ഭാര്യയെയും മക്കളെയും നാട്ടിലെത്തിക്കാനായി ബൈക്ക് മോഷ്ടിച്ചു, ഒടുവിൽ പാഴ്സലായി അയച്ചുകൊടുത്ത് മാതൃകയായി

രണ്ട് മാസം രാജ്യം മുഴുവൻ ലോക്ക് ഡൗണായപ്പോൾ ഭാര്യയെും മക്കളെയും വീട്ടിലെത്തിക്കാനായി യുവാവ് ബൈക്ക് മോഷ്ടിച്ചു. ഭാര്യയെയും മക്കേളെയും വീട്ടിലെത്തിച്ചതിന് പിന്നാലെ കള്ളൻ ബൈക്ക് ഉടമസ്ഥന് തിരിച്ച് പാഴ്സലയച്ച് കൊടുത്ത് മാതൃകയായി. കോയമ്പത്തൂരിലെ ഒരു ചായക്കടയിലെ തൊഴിലാളിയാണ് ബൈക്ക് മോഷ്ടിച്ച്‌ നാടുവിട്ടത്. കുടുംബത്തോടൊപ്പം ജന്മനാട്ടിലേക്ക് പോകുന്നതിനായിരുന്നു മോഷണം. സുരേഷ് കുമാർ എന്നയാളുടെ ബൈക്കാണ് മോഷണം പോയത്.

മേയ് 18ന ബൈക്ക് മോഷ്ടിച്ചെടുത്ത യുവാവ് മേയ് 29ന് അത് ഉടമയുടെ അടുക്കൽ തിരിച്ചെത്തിച്ചു. പാർസൽ കമ്പനി തങ്ങളുടെ ഓഫീസിലെത്താൻ ബൈക്ക് ഉടമയായ സുരേഷ് കുമാറിനോട് ആവശ്യപ്പെടുകയായിരുന്നു. അവിടെ എത്തിയപ്പോഴാണ് തന്റെ ബൈക്ക് പാർസലായി എത്തിയ വിവരം അറിഞ്ഞത്.ബൈക്ക് മോഷ്ടിച്ചയാൾ പേ അറ്റ് ഡെലിവറി അടിസ്ഥാനത്തിലാണ് പാർസലയച്ചത്. അതിനാൽ തന്റെ വാഹനം തിരിച്ചുകിട്ടാൻ ആയിരം രൂപ സുരേഷ് കുമാറിന് പാർസൽ ചാർജ് കൊടുക്കേണ്ടി വന്നു. ബൈക്ക് മോഷണം പോയതിനെ തുടർന്ന് സുരേഷ് കുമാർ പ്രദേശത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ചിരുന്നു. ഇതിൽ നിന്നാണ് ചായക്കടയിലെ ജീവനക്കാരനാണ് മോഷണം നടത്തിയതെന്ന് വ്യക്തമായത്.

. ബൈക്ക് തിരിച്ചുകിട്ടിയതോടെ കേസുമായി മുന്നോട്ടുപോകാനില്ലെന്നാണ് സുരേഷിന്റെ നിലപാട്. എന്നാൽ കേസ് അവസാനിപ്പിക്കാൻ പോലീസ് തയ്യാറാകുമോ എന്ന ആശങ്കയും അയാൾക്കുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് അറിഞ്ഞതോടെയാകാം ബൈക്ക് തിരിച്ചുനൽകാൻ മോഷ്ടാവ് തയ്യാറായതെന്ന് പോലീസ് പറയുന്നു