സ്വന്തം മകന്റെയും പിതാവിന്റെയും മൃതദേഹം ഒരു നോക്ക് കാണാനാകാതെ പ്രവാസി യുവാവ്, ഉള്ളുലയും അനുഭവം

താമരശ്ശേരി: കൊറോണ വൈറസിനെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ ഏറെ ബുദ്ധിമുട്ടിലാക്കിയത് പ്രവാസികളെയാണ്. വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചതോടെ യാത്രകളും മുടങ്ങി. പലര്‍ക്കും ഉറ്റവരുടെയും ഉടയവരുടെയും മുഖം അവസാനമായി കാണാന്‍ പോലും സാധിക്കുന്നില്ല. ഇത്തരത്തില്‍ ഒരു സംഭവമാണ് അല്‍ ഐനിലെ അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുടെ ജീവനക്കാരനായ അബ്ദുള്‍ ജലീലിന് നേരിടേണ്ടി വന്നത്. പൊന്നു മകന്റെയും പിതാവിന്റെയും മൃതദേഹം ഒരു നോക്ക് കാണാനോ അന്ത്യചുംബനം നല്‍കാനോ ആകാതെ ചങ്ക് പൊട്ടി കഴിയേണ്ടി വരികയാണ് ജെലീല്‍.

കഴിഞ്ഞ ദിവസം യാദൃശ്ചികമായി കഴുത്തില്‍ ഷാള്‍ കുരുങ്ങി ജെലീലിന്റെ മകന്‍ മുഹമ്മദ് ബാസിം മരിക്കുകയായിരുന്നു. ആ കാഴ്ത കണ്ട് കുഴഞ്ഞുവീണ് ഹൃദ്രോഗിയായ ജെലീലിന്റെ പിതാവ് സി എച്ച് അലവിഹാജിയുും മരിച്ചു. നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ സംഭവം ഉണ്ടായെങ്കിലും സ്വന്തം മകനും പിതാവിനും ഒരു അന്ത്യ ചുംബനം നല്‍കാന്‍ ജെലീലിന് സാധിച്ചില്ല.

ബുധനാഴ്ച രാവിലെയാണ് സംഭവം . വീട്ടിലെ മുറിയില്‍ കളിക്കുന്നതിനിടെ 12 വയസ്സുള്ള മുഹമ്മദ് ബാസിം കഴുത്തില്‍ ഷാള്‍ കുരുങ്ങി മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇത് കണ്ട് ജെലീലിന്റെ പിതാവും മരിക്കുകയായിരുന്നു. ഈ സമയം ഒക്കെ അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുടെ അല്‍ഹയറിലുള്ള തൊഴിലാളി ക്വാര്‍ട്ടേഴ്‌സില്‍ ഒന്നുമറിയാതെ കിടന്നു ഉറങ്ങുകയായിരുന്നു ജെലീല്‍. ഗള്‍ഫ് സമയം ഒമ്പതരയോടെ മുറിക്കകത്തെത്തി വിളിച്ചുണര്‍ത്തിയ ഗള്‍ഫിലെ മലയാളി സുഹൃത്തുക്കള്‍ ആണ് ദുരന്ത വാര്‍ത്ത ജെലീലിനെ അറിയിക്കുന്നത്. പിതാവിന്റെ നില ഗുരുതരം ആണെന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നെ ദുരന്ത വാര്‍ത്ത പറയേണ്ടി വന്നു.

തൊഴിലുടമ അനുമതി നല്‍കിയെങ്കിലും കോവിഡ് 19 രോഗവ്യാപനത്തെ തുടര്‍ന്ന് ആശങ്കയുടെ പശ്ചാത്തലത്തില്‍ വ്യോമാതിര്‍ത്തികള്‍ അടച്ചതോടെ നാട്ടിലെത്താന്‍ ജെലീലിനും ഗള്‍ഫില്‍ കഴിയുന്ന ജ്യേഷ്ടന്‍ ഇഖ്ബാലിനും കഴിഞ്ഞില്ല. മകന്റെയും പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ക്ക് പോലും സാക്ഷ്യം വഹിക്കാനാവാതെ കോട്ടേഴ്‌സിനുള്ളില്‍ വിതുമ്പുകയായിരുന്നു ജെലീല്‍.

തൊഴിലുടമ കനിഞ്ഞെങ്കിലും കൊറോണ രോഗവ്യാപനത്തെത്തുടര്‍ന്നുള്ള ആശങ്കയുടെ പശ്ചാത്തലത്തില്‍ വ്യോമാതിര്‍ത്തികള്‍ അടച്ചതോടെ നാട്ടിലെത്താന്‍ ജലീലിനും ഗള്‍ഫിലുള്ള ജ്യേഷ്ഠന്‍ ഇഖ്ബാലിനും കഴിയാതെ പോയി. മകന്റെയും ബാപ്പയുടെയും അന്ത്യകര്‍മങ്ങള്‍ക്കുപോലും സാക്ഷ്യംവഹിക്കാനാവാത്ത കൊറോണക്കാലത്തെ പഴിച്ച് ക്വാര്‍ട്ടേഴ്‌സിലെ മുറിക്കുള്ളില്‍ കിടന്ന് വിതുമ്ബലടക്കുകയാണ് ഈ യുവാവ്.

കഴിഞ്ഞ അവധിക്കാലത്ത് ജലീല്‍ ഭാര്യയെയും മക്കളെയും ജെലീല്‍ പതിനൊന്ന് വര്‍ഷമായി ജോലിചെയ്യുന്ന യു.എ.ഇ.യിലേക്ക് കൊണ്ടുവന്നിരുന്നു. മൂന്നുമാസത്തിനുശേഷം, ഭാര്യ ഇളയ കുട്ടിയെ പ്രസവിക്കാനായ സമയത്താണ് അവര്‍ നാട്ടിലേക്ക് മടങ്ങിയത്. പിന്നീട് അബ്ദുള്‍ ജലീല്‍ അല്‍ഐനിലേക്ക് തിരികെയെത്തുകയായിരുന്നു.