മമ്മൂട്ടിയുടെ മകളുടെ വിവാഹത്തിന് ക്ഷണം ലഭിച്ചത് തമിഴ് സിനിമയിലെ രണ്ട് കുടുംബങ്ങൾക്ക് മാത്രം

1980 മെയ് 6നാണ് മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടി സുൽഫിത്തിനെ വിവാഹം കഴിക്കുന്നത്. മമ്മൂട്ടി ചെറുവേഷങ്ങളിലൂടെ വന്ന് സൂപ്പര്‍താരമായത് വിവാഹത്തിന് ശേഷമായിരുന്നു. പിന്നീട് സിനിമകള്‍ പലത് ചെയ്ത് തിരക്കിലായെങ്കിലും കുടുംബത്തിന് നല്‍കേണ്ടുന്ന സമയം കുടുംബത്തിന് നല്‍കാന് മമ്മൂട്ടി എന്നും ശ്രമിക്കുന്നുണ്ട്. ഇപ്പോള്‍ പിതാവിനൊപ്പം മകൻ ദുൽഖർ സൽമാനും സിനിമയില്‍ സജീവമാണ്. എല്ലാത്തിനും പിന്തുണ നല്‍കിക്കൊണ്ട് സുല്‍ഫത്ത് മമ്മൂട്ടിയ്‌ക്കൊപ്പം എവിടെയുമുണ്ട്.

ഏക മകൾ സുറുമിയും പ്രേക്ഷകർക്ക് പ്രീയങ്കരിയാണ്. വരകളുടെ ലോകത്തിലൂടെയാണ് ഈ താരപുത്രിയുടെ സഞ്ചാരം. സിനിമ ഒരുപാട് ഇഷ്ടമാണെങ്കിലും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ നാണമാണെന്ന് താരപുത്രി നേരത്തെ പറഞ്ഞിരുന്നു. ഡോ. മുഹമ്മദ് റഹ്മാൻ സയീദാണ് സുറുമിയുടെ ഭർത്താവ്. ആഘഓഷമായിട്ടാണ് ഇവരുടെ വിവാഹം നടന്നത്. ആകെ അഞ്ഞൂറ് പേർക്ക് മാത്രമായിരുന്നു ക്ഷണം.

എന്നാൽ കൊച്ചിയിൽ വെച്ച് നടന്ന മകളുടെ വിവാഹ ചടങ്ങിലേക്ക് മമ്മൂട്ടി തമിഴ്‌നാട്ടിൽ നിന്ന് ക്ഷണിച്ചത് രണ്ടു കുടുംബങ്ങളെ മാത്രമാണ്.
ഒന്ന് അജിത്- ശാലിനി ദമ്പതികളും മറ്റൊന്ന് പ്രശസ്ത തമിഴ് രചയിതാവും നടനും സോഷ്യൽ ആക്ടിവിസ്റ്റുമായ ബാവ ചെല്ലദുരൈയും കുടുംബവുമാണ്. കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടലിൽ വെച്ചാണ് അന്ന് വിവാഹ സൽക്കാരം നടന്നതെന്നും അതിഗംഭീരമായാണ് ആ സൽക്കാരം നടന്നതെന്നും ബാവ ചെല്ലദുരൈ പറയുന്നു. അന്ന് മമ്മൂട്ടിയും മോഹൻലാലും ഒരേ തരത്തിലുള്ള വസ്ത്രമണിഞ്ഞാണ് അവിടെ വന്നതെന്നും അതുപോലെ അതിഥികൾക്ക് ഭക്ഷണം വിളമ്പി കൊടുക്കാനും അവിടുത്തെ കാര്യങ്ങൾ നോക്കാനും ഓടി നടന്നത് മോഹൻലാൽ ആണെന്നത് വളരെ അത്ഭുതകരമായ ഒരു കാര്യമാണെന്നും അദ്ദേഹം ഓർത്തെടുക്കുന്നു.