സാധാരണക്കാർക്ക് ജീവിക്കാൻ വയ്യ, ഇതിനൊരു പരിഹാരം ഉണ്ടായില്ലെങ്കിൽ ഞാൻ രാഷ്ട്രീയത്തിലിറങ്ങും- മല്ലിക

നടൻ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെ അമ്മയും സുകുമാരന്റെ ഭാര്യയുമായ മല്ലിക സുകുമാരൻ. മഴ പെയ്താലുടൻ വീട്ടിൽ നിന്നും മാറേണ്ട അവസ്ഥയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെള്ളപ്പൊക്കം ഉണ്ടായതുമൂലം അ​ഗ്നി രക്ഷ സേന മല്ലികയെ ബോട്ടിൽ വീട്ടിൽ നിന്നും രക്ഷിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് മല്ലിക. ഇതിനൊരു പ്രതിവിധി ഉണ്ടായില്ലെങ്കിൽ രാഷ്ട്രീയത്തിലിറങ്ങുമെന്നാണ് മല്ലിക പറയുന്നത്. രാഷ്ട്രീയക്കാർക്ക് മാത്രമേ ഇപ്പോൾ സുഖമായി ജീവിക്കാൻ പറ്റുവൊള്ളൂ..

വീടിന്റെ മുന്നിലുള്ള കനാലിന്റെ കാര്യം മൂന്ന് വർഷമായി പറയുന്നതാണെന്നും ഓഫീസിൽ ചെന്ന് എഴുതിക്കൊടുത്തിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും മല്ലിക പറയുന്നു. .മാത്യൂ.ടി. തോമസാണ് അന്ന് എറിഗേഷന്‍ മന്ത്രി. ചെന്ന് കണ്ട് കത്തു കൊടുത്തിട്ട് കനാലിന്റെ അവസ്ഥയും മാലിന്യം നിറയുന്നതിനെകുറിച്ചും പറഞ്ഞു.ഇത് മാറ്റണം ഈ കനാല്‍ വൃത്തിയാക്കണം ഇല്ലെങ്കില്‍ മഴ വരുമ്പോള്‍ അത് ഓവര്‍ഫ്‌ലോ ചെയ്ത് റോഡിലും മുറ്റത്തുമൊക്കെ വെള്ളം കയറുമെന്ന് താന്‍ പറഞ്ഞിരുന്നു. അത് റോഡ് വരെ നിക്കത്തൊള്ളൂ അതിന്റെ കൂടെ ഡാമുകൂടെ തുറന്നപ്പോള്‍ പറ്റിയതാണ് കഴിഞ്ഞ പ്രാവശ്യത്തെ ആ വലിയ അപകടമെന്നും വെറും 80 ലക്ഷം രൂപയാണ് ചെലവ് എന്നിട്ട് അവര്‍ക്ക് ഫണ്ടില്ല എന്നതാണ് തന്നോട് പറഞ്ഞതെന്നും മല്ലിക പറയുന്നു

വെള്ളം കയറിയതിനാല്‍ താന്‍ തന്നെ ഫയര്‍ ഫോയ്‌സില്‍ വിളിച്ച് പറഞ്ഞതാണ് കാറ് നില്‍ക്കുന്നിടത്ത് ഞങ്ങളെ കൊണ്ടു വിടണമെന്ന്. അങ്ങനെ ഫയര്‍ ഫോഴ്സ് വന്നു കൊണ്ടു വിട്ടുവെന്നും താരം പറയുന്നു. 2018ല്‍ വെള്ളം കയറിയ സമയവും മല്ലിക സുകുമാരന്റെ വീട്ടില്‍ വെള്ളം കയറിയിരുന്നു. അന്നും മല്ലിക സുകുമാരന്‍ ഉള്‍പ്പെടെയുള്ളവരെ മാറ്റി പാര്‍പ്പിച്ചിരുന്നു. അന്ന് മല്ലികയെ നാട്ടുകാര്‍ വാര്‍പ്പില്‍ ഇരുത്തിയാണ് സുരക്ഷിത കേന്ദ്രത്തില്‍ എത്തിച്ചത്. ഇത്തരത്തില്‍ മല്ലിക സുകുമാരനെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരുന്നു. രണ്ട് തവണയും വീട്ടില്‍ വെള്ളം കയറാന്‍ കാരണമായത് ഡാം തുറന്ന് വിട്ടത് ആണെന്ന് മല്ലിക സുകുമാരന് പറഞ്ഞു