7.5 കോടി അടിച്ച കോടീശ്വരൻ സങ്കടത്തിൽ, ടിക്കറ്റ് നഷ്ടപ്പെട്ടുപോയ വേദനയിൽ കുടുംബം

കർമ്മ ന്യൂസ് ഏപ്രിൽ 23നു രാവിലെ പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ തുടർച്ചയാണ് ഈ സംഭവം.. ലോട്ടറി അടിക്കുന്നത് എല്ലാവർക്കും സന്തോഷമുള്ള കാര്യമാണ്. അത് ഈ കൊറോണക്കാലത്തുകൂടിയാകുമ്പോൾ സന്തോഷം ഇരട്ടിയാകും. ദുബൈയിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് വാങ്ങിയ സാധനങ്ങൾക്കൊപ്പം കിട്ടിയ ലക്കി കൂപ്പണിൽ ഏഴര കോടി രൂപ നേടിയ മലയാളിയായ ജോർജ് വർഗീസ് പാറപ്പറമ്പിലിനെ തിരയുന്നു  എന്നായിരുന്നു വാർത്ത. ആ വാർത്ത ശ്രദ്ധയിൽപ്പെട്ട കോടീശ്വരന്റെ ഭാര്യ ഞങ്ങളെ വിളിച്ചു. എന്നാൽ 7.5 കോടി രൂപ ലോട്ടറി അടിച്ച ആഹ്ളാദം ആയിരുന്നില്ല അവർക്ക്. സന്തോഷം പെട്ടെന്ന് വിഷമത്തിലേക്ക് വഴുതി മാറി. അടിച്ച ടികറ്റ് കാണാനില്ല. ഞങ്ങൾ ഇനി എന്തു ചെയ്യും എന്ന നിസ്സാഹയമായ ചോദ്യമായിരുന്നു അവർക്ക്

ആദ്യമായി വിദേശത്തു പോയതാണ് ജോർജ് വർഗീസ്. സഹോദരന്റെ മകളുടെ കല്യാണത്തിന് പങ്കെടുക്കാൻ പോയ ഇദ്ദേഹം ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും കിട്ടിയ കൂപ്പൺ എന്തിനുള്ളതാണെന്നു പോലും നോക്കിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. അത് കൊണ്ട് തന്നെ ടിക്കറ്റ് ഇദ്ദേഹം സൂക്ഷിച്ചു വെച്ചില്ല, ഇപ്പോൾ ടിക്കറ്റ് കയ്യിൽ ഇല്ലാതെ വിഷമിക്കുകയാണ്. ജോർജ് വർഗീസ്. 328-ാം സീരീസിലെ 1017 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.ഇദ്ദേഹത്തിന്റെ എല്ലാ വിവരങ്ങളും ഡ്യൂട്ടി ഫ്രീ അധികൃതരുടെ കൈയ്യിൽ ഉണ്ട്. ഇദ്ദേഹം വാങ്ങിയ സാധനങ്ങളുടെ രേഖകളും, ബില്ലും, സൂക്ഷിച്ച് വയ്ച്ചിട്ടില്ല. ഗൾഫിൽ ഉള്ള ആർക്ക് എങ്കിലും ഈ ഭാഗ്യവാനേ സഹായിക്കാമോ. പ്രവാസി സംഘടനകൾക്ക് സഹായിക്കാമോ..