ലോക്ഡൗണിന്റെ മറവില്‍ വിവാഹം നടത്തി ഭാര്യ വീട്ടില്‍ താമസം, ഒടുവില്‍ യുവാവിനെ തേടി ആദ്യ ഭാര്യ എത്തി, ഒടുവില്‍ സംഭവിച്ചത്

കോട്ടയം: വിവാഹ തട്ടിപ്പുകള്‍ പലതും പുറത്തെത്തുന്നുണ്ട്. നടി ഷംന കാസിമിനെ വിവാഹ തട്ടിപ്പിലൂടെ കുടുക്കാന്‍ ശ്രമിച്ച സംഭവവും വലിയ വിവാദമായി. കോവിഡും ലോക്ഡൗണും ഒക്കെ ആണെങ്കിലും ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്ക് യാതൊരു കുറവുമില്ല. ഇതേ പോലെ ഒരു സംഭവമാണ് കോട്ടയം ഏറ്റുമാനൂരില്‍ സംഭവിച്ചത്. ആദ്യ വിവാഹം മറച്ച് വെച്ച് യുവാവ് രണ്ടാമത് വിവാഹം ചെയ്യുകയായിരുന്നു. ഒടുവില്‍ ആദ്യ ഭാര്യ അന്വേഷിച്ച് എത്തിയപ്പോള്‍ രണ്ടാം ഭാര്യയുമായി യുവാവ് മുങ്ങി. ശനിയാഴ്ചയാണ് സംഭവം നടന്നത്.

കണ്ണൂര്‍ സ്വദേശി വിനോദ് എന്ന് പരിചയപ്പെടുത്തിയ ആളാണ് ഏറ്റുമാനൂര്‍ സ്വദേശിയുമായി നാടുവിട്ടത്. ഫേസ്ബുക്കിലൂടെയാണ് പെണ്‍കുട്ടി വിനോദുമായി അടുക്കുന്നത്. തുടര്‍ന്ന് ലോക്ക്ഡൗണിന്റെ മറവില്‍ സുഹൃത്തുക്കളും ആയി എത്തി വിനോദ് ഏറ്റുമാനൂരുള്ള യുവതിയെ വിവാഹം ചെയ്യുകയായിരുന്നു. ജൂണ്‍ 14ന് ആയിരുന്നു ഇരുവരും വിവാഹിതര്‍ ആയത്. തുടര്‍ന്ന് യുവതിയുടെ വീട്ടില്‍ തന്നെ താമസിച്ച് വരികയായിരുന്നു വിനോദ്.

ആദ്യ വിവാഹം മറച്ച് വെച്ചായിരുന്നു വിനോദ് ഏറ്റുമാനൂര്‍കാരിയെ വിവാഹം ചെയ്തത്. ഫേസ്ബുക്ക് പരിചയം പ്രണയമായി മാറുകയും അത് വിവാഹത്തില്‍ എത്തുകയുമായിരുന്നു. വിനോദ് യുവയുടെ വീട്ടില്‍ എത്തുകയും വിവാഹാലോചന നടത്തുകയും ചെയ്തു. പിന്നീട് കോവിഡിന്റെ മറവില്‍ സുഹൃത്തുക്കള്‍ക്ക് ഒപ്പം എത്തി 14-ാം തീയതി വിവാഹം നടത്തി. കണ്ണൂരിലെ വീട്ടില്‍ താനും അമ്മയും മാത്രമാണ് ഉള്ളത് എന്നായിരുന്നു ഇയാള്‍ പെണ്‍കുട്ടിയോടും വീട്ടുകാരോടും പറഞ്ഞിരുന്നത്.

എന്നാല്‍ ആദ്യ ഭാര്യ വിനോദിനെ തേടി ഏറ്റുമാനൂരിലെ യുവതിയുടെ വീട്ടില്‍ എത്തി. ഇതോടെയാണ് യുവാവിന്റെ കള്ളങ്ങള്‍ പൊളിഞ്ഞത്. ആദ്യ ഭാര്യ എത്തിയപ്പോള്‍ മാത്രമാണ് വിനോദ് മുമ്പ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവും ആയിരുന്നു എന്ന വിവരം രണ്ടാം ഭാര്യയുടെ വീട്ടുകാര്‍ അറിയുന്നത്. എന്നാല്‍ ഈ സമയം രണ്ടാം ഭാര്യയുമായി വിനോദ് മുങ്ങിയിരുന്നു. ഏറ്റുമാനൂര്‍ സ്വദേശിയായ യുവതിയുടെ വീട്ടുകാര്‍ വിനോദിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.