര വേദനയുടെ യാത്രയായി മാറി. വാര്‍ഷികാവധിക്ക് ദുബായിലുള്ള ഭര്‍ത്താവ് ജിബിന്‍ വര്‍ഗീസിനൊപ്പം ചെലവഴിക്കാന്‍ റിയാദ് വിമാനത്താവളത്തിലേക്ക് പോകവേയാണ് യുവതിയെ മരണം കവര്‍ന്നത്.

ഖസിം ബദായ ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. റിയാദ് വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍ ഖസിം-റിയാദ് റോഡില്‍ അല്‍ ഖലീജില്‍ ഇന്നലെ വൈകിട്ടായിരുന്നു അപകടം. റിയാദ് എയർപോർട്ടി ലേക്കു യാത്ര ചെയ്യുകയായിരുന്ന ശില്പ മേരി സഞ്ചരിച്ച വാഹനം കീഴ്മേൽ മറിയുകയായി രുന്നു. കാറില്‍ നിന്നു തെറിച്ചു വീണ ശില്പയെ ഗുരുതരമായ പരിക്കുകളോടെ റിയാദിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള അൽതുമൈർ ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അവിടെ വെച്ച് അന്ത്യശ്വാസം വലിക്കുകയായിരുന്നു.

മൃതദേഹം ഖസിം റോഡില്‍ എക്‌സിറ്റഅ 11ലെ അല്‍ തുമിര്‍ ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയിലാണ്. ഒരു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. ഇതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ എം സി സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, തുമൈര്‍ കെ എം സി സി നേതാവ് വാജിദ് എന്നിവർ രംഗത്തുണ്ട്‌.ശില്പ മേരി ഫിലിപ്പിന്റെ വിയോഗത്തില്‍ യു എന്‍ എ പ്രസിഡന്റ് ജാസ്മിന്‍ ഷ അനുശോചനം അറിയിച്ചു.