രണ്ട് പേർ‌ക്കും കിട്ടിയത് യോജിച്ച ഭാര്യമാരെ.. അവരില്ലെങ്കിൽ എന്റെ ​ഗതി എന്തായേനേ- മല്ലിക

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും അവരുടെ ഭാര്യമാരും മക്കളുമൊക്കെ മലയാളികൾക്ക് ഏറെ സുപരിചിതരാണ്. ഇന്ദ്രജിത്തിന്റെ മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പം മല്ലിക സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. സിനിമ സീരിയൽ മേഖലയിലും സജീവമാണ് മല്ലിക സുകുമാരൻ. തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലും സജീവമാണ് നടി. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരൻ പങ്കുവെക്കാറുണ്ട്.

സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോക്കിടെ മല്ലിക പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എന്റെ അമ്മയെ ആണ് ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും മാതൃകയാക്കുന്നത്. ചെറുപ്പകാലം മുതൽ ഞാനൊക്കെ അമ്മയെ ആണ് മാതൃകയായി കാണുന്നത്. ചിട്ടയായ ജീവിതം പഠിപ്പിച്ചതും ആളുകളോട് എങ്ങനെ പെരുമാറണമെന്ന് പറഞ്ഞു തന്നതുമെല്ലാം അമ്മയാണ്. ജീവിതത്തിൽ എന്തൊക്കെ ഉണ്ടായാലും നമ്മൾ വളർന്നു വന്ന സാഹചര്യങ്ങളൊന്നും മറക്കരുത്. തറവാടിത്തവും കുടുംബപാരമ്പര്യവുമൊന്നും കളയരുത്. അതനുസരിച്ചു വേണം ജീവിക്കാൻ എന്നൊക്കെ പറയുമായിരുന്നു’,

‘എന്റെ മുത്തച്ഛനും അമ്മയുടെ വാക്കുകൾ കേൾക്കാൻ പറയും. എല്ലാ കാര്യത്തിലും അമ്മയുടെ അഭിപ്രായം ചോദിച്ചിട്ടേ ഞങ്ങൾ എന്തും ചെയ്യൂ. അമ്മ ഒരു മാതൃക മങ്കയാണ്‌. ഞങ്ങൾക്ക് വലിയൊരു പാഠമായിരുന്നു. ഇന്നും എന്റെ മകൾക്ക് ഞാൻ പറഞ്ഞുകൊടുക്കാറുണ്ട്, അമ്മുമ്മയെ ഒക്കെ കേൾക്കണം അവർ പറയുന്ന കാര്യങ്ങൾക്ക് ഒക്കെ ഒരുപാട് വിലയുണ്ട് എന്നൊക്കെ. എന്റെ അമ്മയെ ഒരു ദേവിയെ പോലെയാണ് ഞാൻ കാണുന്നത്. തങ്കമ്മ എന്നായിരുന്നു പേര്,

സുകുമാരന്റെ വിയോഗശേഷം ആ വിഷമങ്ങൾ അതിജീവിച്ചു എങ്ങനെയാണ് മുന്നോട്ട് പോയതെന്നായിരുന്നു രണ്ടാമത്തെ ചോദ്യം. ‘അവിടെ ഏതൊരു അമ്മയും തകർന്നുപോകും. പക്ഷെ സുകുവേട്ടൻ ഇല്ലാതിരുന്നിട്ടും എനിക്ക് ആ വിഷമതകളെ താണ്ടി ഇവരെ ഇത്രത്തോളം കൊണ്ടുവരാൻ പറ്റി എന്നതിനാണ് ഞാൻ ദൈവത്തോട് നന്ദി പറയുന്നത്. സുകുവേട്ടന്റെ ഉപദേശവും എന്റെ കഷ്ടപ്പാടും ഭഗവാനോടുള്ള പ്രാർത്ഥനയും. ഇത് മൂന്നും ആയിരുന്നു എന്റെ ആയുധങ്ങൾ,

മറ്റൊരു ചോദ്യത്തിന് മറുപടിയായി മരുമക്കളെ കുറിച്ചും നടി സംസാരിച്ചു. ‘രാജു ഒരു പ്രത്യേക ടൈപ്പാണ്. അവന് സുപ്രിയയെ പോലെ ഒരാളില്ലെങ്കിൽ ഒന്നും നടക്കത്തില്ല. പ്രൊഡക്ഷൻ കാര്യങ്ങളൊക്കെ സുപ്രിയയാണ് നോക്കുന്നത്. ഇന്ദ്രനും പൂർണിമയെ പോലെയൊരാൾ ഇല്ലാതെ പറ്റില്ല. ഈ രണ്ടു പെണ്ണുങ്ങൾക്കും ഒരു കാര്യത്തിലും യാതൊരു മടിയുമില്ലാത്തവരാണ്. ദൈവം അറിഞ്ഞുകൊടുത്തതാണ് എന്നാണ് ഞാൻ കരുതുന്നത്. അങ്ങനെ രണ്ടു മക്കൾ അല്ലായിരുന്നെങ്കിൽ എന്റെ ഗതി എന്തായേനെ,

രണ്ടുപേരും മിടുക്കരാണ്. എനിക്ക് അവരെ കുറിച്ച് എടുത്ത് പറയാൻ തക്കമുള്ള വ്യത്യാസം കിട്ടുന്നില്ല. രണ്ടുപേരും രണ്ടു തരത്തിൽ മിടുക്കരാണെന്നും മല്ലിക സുകുമാരൻ പറഞ്ഞു. മക്കളോടൊപ്പം പോയി നിൽക്കാത്തതിനെ കുറിച്ചും മല്ലിക സംസാരിച്ചു. ‘എനിക്ക് ഒരു കുഴപ്പമുണ്ട്. രാവിലെ മരുമക്കളുടെ അടുത്ത് ചെന്ന് മോളെ ഒരു കാപ്പി കിട്ടുമോ എന്നൊന്നും ചോദിക്കാൻ എനിക്ക് പറ്റില്ല. ഞാൻ എന്റേതായ വഴിക്ക് എന്റെ ജോലിക്കാരൊക്കെ ആയിട്ടാണ് കഴിയുന്നത്. എനിക്ക് അങ്ങനെ കൂടെ പോയി താമസിക്കുന്നതിനോട് അത്ര താൽപര്യമില്ല’

താൻ പ്രണയിച്ചു വിവാഹം കഴിച്ച ആളായതുകൊണ്ട് മകളുടെ വിവാഹം സംബന്ധിച്ച് അങ്ങനെ ആഗ്രഹങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അവരുടെ ഇഷ്ടത്തിന് എല്ലാം വിട്ടുകൊടുക്കുകയായിരുന്നു എന്നും മല്ലിക പറയുകയുണ്ടായി.