കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിൽ നിന്ന് തെറിച്ചുവീണു, യുവാവിന് ബസിനടിയിൽപ്പെട്ട് ദാരുണാന്ത്യം

മലപ്പുറം: കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിൽ നിന്നും തെറിച്ചു വീണ യുവാവ് ബസിനടിയിൽപെട്ട് മരിച്ചു. വേങ്ങര തറയിട്ടാൽ നല്ലാട്ടുതൊടി ഷംസുദ്ദീന്റെ മകൻ സലീം സഹദ് (24) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ ഊരകം പുത്തൻപീടികയ്ക്ക് സമീപമാണ് അപകടം നടന്നത്.

മലപ്പുറത്തു നിന്നും വേങ്ങരയിലേക്ക് ബൈക്കിൽ വരികയായിരുന്ന സലീം സഹദ് ഒരു കാറിനെ മറികടക്കാൻ ശ്രമിക്കവേ തെറിച്ച് വീണ് പരപ്പനങ്ങാടിയിൽ നിന്നും മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ബസിനടിയിൽപ്പെടുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ പോസ്റ്റ് മാർട്ടത്തിനു ശേഷം നാളെ ഉച്ചയോടെ അരീക്കുളം ജുമാ മസ്ജിദ് കബർസ്ഥാനിൽ സംസ്കരിക്കും. ഉമ്മ: പരേതയായ മൈമൂന. സഹോദരങ്ങൾ: സലീമ, സൽമിയ്യ, സഫ്വാന, സഹല, സാലിമ.