സ്‌കൂളിലെത്തിയപ്പോള്‍ കണ്ടത് വിചിത്ര കാഴ്ച, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പാമ്പുമായി യുവാക്കള്‍, വനം വകുപ്പ് എത്തിയതോടെ തീപാറും ഓട്ടം

താമരശ്ശേരി: സ്‌കൂളില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ കണ്ടത് വളരെ വ്യത്യസ്തവും വിചിത്രവും ആയ ഒരു കാഴ്ചയാണ്. പാമ്പുകളുമായി എത്തിയ യുവാക്കള ആണ് സ്‌കൂളില്‍ കാലെടുത്തുവെച്ച വിദ്യാര്‍ത്ഥികള്‍ കാണുന്നത്. ഇതോടെ എന്താണ് സംഭവം എന്ന് അവര്‍ പരസ്പരം ചോദിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് കുട്ടികള്‍ സാക്ഷ്യം വഹിച്ചത് അതിലും വിചിത്രമായ സംഭവ വികാസത്തിന് ആയിരുന്നു. വനം വകുപ്പ് സംഭവം അറിഞ്ഞ് എത്തിയപ്പോള്‍ പാമ്പുകലെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുന്ന യുവാക്കളെയാണ് പിന്നീട് കണ്ടത്.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ടിക്കെറ്റ് വെച്ച് പ്രദര്‍ശനം നടത്താന്‍ ആയിട്ട് ആണ് ഈ പാമ്പുകളെ കൊണ്ട് വന്നത്. മലപ്പുറം സ്വദേശികള്‍ ആയ ഷെഫീഖും സഹായിയും ഓടി രക്ഷപ്പെടുകയും ചെയ്തു. ഇതോടെ പാമ്പുകളെ വനം വകുപ്പ് അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തു. 10 മൂര്‍ഖന്‍, പെരുമ്പാമ്പ്, അണലി, നീര്‍ക്കോലി, ചേര എന്നിവയടക്കം 14 ഇഴ ജന്തുക്കളെയാണ് കസ്റ്റഡിയിലെടുത്തത്

ഒരു കാരണവശാലും പാമ്പുകലെ പിടിക്കാനോ പ്രദര്‍ശിപ്പിക്കാനോ ഉള്ള അധികാരം ആര്‍ക്കുമില്ല. നാട്ടിന്‍ പുറത്താണെങ്കിലും വന്യജീവി ഗണത്തില്‍ പെടുത്തിയിരിക്കുന്ന പാമ്പുകളെ ഒരിക്കലും പിടിക്കാനും പ്രദര്‍ശിപ്പിക്കാനും പാടില്ലാത്തതാണ്. ഈ സാഹചര്യത്തില്‍ യുവാക്കളുടെ പക്കല്‍ ഇത്രയും പാമ്പ് എവിടെ നിന്ന് ലഭിച്ചു അല്ലെങ്കില്‍ എവിടെ നിന്ന് ഇവര്‍ പിടികൂടി എന്ന സംശയവും ഉയരുന്നുണ്ട്.

അതേസമയം ഇത്രയും അപകടകരമായ ഒരു സംഭവം സ്‌കൂളില്‍ നടത്താന്‍ തുനിഞ്ഞ സ്‌കൂള്‍ അധികൃതര്‍ക്ക് എതിരെയും വന്‍ രോക്ഷം ഉയരുന്നുണ്ട്. വിദ്യാര്‍ത്ഥി പാമ്പു കടിയേറ്റ് മരിച്ച സാഹചര്യത്തില്‍ പോലും അധികൃതരുടെയോ അധ്യാപകരുടെയോ കണ്ണ് തുറക്കുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്.

താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ കെ. നീതുവിന്റെ നേതൃത്വത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ കെ. പി. അബ്ദുല്‍ ഗഫൂര്‍, ടി .പി. മനോജ്, വാച്ചര്‍ അബ്ദുല്‍ നാസര്‍, ഡ്രൈവര്‍ ജിതേഷ് എന്നിവര്‍ അടങ്ങിയ സംഘം ആണ് പ്രദര്‍ശനം നടത്തുന്ന വിവരം അറിഞ്ഞ് സ്ഥലത്തെത്തുകയും പാമ്പുകളെ പിടികൂടുകയും ചെയ്തതത്. താമരശ്ശേരി ഫോറസ്റ്റ് ഓഫിസ് പരിസരത്ത് സൂക്ഷിച്ച പാമ്പുകളെ ഉള്‍വനത്തില്‍ തുറന്നു വിടുമെന്ന് അധികൃതര്‍ പറഞ്ഞു.

പ്രദര്‍ശനം നടത്തിയ ഭാരവാഹികളുടെ പേരിലും കേസെടുത്തിട്ടുണ്ട്. ബോധവത്കരണം നല്‍കുകയെന്ന ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇത് കുറ്റകരമെന്ന് അറിഞ്ഞില്ലെന്നുമാണ് സംഘാടകര്‍ വനം വകുപ്പ് അധികൃതര്‍ക്കു നല്‍കിയ വിശദീകരണം. രക്ഷപ്പെട്ട പ്രതി ഷെഫീഖിന്റെ പേരില്‍ കരുവാരകുണ്ട് സ്റ്റേഷനില്‍ കേസുണ്ടെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു.

അതേസമയം നേരത്തെ കുട്ടനാട്ടില്‍ വെള്ളം ഇറങ്ങിയപ്പോള്‍ വില്ലന്മാര്‍ പാമ്പുകള്‍, മൂര്‍ഖന്‍ മുതല്‍ പെരും പാമ്പ് വരെ.മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ വിഷപ്പാമ്പുകളും പെരുമ്പാമ്പും ഉള്‍പ്പെടെയുള്ളവയും കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ താലൂക്കുകളില്‍ പല വീടുകളിലും കുടിയേറിക്കഴിഞ്ഞു. ദൂരെ സ്ഥലങ്ങളിലും വനത്തില്‍ നിന്നുമെല്ലാം ഒഴുകി എത്തിയ പാമ്പുകളേ കുറെ വീടുകളില്‍ നിന്നും തുരത്തിയാലും സൂക്ഷിക്കുക..അവയുടെ വലിയ ശേഖരം പറമ്പുകളിലും ഉയര്‍ന്ന് നില്ക്കുന്ന തുരുത്തുകള്‍, കെട്ടുകള്‍, ചിറ എന്നിവയില്‍ ഉറപ്പായും ഉണ്ടാകും. ഇവര്‍ വരും ദിവസങ്ങളില്‍ ആഹാരം തേടി പുറത്തിറങ്ങുവാനും സാധ്യത കൂടുതലാണ്.