കൊതുക് കടിയേറ്റതിനെ തുടർന്ന് നടത്തിയത് 30 ശസ്ത്രക്രിയകൾ; യുവാവ് കോമയിൽ

മഴക്കാലമായാൽ കൊതുകിന്റെ ശല്യം രൂക്ഷമാണ് മന്തും കൊടിയ മലമ്പനിയുമൊക്കെ പരത്തുന്ന പ്രാണിയാണ് കൊതുക് ചിലപ്പോൾ ജീവൻ വരെ നഷ്ട്ടപ്പെടുന്ന അവസ്ഥയിലെത്തിക്കാനും കൊതുകിനാകും. ഇതുപോലൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നത്. റോഡർമാർക്ക് സ്വദേശിയായ 27-കാരന് സംഭവിച്ച ദുരവസ്ഥയിൽ ഞെട്ടിയിരിക്കുകയാണ് ലോകം.

കൊതുക് കാരണം 30 ശസ്ത്രക്രിയയ്‌ക്കും തുടർന്ന് കോമയിലേക്കും എത്തിയിരുന്നു ഈ യുവാവ്. ഫോറസ്റ്റ് കൊതുകുകൾ എന്നറിയപ്പെടുന്ന കൊതുകുകളാണ് ഏഷ്യൻ ടൈഗർ കൊതുകുകൾ. അവ പകൽ സമയങ്ങളിലാണ് കടിക്കുന്നത്. സിക്ക വൈറസ്, വെസ്റ്റ് നൈൽ വൈറസ്, ചിക്കൻഗുനിയ, ഡെങ്കിപ്പനി എന്നിവയ്‌ക്കും കാരണമാകും.

സെബാസ്റ്റിയൻ റോട്ഷ്‌കെയ്‌ക്ക് 2021-ലാണ് ഏഷ്യൻ ടൈഗർ കൊതുകിന്റെ കടിയേറ്റത്. തുടക്കത്തിൽ ജലദോഷത്തിന്റെയും പനിയുടെയും ലക്ഷണങ്ങൾ പ്രകടമായി. പിന്നീട് അദ്ദേഹത്തിന്റെ രണ്ട് കാൽവിരലുകൾ ഭാഗികമായി മുറിച്ചുമാറ്റേണ്ടി വന്നു. പിന്നീട് മുപ്പതോളം ശസ്ത്രക്രിയയാണ് ഇയാൾക്ക് നടത്തേണ്ടി വന്നത്. നാലാഴ്ചയോളം ഇയാൽ കോമ എന്ന അവസ്ഥയിലായിരുന്നു.

പനിയും ജലദോഷവും എങ്ങനെയാണ് ഒരാളെ കോമയിലാക്കുന്നതെന്ന് ആരോഗ്യലോകം പഠനങ്ങൽ നടത്തിയപ്പോഴാണ് ഡോക്ടർമാരും വിദഗ്ധരും ഞെട്ടിയത്. കൊതുക് കടിയേറ്റതോടെ സെബാസ്റ്റിയന്റെ ശരീരത്തിൽ വിഷത്തിന്റെ അംശമെത്തി. തുടർന്ന് വൃക്ക, കരൾ, ഹൃദയം, ശ്വാസകോശം എന്നിവിടങ്ങളിലേക്ക് ഇത് വ്യാപിച്ചു. ഇതിന് പിന്നാലെ കൊതുക് കടിയേറ്റ ഭാഗത്ത് കുരു വന്നിരുന്നു. തുടർന്ന് ഇത് നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയ നടത്തി.

കൊതുക് കുത്തിയ ഭാഗം ബാക്ടീരിയ തിന്ന് തീർത്തതായും കോശങ്ങൾ നശിച്ചതായും ഡോക്ടർമാർ കണ്ടെത്തി. അദ്ദേഹം തിരികെ ജീവിതത്തിലേക്ക് വരുന്നതിനുള്ള സാധ്യത വളരെ കുറവാണെന്നും മെഡിക്കൽ സംഘം അറിയിച്ചു.ഏകദേശം നാലാഴ്ച കാലത്തോളം അദ്ദേഹം കോമയിലായിരുന്നു. ഡോക്ടർമാരുടെ ശ്രമഫലമായാണ് അദ്ദേഹത്തെ സാധാരണ ജീവിതത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞത്.

കൊതുക് കടിയേറ്റതിന് പിന്നാലെ പനി വന്നതായും എഴുന്നേറ്റ് നടക്കാൻ കഴിയാതെ വന്നതായും അദ്ദേഹം വ്യക്തമാക്കി. പനി തുടങ്ങി രണ്ടാം ദിവസമാണ് തുടയിൽ കുരു പേലെയുണ്ടായി അതിൽ നിന്നും പഴുപ്പ് വന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പഠനത്തിലാണ് ഏഷ്യൻ ടൈഗർ വിഭാഗത്തിലെ കൊതുകാണ് കടിച്ചതെന്ന് വ്യക്തമായത്. ഇത്തരം കൊതുകുകൾ കുത്തുമ്പോൾ പുറപ്പെടുവിക്കുന്ന സ്രവമാണ് ശരീരത്തിൽ വിഷാംശം നിറയ്‌ക്കുന്നത്. കൊതുക് കടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.