12വയസുകാരിക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം, യുവാവ് പിടിയില്‍

കോട്ടയം: പന്ത്രണ്ട് വയസുകാരിക്ക് മുന്നില്‍ നഗ്ന പ്രദര്‍ശനം നടത്തിയ ആള്‍ പിടിയില്‍. കോട്ടയം കൊടുകുത്തി സ്വദേശിയായ സുനീഷ് സുരേന്ദ്രനെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ചെവ്വാഴ്ച വേലനിലം ജംഗ്ഷനിലെ തൊമ്മന്‍ റോഡിലായിരുന്നു സംഭവമുണ്ടായത്. സ്വകാര്യ മൊബൈല്‍ കമ്പനിയുടെ ടെക്നീഷ്യനാണ് സുനീഷ്. ഇയാള്‍ സമീപത്തെ ടവറിന് സമീപത്ത് പോയി മടങ്ങി വരുന്ന വഴിയാണ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്.

കടയില്‍ പോയി മടങ്ങി വരുന്ന വഴി കുട്ടിയെ കണ്ടതോടെ സുനീഷ് ബൈക്കില്‍ നിന്നും ഇറങ്ങി നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. കുട്ടി നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി. ഇതിനിടെ സുനീഷ് ഓടി രക്ഷപ്പെടുകയായിരുന്നു. വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പെടെ മുണ്ടക്കയം പോലീസിന് പരാതി ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുനീഷ് പ്ടിയിലായത്.

ഇത്തരത്തില്‍ കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നത് മാനസിക രോഗമായാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. പെഡോഫീലിയ എന്നാണ് ഈ മാനസിക വൈകൃതം അറിയപ്പെടുന്നത്. ഇത്തരം രോഗികള്‍ക്ക് സ്ഥലകാല ബോധം ഉണ്ടാകില്ല.