പറായാതെ കുളിമുറി ദൃശ്യം എടുത്തതിന് കെപിഎസി ലളിത ഫാസിലിനോട് ചെയ്തത്

മണിചിത്രത്താഴ് എന്ന സിനിമ ഉണ്ടാക്കിയ കോളിളക്കത്തോളം ഇന്നും ഒരു സിനിമയും മലയാളത്തിലുണ്ടായിട്ടില്ല. ഫാസില്‍ സംവിധാനം ചെയ്ത ഈ സിനിമയിലെ ഓരോ രംഗങ്ങളും അന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. പ്രിയദര്‍ശന്‍, സിബി മലയില്‍, സിദ്ദിഖ്-ലാല്‍ തുടങ്ങിയ നാല് സംവിധായകരാണ് ഈ സിനിമയ്ക്കായി അണിനിരന്നത്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന കുട്ടുകെട്ടില്‍ പിറന്ന ചിത്രത്തില പല നര്‍മ്മരംഗങ്ങളുമുണ്ട്.1993 ഡിസംബര്‍ 25 ന് തിയേറ്ററുകളിലെത്തിയ ചിത്രം വന്‍ വിജയമാണ് നേടിയത്. 25 വര്‍ഷത്തിനിപ്പുറവും ചിത്രം മലയാളികളുടെ ഹിറ്റ് ലിസ്റ്റില്‍ പൊടി പിടിയ്ക്കാതെ ഇരിപ്പുണ്ട്.

മലയാളികള്‍ എക്കാലവും ഓര്‍ത്ത് ചിരിക്കുന്ന ഒരു രംഗമാണ് കെ.പി.എ.സി ലളിതയും മോഹന്‍ലാലും തമ്മിലുള്ള കുളിമുറി സീന്‍. എന്നാല്‍ ആ രംഗം തന്റെ അറിവോടെ എടുത്തത് അല്ലെന്നു പറഞ്ഞു ഡബ്ബിംഗ് സമയത്ത് കെ.പി.എ.സി ലളിത ദേഷ്യപ്പെട്ടതായി ഫാസില്‍ പറയുന്നു. ഓരോ സീനും വായിച്ച് തുടക്കം മുതലേ ഡബ്ബ് ചെയ്തുവരുകയായിരുന്നു ലളിത. ആ സമയത്താണ് കുളിമുറി സീന്‍ ശ്രദ്ധയില്‍പ്പെട്ടത്. ”ഇതേത് സീന്‍? എപ്പോ എടുത്തു? ഞാനറിഞ്ഞില്ലല്ലോ.” ചേച്ചി പരിഭവിക്കുകയാണോ, തമാശ പറയുകയാണോയെന്ന് സഹസംവിധായകര്‍ക്ക് പിടികിട്ടിയില്ല. അതോടെ ഡബ്ബിംഗ് നിര്‍ത്തി താരം പിണങ്ങി ഇരുന്നതായി ഫാസില്‍ ഓര്‍ക്കുന്നു.

‘എന്നോട് പറയാതെ എന്തിനാ എന്റെ സീന്‍ എടുത്തത്. എല്ലാവരും കൂടെ എന്നെ ഒഴിവാക്കി, ഒളിച്ചുപോയി എന്റെ സീന്‍ എടുത്തു അല്ലേ? ഞാന്‍ അഭിനയിച്ചിട്ടില്ലാത്ത സീന്‍ ഞാനെന്തിന് ഡബ്ബ്ചെയ്യണം. അപ്പോ ഡബ്ബ്ചെയ്യണമെങ്കില്‍ അതിന് വേറെ കാശ് തരണം” താരം ആവശ്യപ്പെട്ടു. എന്നാല്‍ ”ഈ സിനിമയില്‍ ചേച്ചീടെ കുളിസീന്‍ ഇടാത്തത് നല്ല കാര്യമല്ലേ?” എന്ന് അസോസിയേറ്റ് സംവിധായകന്‍ ഷാജിയുടെ ചിരികളര്‍ന്ന മറുപടിയാണ് ഈ പ്രശ്‌നം ഒത്തു തീര്‍പ്പാക്കിയതെന്നു ഫാസില്‍ കുറിക്കുന്നു