
ലോകത്തിലേ ഏറ്റവും വലിയ വിലയേറിയ ഗണപതി വിഗ്രഹത്തിന്റെ വിവരങ്ങൾ പുറത്ത് വിട്ട് മുംബൈ ജിഎസ്ബി സേവാ മണ്ഡൽ.ജിഎസ്ബി സേവാ മണ്ഡലിന്റെ മഹാഗണപതിയുടെ ഭാരം 66 കിലോ സ്വർണ്ണവും 295 കിലോ വെള്ളിയും.ഏറ്റവും സമ്പന്നമായ വിഗ്രഹമായി അറിയപ്പെടുന്നതും, അലങ്കരിക്കപ്പെട്ടിരിക്കുന്ന സമൃദ്ധമായ ഗണപതിയും ഇതാണ്. നാളെ ഗണപതി ചതുർഥിയോട് അനുബന്ധിച്ച് ലോകത്തേ ഏറ്റവും സമ്പന്നമായ ഗണപതിയുടെ വിവരങ്ങൾ പുറത്ത് വിടുകയായിരുന്നു
കള്ളന്മാരേയും ദുരന്തങ്ങളേയും ഭയന്ന് ഗണപതി വിഗ്രഹത്തിനു മണ്ഡലം ഈ വർഷം 360.40 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷ എടുത്തിട്ടുണ്ട്.ഇതിൽ ഭക്തർക്ക് നേരിട്ട് പണവും കാണിക്കയും അർപ്പിക്കാൻ അനുവദിക്കില്ല. പകരം ക്യു ആർ കോഡ് നല്കിയിട്ടുണ്ട്.കാണിക്കക്ക് ഡിജിറ്റൽ ലൈവ് മെക്കാനിസങ്ങളും അവതരിപ്പിച്ചു.നഗരത്തിന്റെ കിഴക്കൻ ഭാഗത്തുള്ള കിംഗ്സ് സർക്കിളിലുള്ള മണ്ഡലം അതിന്റെ 69-ാം വർഷം ആഘോഷിക്കുകയാണെന്നും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഫേഷ്യൽ റെക്കഗ്നിഷൻ ക്യാമറകൾ സ്ഥാപിക്കുന്നത് ആദ്യമാണെന്നും ജിഎസ്ബി സേവാ മണ്ഡലിന്റെ വക്താവ് തിങ്കളാഴ്ച പറഞ്ഞു.
ചതുർഥി നാളിൽ ഗണപതിക്ക് മുന്നിൽ ഉത്തർപ്രദേശിലെ അയോധ്യയിൽ രാമക്ഷേത്രം വിജയകരമായി നിർമ്മിക്കുന്നതിനും തുറക്കുന്നതിനുമായി ഒരു ഹോമവും നടത്തും.അഗ്നിയെ അടിസ്ഥാനമാക്കിയുള്ള ആചാരം ‘ഹവൻ’ എന്നും അറിയപ്പെടുന്നു. ഗണപതിയേ കാണാൻ വൻ തിരക്കാണ്. സ്വർണ്ണവും ആഭരണവും ഇവിടെ സ്വീകരിക്കില്ല.