മണിനെയാണോ വിളിക്കുന്നതെന്ന് അമ്മ ചോദിച്ചപ്പോഴെല്ലാം അല്ല എന്ന് പറഞ്ഞു, അനിയന് വിവാഹത്തിന് ആദ്യം എതിർപ്പായിരുന്നു- അഞ്ജലി

മലയാളത്തിന്റെ പ്രിയ താരം മണികണ്ഠൻ വിവാഹിതനായത് ഏപ്രിൽ 26നാണ്. ലോക്ക് ഡൗൺ ചട്ടങ്ങൾ അനുസരിച്ച് വിവാഹിതനായ താരം വിവാഹാവശ്യത്തിനായി നീക്കിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നു. മരട് സ്വദേശിനിയായ അഞ്ജലിയുടെ കഴുത്തിൽ താലി ചാർത്തിയത് ത്യപ്പൂണിത്തുറ ക്ഷേത്രത്തിൽവെച്ചായിരുന്നു.

വിവാഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും താരം മനസ്സ് തുറക്കുന്നു. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. പ്രണയ വിവാഹങ്ങളിൽ സാധാരണയായിക്കാണുന്ന പൊട്ടിത്തെറികൾ ഞങ്ങളും നേരിട്ടെന്നാണ് പറയുന്നത്. ചെറുപ്പത്തിൽ അഞ്ജലിയുടെ വീടിന്റെ അടുത്താണ് താമസിച്ചിരുന്നത്. അഞ്ജലിയുടെ അച്ഛനുമായി നല്ല സൗഹൃദത്തിലായിരുന്നു. അവിടെ നിന്ന് സഥലം മാറിയ ശേഷവും അദ്ദേഹത്തെ വിളിക്കുമായിരുന്നു.

നടനായതിനുശേഷം ഒരിക്കൽ ഞാൻ നമ്പർ സംഘടിപ്പിച്ച് ചേട്ടനെ വിളിച്ചപ്പോൾ അപരിചിതരോട് സംസാരിക്കുന്നതുപോലെയാണ് എന്നോട് സംസാരിച്ചതെന്ന് അഞ്ഡലി പറഞ്ഞു. കുഞ്ഞായപ്പോൾ കണ്ടെന്ന് വെച്ച് അങ്ങനെയങ്ങ് മിണ്ടാവാവുമോയെന്നും വലുതായതിന് ശേഷം താൻ അവളെ കണ്ടിരുന്നില്ലെന്നുമായിരുന്നു മണികണ്ഠൻ പറഞ്ഞത്

പിന്നീട് അമ്പലത്തിൽവെച്ച് കാണുകയും സംസാരിക്കുകയും ചെയ്തു അതോടെ ഫോൺവിളിയും തകൃതിയായി. ആ സംസാരം അനിയൻ കണ്ടിരുന്നു. അനിയന്‌ എതിർത്തിരുന്നു മണികണ്ഠനെയാണോ വിളിക്കുന്നതെന്ന് പല പ്രാവശ്യം അമ്മചോദിച്ചപ്പോഴും അല്ല എന്ന് പറഞ്ഞു. അന്ന് അനിയൻ എതിർത്തിരുന്നുവെങ്കിലും കല്യാണത്തിന് ഒരാഴ്ച മുൻപായി ആ പിണക്കം മാറ്റിയിരുന്നു. ഇപ്പോൾ അവനും ഞാനും വലിയ കൂട്ടാണെന്നും മണികണ്ഠൻ പറയുന്നു. സിനിമാരംഗത്ത് പ്രവർത്തിക്കുന്നതിനാൽ ഉന്നതിയിൽ എത്തുമ്പോൾ കഴിഞ്ഞത് മറക്കുമെന്നും പുതിയ ബന്ധം തേടിപ്പോവുമെന്നുമുള്ള ധാരണയായിരുന്നു അനിയന്. അത് മാറ്റിയെടുത്തതോടെയാണ് കൂട്ടായതെന്നും താരം കൂട്ടിച്ചേർത്തു