യുവാവിനെ അടിച്ചു കൊല്ലാന്‍ കാരണം കാമുകിയെ ചൊല്ലിയുള്ള തര്‍ക്കം, മൂന്ന് പേര്‍ പിടിയില്‍

കൊല്ലപ്പെട്ട പ്രണവ്, പിടിയിലായ അമ്പാടി

കൊച്ചി: കോവിഡും ലോക്ക്ഡൗണും ഒക്കെ ആണെങ്കിലും കേരളത്തില്‍ കൊലപാതകങ്ങള്‍ക്കും മറ്റും യാതൊരു കുറവുമില്ല.വൈപ്പിനില്‍ യുവാവിനെ കൊലപ്പെടുത്തിയത് കാമുകിയെ ചൊല്ലിയുള്ള തര്‍ക്കം ആണെന്ന് പോലീസ്.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.ചെറായി പാഞ്ചാലത്തുരുത്ത് കല്ലുമഠത്തില്‍ പരേതനായ പ്രസാദിന്റെ മകന്‍ പ്രണവ്(23) ആണ് കൊല്ലപ്പെട്ടത്.കേസില്‍ അയ്യമ്പിള്ളി കൈപ്പന്‍വീട്ടില്‍ അമ്പാടി(19), ശരത്, ജീബിന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.ശരത്തിന്റെ കാമുകിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലക്ക് കാരണം എന്നാണ് വിവരം.യുവാവിനെ പ്രതികള്‍ വിളിച്ചു വരുത്തുകയായിരുന്നു.

ഇനിയും ഒരു പ്രതിയെ പിടികൂടാനുണ്ട്. ഇയാള്‍ക്കായി തിരച്ചില്‍ നടക്കുകയാണ്. പള്ളത്താംകുളങ്ങര ബീച്ചിലേക്ക് എത്തുന്ന ഭാഗത്തു പോക്കറ്റ് റോഡിലാണു മൃതദേഹം കണ്ടത്. മുഖത്ത് നിന്നും രക്തം വാര്‍ന്ന് ഒഴുകുന്ന നിലയിലായിരുന്നു മൃതദേഗഹം. കൈയ്ക്കും അടിയേറ്റിരുന്നു. പുലര്‍ച്ചെ നാല് മണിയോടെ ആണ് സംഭവം ഉണ്ടായതെന്നാണ് വിവരം. വൈരാഗ്യത്തെ തുടര്‍ന്ന് പ്രതികള്‍ പ്രണവിനെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പ്രണവ് അടിയേറ്റ് വീണതോടെ പ്രതികള്‍ സ്ഥലം വിടുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം ഇതുവഴി ജോലിക്ക് എത്തിയ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടെത്തുന്നത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മുനമ്പം എസ്‌ഐ വി.കെ.സുധീറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഡിവൈഎസ്പി ജി.വേണു, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍.റാഫി. എസ്എച്ച്ഒമാരായ പി.എസ്.ധര്‍മജിത്ത്, എന്‍.കെ.മുരളി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കൊല്ലപ്പെട്ട പ്രണവ് 3 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.