പഠിക്കുന്ന കാലത്തെ പ്രണയം,പെണ്‍കുട്ടി ഗര്‍ഭിണിയായി,കുഞ്ഞിന് ജന്മം നല്‍കി,സഹപാഠി അറസ്റ്റില്‍

ചെറുതോണി:സ്‌കൂള്‍, കോളേജ് പഠന കാലത്ത് പലര്‍ക്കും പ്രണയങ്ങള്‍ ഉണ്ടാകാറുണ്ട്.ഇത്തരം പ്രണയങ്ങള്‍ പലപ്പോഴും നല്ലതായിരിക്കില്ല സമ്മാനിക്കുന്നത്.കുടുംബത്തെയും മാതാപിതാക്കളെയും മറന്ന് ഇത്തരം പ്രണയങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ചെന്നെത്തുന്ന വലിയ ചതിക്കുഴികളില്‍ ആയിരിക്കും.ചതിയെന്ന് തിരിച്ചറിയുമ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടിട്ടുണ്ടാവും.ഇത്തരത്തില്‍ ഒരു സംഭവമാണ് ചെറുതോണിയില്‍ നിന്നും പുറത്ത് എത്തുന്നത്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പഠനസമയം പ്രണയം നടിച്ച് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി.ഒടുവില്‍ സഹപാഠിയെ പോലീസ് അറസ്റ്റ് ചെയ്തു.

ചെറുതോണി നൈനുകുന്നേല്‍ അബ്ദുല്‍ സമദ് എന്ന 20കാരനാണ് അറസ്റ്റിലായത്.തൊടുപുഴ മേഖലയിലെ പോളി ടെക്‌നിക്കില്‍ സമദും പെണ്‍കുട്ടിയും സഹപാഠികള്‍ ആയിരുന്നു.ഇരുവരും പരിചയത്തിലാവുകയും പ്രണയത്തിലാവുകയും ചെയ്തു.ഈ പ്രണയം മുതലെടുത്ത് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പെണ്‍കുട്ടിയെ സമദ് കിടക്കപങ്കിടാന്‍ നിര്‍ബന്ധിക്കുകയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു.ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണി ആയെങ്കിലും വിവരം വീട്ടുകാരെ അറിയിച്ചില്ല.കടുത്ത വയറുവേദനയെ തുടര്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം മാതാപിതാക്കള്‍ അറിയുന്നത്.ഏതാനും മണിക്കൂറിനകം പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.തുടര്‍ന്നാണ് പെണ്‍കുട്ടി അബ്ദുല്‍ സമദുമായി ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ച് പറയുന്നത്.മാതാപിതാക്കളുടെ പരാതിയില്‍ ഇടുക്കി എസ്എച്ച്ഒ ബി.ജയന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.