ശരീരത്തോടൊപ്പം ലിം​ഗവും ടാറ്റു ചെയ്യണമെന്ന് യുവാവ്

ശരീരം മുഴുവൻ ടാറ്റൂ ചെയ്ത് ആന്റണി ലോഫ്രെഡോ എന്ന യുവാവ്. കറുത്ത അന്യഗ്രഹജീവികളെ പോലെയാണ് 33കാരനായ ആന്റണിയുടെ ഇപ്പോഴത്തെ രൂപം. മുഖം, ചുണ്ട്, നാക്ക്, കണ്ണ് എന്നിവിടങ്ങളിലെല്ലാം ഇയാൾ ടാറ്റൂ ചെയ്തു കഴിഞ്ഞു. തന്റെ ലിംഗം ശസ്ത്രക്രിയയിലൂടെ പകുതിയായി വിഭജിച്ച് ലിം​ഗത്തിലും ടാറ്റൂ ചെയ്യാനുള്ള ആലോചനയിലാണെന്ന് ആന്റണി

ശസ്ത്രക്രിയിലൂടെ നാവ് നെടുകെ കീറിയും ഇയാൾ ടാറ്റൂ ചെയ്തിട്ടുണ്ട്. അടുത്തിടെ ഇയാൾ തന്റെ മേൽച്ചുണ്ടുകൾ സർജറിയിലൂടെ നീക്കം ചെയ്തു. സാത്താൻ രൂപത്തോട് അതിയായ ആരാധനയാണ്. അത് കൊണ്ടാണ് ഈ രൂപമാറ്റം നടത്തുന്നതെന്നും യുവാവ് പറഞ്ഞു.

അടുത്ത ശസ്ത്രക്രിയ തന്റെ ലിം​ഗത്തിലാണെന്നും ‘ബ്ലാക്ക് ഏലിയൻ പ്രോജക്റ്റ്’ (Black Alien Project) എന്ന പേജിൽ തന്റെ 700,000 ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിനോട് ആന്റണി പറഞ്ഞു. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് അദ്ദേഹത്തിന്റെ പോസ്റ്റിന് താഴേ ഒരാൾ കമൻിട്ടു.