ഭർത്താവുമായി പിണങ്ങി താമസിച്ച യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ

ഭർത്താവുമായി പിണങ്ങി താമസിച്ച യുവതിയെ വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ അഞ്ചാലുംമൂട് പോലീസ് പിടികൂടി. കൊല്ലം വെടിക്കുന്ന് നേതാജിനഗർ സ്വദേശി അനന്തുവിനെ(23)യാണ് പിടികൂടിയത്.

ഭർത്താവുമായി അകന്നുകഴിയുന്നതും ഒരുകുട്ടിയുടെ മാതാവുമായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. യുവതിയുടെ പരാതിയെത്തുടർന്നാണ് അഞ്ചാലുംമൂട് പോലീസ് കേസെടുത്ത് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു