അന്നത്തെ മംമ്തയ്ക്ക് റിമി ടോമി ആരാണെന്ന് അറില്ലായിരുന്നു

മലയാള സിനിമ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍. ബിഗ്ബിയിലെ കഥാപാത്രങ്ങള്‍ എല്ലാവരും തന്നെ രണ്ടാം ഭാഗത്തിലുമുണ്ട്. മംമ്തയും രണ്ടം ഭാഗത്തിലുണ്ട്. ആദ്യ ഭാഗത്തില്‍ മംമ്ത അവതരിപ്പിച്ച റിമി ടോമി എന്ന കഥാപാത്രത്തെ തന്നെയാണ് രണ്ടാം ഭാഗത്തിലും അവതരിപ്പിക്കുന്നത്. അടുത്തിടെ മംമ്ത ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ബിലാലിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിലെ തന്റെ കഥാപാത്രം റിമി ടോമി രണ്ടാം ഭാഗത്തില്‍ ഒരു അപരിചിതയായ കഥാപാത്രമല്ലെന്നും കുരിശിങ്കല്‍ ഫാമിലിയില്‍ ഉള്‍പ്പെട്ട തന്റെ കഥാപാത്രം ബിലാലിന്റെ വലം കൈയ്യായിരിക്കുമെന്നും മംമ്ത തുറന്നു പറയുകയാണ് മംമ്ത.

‘ബിഗ്ബിയിലെ റിമി ടോമി ചെയ്യുന്ന സമയത്ത് ലൊക്കേഷനിലെ എല്ലാവരും ചിരി ആയിരുന്നു. അന്നത്തെ മംമ്തയ്ക്ക് റിമി ടോമി ആരാണെന്ന് അറില്ലായിരുന്നു. സിനിമ തുടങ്ങിയതിന് ശേഷമാണ് റിമി ടോമി ആരാണെന്ന് അറിയുന്നത്. ഇനി ഒരു തവണ കൂടി റിമി ടോമിയാകണം. ഇത്തവണ ഒരു മുന്‍ സിനിമയിലെ പോലെ അപരിചിതയല്ല റിമി ടോമി. കുരിശിങ്കല്‍ ഫാമിലിയിലെ ആളാണ്. ബിലാലിന്റെ ഒരു വലം കൈയ്യാണ്. ചിലപ്പോള്‍ എന്റെ കയ്യിലും തോക്ക് ഉണ്ടാകും. ഒന്നും പറയാന്‍ പറ്റില്ല. ഇറങ്ങാന്‍ പോകുന്ന ബിലാലിന്റെ ഡയലോഗ് ഡെലിവെറിയെക്കുറിച്ചൊന്നും എനിക്ക് അറിയില്ല. പക്ഷേ ഒരു കാര്യം അറിയാം. കൊച്ചി പഴയ കൊച്ചിയായിരിക്കും ബിലാല്‍ പഴയ ബിലാല്‍ ആയിരിക്കില്ല.-മംമ്ത പറഞ്ഞു.

കുരിശിങ്കല്‍ കുടംുബത്തിലെ നാലാമനായ അബു കുരിശിങ്കല്‍ എന്ന കഥാപാത്രമായി ഒരു സ്റ്റാര്‍ തന്നെയെത്തും. അതു തീരുമാനമായി ആളെയും തീരുമാനിച്ചു. പക്ഷേ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. കാത്തിരിക്കൂ ഒരു താരം തന്നെ ആ വേഷത്തിലെത്തും. മമ്മൂക്ക വീടിന് പുറത്തിറങ്ങിയാല്‍ അന്ന് ബിലാല്‍ തുടങ്ങും.’-മംമ്ത പറഞ്ഞു. 2007ലായിരുന്നു ‘ബിഗ്ബി’ റിലീസ് ചെയ്തത്.