അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് കോടികളുടെ ഭാഗ്യം

അബുദാബി: പലപ്പോഴും മലയാളികള്‍ക്ക് അബുദാബി ബിഗ് ടിക്കറ്റ് തെരഞ്ഞെടുപ്പില്‍ ഭാഗ്യ ദേവതയുടെ കടാക്ഷം ലഭിക്കാറുണ്ട്. ഇക്കുറിയും അതിന് മാറ്റമില്ല. മലയാളി യുവാവിന് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ട് കോടിയിലേറെ രൂപയാണ്(10 ലക്ഷം ദിര്‍ഹം) സമ്മാനമായി ലഭിച്ചത്. കോഴിക്കോട് സ്വദേശിയ്യ റഫീഖ് അഹമ്മദ് അഹമ്മദിനാണ് സമ്മാനം ലഭിച്ചത്.

റഫഖ് എടുത്ത 135561 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. മറ്റ് ഒമ്പത് സുഹൃത്തുക്കളുമായി റഫീഖ് സമ്മാന തുക പങ്കിടും. ദുബായിലെ സ്വദേശി കുടുംബത്തില്‍ ജോലി ചെയ്ത് വരികയാണ് റഫീഖ്. പ്രതിമാസം 2,200 ദിര്‍ഹത്തിനാണ് ജോലി ചെയ്യുന്നത്.

സമ്മാനം നേടിയതില്‍ റഫീഖ് സന്തോഷം പ്രകടിപ്പിച്ചു. സഹോദരിയുടെ വിവാഹത്തെ തുടര്‍ന്ന് നാട്ടില്‍ കുറേ കടമുള്ളത് വീട്ടണം. കൂടാതെ, പാവങ്ങളെ സഹായിക്കുകയും ചെയ്യണമെന്ന് ഇദ്ദേഹം പറഞ്ഞു. ഈ മാസം മുതല്‍ ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പ് ആരംഭിച്ചതിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പാണിത്.