മോദി മന്ത്രിസഭയില്‍ ഇല്ലാത്തതിന്റെ കാരണം തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ പറയും മനേകാ ഗാന്ധി

മേനകാ ഗാന്ധി മന്ത്രി സഭയിൽ ഇല്ലാത്ത കാരണം എന്താകും? നെഹ്രു കുടുംബത്തിന്റെ എല്ലാ വേരുകളും അറുത്ത് മാറ്റാൻ അമിത്ഷാ മോദി കൂട്ട് കെട്ട് തീരുമാനിച്ചതെന്ന് പുറത്തു വരുന്നു.മേനകയുടെ മകൻ മാത്രമല്ല വരുൺ ഗാന്ധിയും ഇപ്പോൾ മുൻ നിരയിൽ ഇല്ല. വരുണിനെ ബിജെപി തഴഞ്ഞു എന്നു തന്നെ പറയാം. രാഹുലിനു സമാനമായ നെഹ്രു കുടുംബത്തിന്റെ തുടർച്ചക്കാരനാണ്‌ വരുൺ ഗാന്ധി. എന്നാൽ ഇനി ഈ കുടുംബത്തിന്റെ ആധിപത്യം ഇന്ത്യയിൽ മാത്രമല്ല ബിജെപിയുടെ പ്രവർത്തനത്തിലും ഉപേക്ഷിക്കുകയാണ്‌. എന്തായാലും ചില കാര്യങ്ങൾ തുറന്ന് പറയുകയാണ്‌ മേനക ഗാന്ധി

മോദി മന്ത്രിസഭയില്‍ താന്‍ ഇല്ലാത്തതിന്റെ കാരണം തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ പറയുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും സുല്‍ത്താന്‍പൂര്‍ എം.പിയുമായ മനേകാ ഗാന്ധി.

‘അതിന്റെ ഉത്തരം സുല്‍ത്താന്‍പൂരിലെ വോട്ടര്‍മാരില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കും.’ എന്നായിരുന്നു മനേകാഗാന്ധിയുടെ മറുപടി. തന്നെ വീണ്ടും തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചതില്‍ സുല്‍ത്താന്‍പൂരിലെ വോട്ടര്‍മാരോട് നന്ദി പറയുകയായിരുന്നു മനേകാ.

മോദിക്കൊപ്പം ക്യാബിനറ്റ്, സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെങ്കിലും മനേകാ ഗാന്ധി മന്ത്രിസഭയില്‍ ഇല്ലായിരുന്നു. കഴിഞ്ഞ മന്ത്രിസഭയില്‍ വനിതാ – ശിശുക്ഷേമ മന്ത്രിയായിരുന്നു മനേകാഗാന്ധി.