തലക്ക് പിടിച്ച പ്രണയം, കാമുകിയുടെ അമ്മയ്ക്കായി വൃക്ക ദാനം ചെയ്തു, ഒടുവില്‍ യുവാവിനെ തേച്ച് കാമുകി മറ്റൊരാളെ വിവാഹം ചെയ്തു

പ്രണയം തലക്ക് പിടിച്ച് കാമുകന്മാര്‍ ചെയ്യുന്ന പലതും സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകാറുണ്ട്. പ്രണയത്തിന്റെ ആവേശത്തില്‍ കാമുകിയ്ക്ക് വേണ്ടി എന്ത് സാഹസവും കാണിക്കാന്‍ തയ്യാറാകുന്നവരുണ്ട്.് അത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്. കാമുകിയുടെ അമ്മയ്ക്ക് ജീവന്‍ നിലനിര്‍ത്താനായി യുവാവ് തന്റെ സ്വന്തം വൃക്ക വരെ ദാനം ചെയ്യുകയായിരുന്നു. പ്രണയത്തിന്റെ ആവേശത്തിലും ആത്മാര്‍ത്ഥതയിലും യുവാവ് ഇങ്ങനെ ചെയ്‌തെങ്കിലും കാമുകി ചെയ്തതാണ് ഏവരെയും ഞെട്ടിച്ചത്.

ഉസീല്‍ മാര്‍ട്ടിനെസ് എന്ന യുവാവാണ് തന്റെ കാമുകിയുടെ അമ്മയുടെ ജീവന്‍ പിടിച്ചു നിര്‍ത്താനായി വൃക്ക നല്‍കിയത്. അമ്മയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞതോടെ കാമുകിയുടെ മനസ് മാറി. ഇവര്‍ കാമുകനെ ചതിച്ചു. യുവാവിനെ കൈയ്യൊഴിയുകയും മറ്റൊരാളെ കാമുകി വിവാഹം ചെയ്യുകയും ചെയ്തു.

ഉസീല്‍ മാര്‍ട്ടിനെസ് മെക്‌സിക്കോയില്‍ അധ്യാപകനായി ജോലി ചെയ്യുകയാണ്. ടിക് ടോക്കിലൂടെയാണ് തനിക്ക് സംഭവിച്ച വലിയ ചതിയെ കുറിച്ച് ഉസീല്‍ തുറന്ന് പറഞ്ഞത്. തന്റെ വൃക്ക കാമുകിയുടെ അമ്മയ്ക്ക് ദാനം ചെയ്തുവെന്ന് ഉസീല്‍ പറയുന്നുണ്ട്. മാത്രമല്ല കാമുകിയുടെ അമ്മയെ രക്ഷിക്കാനായി താന്‍ നടത്തിയ ശ്രമങ്ങളെ കുറിച്ചും ഉസീല്‍ വിവരിക്കുന്നുണ്ട്.

ഓപ്പറേഷന്‍ കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ കാമുകി ഉസീലുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഒരു മാസത്തിനുള്ളില്‍ യുവതി മറ്റൊരാളെ വിവാഹവും കഴിച്ചു. ഇതാണ് ഉസീല്‍ വിഡിയോയില്‍ പങ്കുവെച്ചത്. ഈ വീഡിയോ ടിക് ടോക്കില്‍ വൈറലാകുകയും 14 ദശലക്ഷത്തിലധികം വ്യൂസ് നേടുകയും ചെയ്തു . വളരെ സങ്കടപ്പെടരുത്, ധൈര്യമായി മുന്നോട്ട് പോകുക തുടങ്ങി ഉസീലിനു പിന്തുണയുമായി കമന്റുകളും വരുന്നുണ്ട് . താന്‍ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും , ആരോടും തനിക്ക് പകയില്ലെന്നും അദ്ദേഹം കമന്റില്‍ പറഞ്ഞു.