പൊന്നോമനയുടെ ചികിത്സ നിർത്താനാവില്ല: ലോക്ക് ഡൗണില് മകളെ സഹായിക്കാൻ അച്ഛൻ

മാതാപിതാക്കൾക്ക് തങ്ങളുടെ മക്കളെക്കാൾ വലുതായി ഒന്നും കാണില്ല. ഇപ്പൊൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മകളെ ചികിത്സിക്കാൻ ഉള്ള തടസം നീക്കി തരണം എന്ന് അപേക്ഷിച്ച് രംഗത്ത് എത്തി ഇരിക്കുക ആണ് ഒരച്ഛൻ. തന്റെ മകൾക്ക് ഹൈദരാബാദിൽ നിന്നും ആണ് ചികിത്സ നടത്തേണ്ടത് എന്നും ലോക്ക് ഡോണിൽ അതിനു സാധിക്കാത്ത അവസ്ഥ ആണ് ഉള്ളതെന്നും വിനീത് എന്ന ആൾ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. മകളുടെ ചികിത്സക്ക് തന്നെ സഹായിക്കാൻ കഴിയുന്നവർക്ക് ബന്ധപ്പെടാൻ വേണ്ടി തന്റെ ഫോൺ നമ്പറും വിനീത് ഫേസ്ബുക്ക് പോസ്റ്റിൽ പങ്ക് വെച്ചിട്ടുണ്ട്. ഒരു ഗ്രൂപ്പിലും അദ്ദേഹം ഇൗ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പണം വാങ്ങി ആൻ തന്റെ മകൾക്ക് ചികിത്സ തേടുന്നത് എന്നും ചികിത്സ ഒരു കാരണവശാലും മാറ്റി വെക്കാൻ പറ്റാത്ത സാഹചര്യം ആണെന്നും വിനീത് പറയുന്നു.

വിനീത് പങ്ക് വെച്ച ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

‘ഇതൊരു അപേക്ഷയാണ്. ഞങ്ങളുടെ പൊന്നോമനയുടെ ചികിത്സ ഈ ഘട്ടത്തിൽ നിർത്തിവക്കുക എന്നത് ഞങ്ങൾക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത ഒന്നാണ്. ഒരു വയസ്സ് ഒൻപതു മാസം പ്രായം ഉണ്ട് എന്റെ മോൾക്ക്. കഴിഞ്ഞ ഒന്നര കൊല്ലത്തിൽ ഏറെ ആയി അവളെയും കൊണ്ട് ഞങ്ങൾ ഹൈദരാബാദ് പോയി ചികിത്സ തേടുന്നു. ചികിത്സയുടെ ഏകദേശം അവസാന ഘട്ടത്തിൽ സോഷ്യൽ മീഡിയയുടെയും സുഹൃത്തുക്കളുടെയും സംഘടനകളുടെയും സഹായത്താൽ പണമെല്ലാം സ്വരൂപിച്ച ഞങ്ങൾക്ക് മുന്നിൽ വലിയൊരു വെല്ലുവിളി ആണ് ഇപ്പൊ ഉള്ളത്.

യാതൊരു വിധത്തിലും ഞങ്ങൾക്ക് ഹൈദരാബാദ് പോകാൻ കഴിയുന്നില്ല… എല്ലാവരും നിസ്സഹായരാണ് എന്നാണ് ഒടുവിൽ അറിയുന്നത്. അവിടെ എത്തിയാൽ ട്രീറ്റ്മെന്റ് ചെയ്യാം എന്നാണ് ഹോസ്പിറ്റലിൽ നിന്നും കിട്ടുന്ന അറിവ്.ഹൈദരാബാദ് LV പ്രസാദ് ഐ ഇൻസ്റ്റിട്യൂട്ടിലും ജൂബിലി ഹിൽസ് ഇൽ ഉള്ള അപ്പോളോ ഹോസ്പിറ്റലിലും ആയി IAC ആണ് ചെയ്യേണ്ടത്. കേരളത്തിലെ ഹോസ്പിറ്റലുകളിൽ ഒരിടത്തും ഇങ്ങനെ ഉള്ള ട്രീറ്റ്മെന്റ് ചെയ്യുന്നില്ല എന്നാണ് കിട്ടിയ അറിവ്. ഏതെങ്കിലും വിധത്തിൽ ഞങ്ങളെ സഹായിക്കാൻ ആർക്കെങ്കിലും പറ്റുമെങ്കിൽ എന്നെ ഒന്ന് കോൺടാക്ട് ചെയ്യുക +918086581882’