ഡൽഹിയിലൊക്കെ വളർന്നതുകൊണ്ട് സുപ്രിയ പെട്ടന്നങ്ങനെ ആരോടും മിണ്ടില്ല, എന്നാൽ പൂർണ്ണിമ അങ്ങനെയല്ല- മല്ലിക

മലയാളികളുടെ പ്രീയപ്പെട്ട താരകുടുംബമാണ് പ്രഥിരാജിന്റെയും ഇന്ദ്രജിത്തിന്റെയും. സുകുമാരൻ മല്ലിക സുകുമാരൻ എന്നിവരുടെ മക്കളായ ഇവർക്ക് വെച്ചടി മുന്നേറ്റമാണ് സിനിമയിൽ.  ഈ ലോക്ക് ഡൗൺ കാലത്ത് മല്ലിക സുകുമാരൻ ഒറ്റക്ക് തിരുവനന്തപുരത്താണ്. ഇന്ദ്രജിത്തും കുടുംബവും പൃഥ്വിരാജും കുടുംബവും കൊച്ചിയിലാണ്. പ്രഥ്വിരാജിന്റെ ഭാര്യയായ സുപ്രിയയും ഇന്ദ്രജിത്തിന്റെ ഭാര്യയായ പൂര്ണിമയും സിനിമ മേഖലയിൽ തന്നെയാണ് ജോലി ചെയുന്നത്. പൂർണിമ അഭിനയതാവ്, അവതാരക ഒരു കോസ്റ്റും ഡിസൈനർ എന്നീ മേഖലകളിൽ ശ്രദ്ധേയമാണ്. സുപ്രിയ സിനിമ നിർമ്മാതാവുമാണ്.

മല്ലിക സുകുമാരൻ മരുമക്കളെ കുറിച്ചു പറയുന്നതിങ്ങനെ.. ഞാനും ഇന്ദ്രനും ആരെയെങ്കിലും കണ്ടാൽ അര മണിക്കൂർ ചിലക്കും. സുകുവേട്ടനും പ്രഥ്വിരാജും അഹ് ഓ അതേ ഇങ്ങനെയുള്ള വാക്കുകൾ മാത്രമേ പറയു. പൂർണിമ എന്നെപോലെയാണ് ആരു വന്നാലും നന്നായി വർത്തമാനം പറയും. എനിക്ക് ഒരു മുസിക്ക് ക്ലബ്‌ ഉണ്ട്, അതിന്റെ പ്രോഗ്രാം ഒരു ദിവസം കൊച്ചിയിൽ നടന്നപ്പോൾ ഞാൻ അവരെ പൂർണിമയുടെ വീട്ടിൽ കൊണ്ട് പോയി. അവളുടെ സംസാരം കേട്ടിട്ട് അവർ പറഞ്ഞു “അയ്യോ ചേച്ചിയെ പോലെ തന്നെയാ അല്ലെ മൂത്ത മരുമകൾ . നേരത്തെ പരിചയം ഉള്ള പോലെയാണ് സംസാരം ഒക്കെ.

മറ്റേയാള് ഒറ്റക്ക് ഡൽഹിയിൽ ഒക്കെ ജീവിച്ചു വളർന്ന ഒരാളല്ലേ. ഒരു ദിവസം കണ്ടു പരിചയപെട്ടു അടുത്ത ദിവസം മാത്രമേ സംസാരം സ്റ്റാർട്ട്‌ ചെയുകയുള്ളൂ. അത് വരെ ഒരു സ്റ്റാർട്ടിങ് ട്രബിൾ ഉണ്ട്. സുപ്രിയയും രാജുവിനെ പോലെയാണ്. രണ്ടാമത്തെ ദിവസം കൂടെ കാണുകയാണെങ്കിൽ കുറച്ചു കൂടെ മെച്ചപ്പെട്ടു വരും, ശെരിക്കും ഒരു മൂന്ന് നാലു ദിവസം പിടിക്കും സംസാരം ഒന്ന് ശെരിയായി വരാൻ. ഇന്ദ്രനും പൂര്ണിമയും നല്ല പോലെ സംസാരിക്കും.രാജുവിനെ കോംപന്സേറ്റ് ചെയ്യാൻ സുപ്രിയയെ കുറച്ചു കൂടെ സ്ക്രൂ ചെയ്യണം .

മക്കളിൽ ആർക്കാണ് സ്നേഹക്കൂടുതൽ എന്ന ചോദ്യത്തിന് മല്ലിക പറഞ്ഞതിങ്ങനെ… എനിക്ക് ഒരു വിഷമം ഉണ്ടെന്നു കേട്ടാൽ രണ്ടുപേരും ഓടിയെത്തും. രണ്ട് പേരുടെ ജീവിതത്തിലും ഒരു വലിയ സ്ഥാനം എനിക്കുണ്ട് എന്നത് വലിയ സന്തോഷമാണ്. അയ്യോ സ്നേഹം ഒക്കെ രണ്ട് പേർക്കും ഒരുപോലെ തന്നെയാണ്. എന്റെ കണ്ണൊന്നു നിറഞ്ഞാൽ രണ്ട് പേർക്കും സങ്കടമാണ്. കല്യാണത്തിന് മുൻപ് അവർ സ്നേഹം പ്രകടിപ്പിക്കുമായിരുന്നു. എന്നാൽ കല്യാണത്തിന് ശേഷം അവർക്ക് സ്നേഹം പ്രകടിപ്പിക്കാൻ ഒരു ചമ്മൽ ഉണ്ടെന്നു തോന്നുന്നു. സ്നേഹക്കുറവൊന്നും അല്ല കേട്ടോ. സ്നേഹമൊക്കെ കാണിച്ചാൽ ഇതൊക്കെ ഓവർ ആണെന്ന് ഭാര്യമാർ ചിന്തിക്കുമോ എന്നൊരു തോന്നൽ ആയിരിക്കും. അല്ലാതെ ഭാര്യമാരുടെ ഇൻസ്ട്രക്ഷൻ ഒന്നും അല്ല കേട്ടോ.