അയ്യപ്പനും കോശിയും സ്റ്റൈല്‍ പ്രതികാരം യാഥാര്‍ത്ഥ ജീവിതത്തിലും, ജെസിബി ഉപയോഗിച്ച് കട തകര്‍ത്തു

സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ബിജുമേനോന്‍ കഥാപാത്രമായ അയ്യപ്പന്‍ പൃഥ്വിയുടെ കഥാപാത്രമായ കോശിയോടുള്ള അരിശം മൂത്ത് കുട്ടമണിയുടെ കെട്ടിടം ജെസിബി ഉപയോഗിച്ച് പൊളിച്ച് നീക്കിയ രംഗം ഇപ്പോഴും സിനിമ കണ്ട പ്രേക്ഷകര്‍ മറക്കില്ല.അത്രയ്ക്ക് കയ്യടിയായിരുന്നു ഈ രംഗത്തിന് തിയേറ്ററുകളില്‍.ഇപ്പോള്‍ സമാനമായ ഒരു സംഭവം യഥാര്‍ത്ഥത്തില്‍ സംഭവിച്ചു.യുവാവ് ജെസിബി ഉപയോഗിച്ച് പട്ടാപ്പകല്‍ ഒരു കട പൊളിച്ചുമാറ്റി.കണ്ണൂരിലെ മലയോര മേഖലയായ ചെറുപുഴയിലാണ് സംഭവം ഉണ്ടായത്.യുവാവിന് വന്ന അഞ്ച് വിവാഹാലോചനകള്‍ മുടക്കി എന്ന് ആരോപിച്ചായിരുന്നു യുവാവ് ജെസിബി ഉപയോഗിച്ച് പുളിയാറു മറ്റത്തില്‍ സോജിയുടെ കട തകര്‍ത്തത്.

സോജിയുടെ സമീപ വാസിയായ പ്ലാക്കുഴിയില്‍ ആല്‍ബിന്‍ ആണ് കട ജെസിബി ഉപയോഗഗിച്ച് തകര്‍ത്തത്.ആല്‍ബിനെ ചെറുപുഴ പോലീസ് പിന്നീട് കസ്റ്റഡിയില്‍ എടുത്തു.കഴിഞ്ഞ ഒമ്പത് വര്‍ഷമായി പല ചരക്ക്,ഹോട്ടല്‍ എന്നിവ നടത്തിയാണ് സോജി ഉപജീവനം നടത്തിയിരിക്കുന്നത്.എന്നാല്‍ തന്റെ അഞ്ച് വിവാഹ ആലോചനകള്‍ സോജി മുടക്കി എന്ന് ആല്‍ബിന്‍ പോലീസിനോട് പറഞ്ഞു.കട പൊളിച്ച വിവരം അറിഞ്ഞ് നിരവധി പേര്‍ സ്ഥലത്ത് തടിച്ചു കൂടിയിരുന്നു.സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ വാശി തീര്‍ക്കാന്‍ നായകന്മാരായ പൃഥ്വിരാജും ബിജു മേനോനും ജെസിബി ഉപയോഗിച്ചിട്ടുണ്ട്.ബിജു മേനോന്റെ കഥാപാത്രമായ അയ്യപ്പന്‍,കുട്ടമണിയുടെ കട തകര്‍ക്കുമ്പോള്‍ കോശി അയ്യപ്പന്‍ നായരുടെ വീട് ആണ് ജെസിബി ഉപയോഗിച്ച് പൊളിച്ചത്.