യുവതിയെ കൊലപ്പെടുത്തി ഹൃദയം പുറത്തെടുത്ത് പാചകം ചെയ്തു ; ബന്ധുക്കൾക്കും നൽകി

വാഷിംഗ്‌ടൺ : യുവതിയെ കൊലപ്പെടുത്തി ഹൃദയം പുറത്തെടുത്ത് പാചകം ചെയ്ത പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. നാല് വയസുകാരി ഉൾപ്പെടെ ,മൂന്ന് പേരെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി പറഞ്ഞത്. യു എസിലെ ഒക്‌ലഹോമയിലാണ് സംഭവം. 44കാരനായ ലോറൻസ് പോൾ ആൻഡേഴ്‌നാണ് കേസിലെ പ്രതി.

ആൻഡ്രിയ ബ്ലാങ്കെൻഷിപ്പ് എന്ന സ്‌ത്രീയ കൊന്നശേഷം ഇയാൾ അവരുടെ ഹൃദയം പുറത്തെടുത്ത് ബന്ധുവിന്റെ വീട്ടിൽ കൊണ്ടുപോയി പാചകം ചെയ്തു. ആ സമയം അവിടെ ഉണ്ടായിരുന്ന 67കാരനായ ലിയോൺ പെെയ്ക്കും അയാളുടെ കൊച്ചുമകളായ നാല് വയസുകാരി കെയോസ് യേറ്റ്സിനും ഇത് നൽകാൻ ശ്രമിച്ചു. പിന്നാലെ ബന്ധുക്കളായ വൃദ്ധനെയും കൊച്ചുമകളെയും വകവരുത്തി.

പ്രതി മയക്കുമരുന്ന് കേസിന് 20 വർഷം തടവ് ലഭിച്ചിരുന്നു. ശിക്ഷ ഒക്‌ലഹോമ ഗവർണർ മൂന്ന് വർഷമായി കുറച്ചിരുന്നു. ഇതിന്റെ ഫലമായാണ് ഇയാൾ പുറത്തുവന്നത്. അതിന് ശേഷമാണ് ഈ കൊലപാതകങ്ങൾ ചെയ്തത്. ദാരുണമായ കൊലപാതകങ്ങളിൽ ഇയാൾക്ക് തുടർച്ചയായ അഞ്ച് ജീവപര്യന്തം വിധിച്ചത്.