ബിരുദം നേടി ഭാര്യ ; അതേ ദിവസം വാട്ടസ്ആപ്പ് വഴി മൊഴി ചൊല്ലി ഭർത്താവ്

റിയാദ് : ഭാര്യ ബിരുദം നേടിയത് ഇഷ്ടപ്പെടാതിരുന്ന ഭർത്താവ് അതേ ദിവസം വാട്ടസ്ആപ്പ് വഴി യുവതിയെ മൊഴി ചൊല്ലി. എന്നാൽ തന്നെ മൊഴി ചൊല്ലിയ ആഹ്‌ളാദം പങ്കുവെച്ച കൊണ്ടുള്ള യുവതിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

ജീവിതത്തിലെ രണ്ട് സന്തോഷം ഒരുമിച്ച് ഒരേദിവസം എത്തിയതിൽ അതിയായ ആഹ്‌ളാദമുണ്ടെന്നാണ് യുവതി പറയുന്നത്. സൗദിയിലെ റിയാദിലാണ് യുവതി താമസിക്കുന്നത്. കോളേജിൽ പോയി യുവതി പഠിച്ച് ബിരുദം നേടിയതിൽ ഭർത്താവിന് എതിർപ്പുണ്ടായിരുന്നു.

എന്നാൽ ഈ എതിർപ്പുകളെ വകവയ്ക്കാതെ യുവതി പഠിച്ച് ബിരുദം നേടിയെടുത്തു. എന്നാൽ ബിരുദം നേടിയ ദിനം തന്നെ ഭർത്താവ് വാട്ട്‌സ്ആപ്പ് വഴി യുവതിയെ മൊഴിചൊല്ലുകയായിരുന്നു. എന്നാൽ സന്തോഷമുണ്ടെന്നാണ് യുവതി ഇതിന് മറുപടി നൽകിയത്.

ഭർത്താവ് മൊഴി ചൊല്ലി അയച്ച സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ടും യുവതി വീഡിയോയിൽ കാണിക്കുന്നുണ്ട്. ഒപ്പം ബിരുദദാന ചടങ്ങിൽ നിന്നുള്ള ഫോട്ടോയും പിന്നാലെ കഴിച്ച വിഭവസമൃദ്ധമായ ഭക്ഷണവും വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സെല എൽനഗർ എന്ന ട്വിറ്റർ ഹാൻഡിലിലൂടെയാണ് വിഡിയോ പുറത്ത് വന്നത്.