കെപി യോഹന്നാന്റെ ബിനാമി സ്ഥാപനമാണോ മം​ഗളം ചാനൽ, ചാനൽ ഓഫിസുകളിൽ റെയ്ഡ്

മന്ത്രി എ കെ.ശശീന്ദ്രൻ ഒരു പെൺകുട്ടിയുമായി നടത്തുന്ന അശ്ലീകരമായ സംഭാഷണവും, വാർത്തയും മം​ഗളം ചാനലിലൂടെ പുറത്തുവന്നത് 2017 മാർച്ച് 26നായിരുന്നു. അന്നുതന്നെയായിരുന്നു ചാനലിന്റെ ഉദ്ഘാടനവും. സംഭവം വിവാദമായതോടെ മന്ത്രി രാജിവെക്കുകയും ചെയ്തിരുന്നു.
2017 മാർച്ച് 27നു കർമ്മ ന്യൂസ് ഒരു വാർത്ത പുറത്ത് വിട്ടിരുന്നു. മന്ത്രിയെ വീഴ്ത്തിയ മംഗളം ചാലനിൽ കെ.പി യോഹന്നാൻ സഭയുടെ 5 കോടി രൂപയുടെ ഷേർ ഉണ്ട് എന്ന്. വളരെ കോളിളക്കം ഉണ്ടാക്കിയ ആ വാർത്ത വന്നപ്പോൾ ബിലിവേഴ്സ് ചർച്ചും കെ.പി യോഹന്നാനും കർമ്മക്കെതിരെ കേസുമായി പോയി.

ഇപ്പോൾ ഇതാ ആ വാർത്ത അംഗീകരിക്കെപ്പടുകയാണ്‌. ബിലിവേഴ്സ് ചർച്ചിന്റെ പണം കൈപറ്റിയ ആരോപണം നേരിടുന്ന മംഗളം ചാനലിന്റെ മേധാവി അജിത് കുമാർ എന്ന അജന്താലയം അജിതിന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ റയ്ഡിൽ വിലപ്പെട്ട വിവരങ്ങൾ പിടിച്ചെടുത്തിരിക്കുന്നു. മംഗളം ചാനൽ നഷ്ടത്തിൽ എങ്കിലും ചാനൽ തുടങ്ങിയ അജിത് കുമാർ അതോടെ കോടീശ്വരനാവുകയായിരുന്നു.

മംഗളം ചാനൽ തുടങ്ങാൻ പണത്തിനായി നിരവധി ആധ്യാത്മിക കള്ളപണക്കാരേ ചാക്കിട്ട് പിടിച്ചു. 15 കോടിയിലധികം രൂപ സമാഹരിച്ച ശേഷം ചിലവാക്കിയത് ആകട്ടേ 10 കോടിയോളവും എന്നാണ്‌ പറയുന്നത്. മാത്രമല്ല മന്ത്രി എ.കെ ശിശീന്ദ്രൻ പിനറായി വിജയന്റെ ഭാര്യയുടെ കുടുംബക്കാരനാണ്‌. അതിനാൽ തന്നെ പെണ്ണ്‌ വിഷയത്തിൽ പുറത്തായ മന്ത്രിയെ കുടുംബക്കാരനെ വീണ്ടും തിരിച്ചെത്തിക്കാൻ പിണറായി വിജയൻ നീക്കം നടത്തി. ഇതുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാനും കേസ് തീർക്കാനും 2 കോടി രൂപ ഇരക്കും, പത്ര മുതലാളിക്കും നല്കി എന്നാണ്‌ പുറത്ത് വന്നത്

പത്രം വില്പനക്കാരനായിരുന്ന അജന്താലയം അജിത് കുമാർ എങ്ങിനെ കോടീശ്വരൻ ആയി എന്നതും ദുരൂഹമാണ്‌.നിയമം മറികടന്ന് വിദേശ ഫണ്ട് കൈപ്പറ്റി കണക്കില്‍ പെടാത്ത സ്വത്തുക്കള്‍ ബിലീവേഴ്സ് ചര്‍ച്ച് വാങ്ങി കൂട്ടിയെന്നും ആരോപിച്ചാണ് ആദായ നികുതി വകുപ്പ് തെരച്ചില്‍ നടത്തുന്നത്.

കെ.പി. യോഹന്നാന്റെ ബിലീവേഴ്സ് ചര്‍ച്ചും ഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റും വിദേശനാണയ വിനിമയച്ചട്ടം ലഘിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് വന്‍തോതില്‍ ഭൂമിയും സംഭാവനയും സ്വീകരിക്കുന്നതായും ഭൂമിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും വാങ്ങിച്ചു കൂട്ടിയെന്നതാണ് പരാതി. അതേസമയം തിരുവല്ലയിലെ സഭ ആസ്ഥാനത്ത് നിന്ന് കണക്കില്‍പ്പെടാത്തതെന്ന് കരുതുന്ന അരക്കോടിയലധികം രൂപ പിടിച്ചെടുത്തു. വിവിധ ജില്ലകളിലുള്ള ബിലീവേഴ്‌സ് ഈസ്റ്റേണ്‍ സഭയുടെ 40 സ്ഥാപനങ്ങളിലാണ് ആധായ നികുതി വകുപ്പിന്റെ പരിശോധന.

സഭയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളുകള്‍, കോളേജുകള്‍, ട്രസ്റ്റുകളുടെ ഓഫീസുകള്‍ എന്നിവിടങ്ങളിലും ബിഷപ്പ് കെ.പി. യോഹന്നാന്റെ വീട്ടിലും അദായ നികുതി വകുപ്പ് പരിശോധന നടത്തി. ഇതിനിടെ കെ.പി യോഹന്നാന്റെ ചർച്ചുമായി ബന്ധപ്പെട്ട് അനേകം രാഷ്റ്റ്രീയ നേതാക്കൾ പണം വാങ്ങിയ രേഖകൾ കണ്ടെത്തിയതായി അറിയുന്നു. കാശ് വാങ്ങിയ രാഷ്ട്രീയ നേതാക്കളും പാർട്ടിക്കാരും എല്ലാം ഭയന്നിരിക്കുകയാണ്‌. തങ്ങളുടെ പേരുകൾ പുറത്ത് വരുമോ എന്നും രാഷ്ട്രീയ ഭാവി പോകുമോ എന്നും ഭയക്കുന്നു. നിരവധി ആളുകളുടെ പേരുകൾ അടങ്ങിയ ഡയറികൾ പിടിച്ചെടുത്തിട്ടുണ്ട്. മാത്രമല്ല മറ്റ് മത നേതാക്കൾക്കും ബിലിവേഴ്സ് ചർച്ച് പണവും സംഭാവനയും നല്കിട്ടുണ്ട്. ഇതെല്ലാം കള്ള പണത്തിൽ നിന്നും എടുത്ത് നല്കിയതും ബിലിവേഴ്സ് ചർച്ചിനെതിരെ ആരും രംഗത്ത് വരാതിരിക്കാനും ആയിരുന്നു.