മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചത് രണ്ട് വര്‍ഷം, ഒടുവില്‍ പിടിയില്‍

കൊച്ചി:കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ പല അക്രമ സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. ഓരോ ദിവസം കഴിയുമ്പോഴും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരിടേണ്ടി വരുന്ന പീഡനത്തിന്റെ വാര്‍ത്ത പുറത്തെത്തുന്നുണ്ട്. സ്വന്തം കുടുംബത്ത് നിന്ന് പോലും പെണ്‍കുട്ടികള്‍ക്ക് ക്രൂരതകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ആരെയും വിശ്വസിക്കാന്‍ സാധിക്കാത്ത സ്ഥിതി. ഇത്തരത്തില്‍ ഒരു സംഭവമാണ് എറണാകുളം കുന്നുകരയില്‍ നിന്നും പുറത്ത് എത്തുന്നത്.

മാനസിക വൈകല്യമുള്ള പതിനാലുകാരിയെയാണ് രണ്ടാനച്ഛന്‍ പീഡിപ്പിച്ചത്.സംഭവത്തില്‍ കറുകുറ്റി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.വീട്ടില്‍ മറ്റ് ആരും ഇല്ലാതിരുന്ന സമയത്തും രാത്രി സമയത്തും രണ്ട് വര്‍ഷമായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നു എന്ന് പോലീസ് പറഞ്ഞു. കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങില്‍ ആണ് പീഡന വിവരം പുറത്തായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു