ചിത്രീകരണം തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ദുരന്തം, ഒരാള്‍ മരിച്ചു, താന്‍ നിര്‍മ്മിച്ച് മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മണിയന്‍പിള്ളരാജു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മണിയന്‍പിള്ള രാജു. നടന്‍ കൂടാതെ നിര്‍മ്മാതാവ് കൂടിയാണ് അദ്ദേഹം. മണിയന്‍പിള്ള രാജു നിര്‍മ്മിച്ച ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ ആസ്വദിച്ചിട്ടുണ്ട്. വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച് നിര്‍മ്മാണ രംഗത്തും മണിയന്‍പിള്ള രാജു സജീവമാവുകയായിരുന്നു. ഇപ്പോള്‍ ഏയ് ഓട്ടോ എന്ന ചിത്രം നിര്‍മ്മിച്ചപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന വലിയ പ്രതിസന്ധിയെ കുറിച്ച് തുറന്ന് പറയുകയാണ് അദ്ദേഹം.

ചെന്നൈയില്‍ നിന്ന് ലൊക്കേഷനിലേക്ക് സിനിമയ്ക്ക് വേണ്ടുന്ന ആവശ്യ സാധനങ്ങളുമായി വന്ന ലോറി മറിയുകയും അതില്‍ ഒരു തമിഴ് നാട് സ്വദേശി മരിക്കുകയും ചെയ്തു. ഈ സംഭവം തന്നെ ആക് തകര്‍ത്ത് കളഞ്ഞു. ഒരു സിനിമ തുടങ്ങാന്‍ പോകുമ്പോള്‍ എന്താണ് ഇങ്ങനെയൊക്കെ എന്ന ഭയത്തോടെയാണ് ആ സിനിമ ചിത്രീകരണം തുടങ്ങിയതെന്നും മണിയന്‍പിള്ള രാജു ഒരു അഭിമുഖത്തില്‍ പറഞ്ഞു.

‘ഏയ് ഓട്ടോ എന്ന സിനിമ തുടങ്ങാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ വലിയൊരു ദുരന്തം സംഭവിച്ചു. സിനിമയിലേക്ക് ആവശ്യമായ ഫര്‍ണിച്ചര്‍ ഉള്‍പ്പടെയുള്ള സാധന സാമഗ്രികളുമായി ചെന്നൈയില്‍ നിന്ന് വന്ന ലോറി തമിഴ് നാട് ഭാഗത്ത് എവിടെയോ വച്ച് മറിഞ്ഞു. അതില്‍ ഒരു തമിഴ് നാട് സ്വദേശി മരിക്കുകയും ചെയ്തു, ഞാന്‍ ആകെ ഭയന്ന് പോയി. ഒരു സിനിമ തുടങ്ങും മുന്‍പേ എന്തൊക്കെ പ്രശ്‌നങ്ങള്‍ ആണ് മുന്നില്‍ ഉണ്ടാകുന്നതെന്ന ഭയത്തോടെയാണ് ഏയ് ഓട്ടോയുടെ ചിത്രീകരണം തുടങ്ങിയത്. ചെറിയ ബജറ്റില്‍ ചെയ്ത ഒരു സിനിമയായിരുന്നു ഏയ് ഓട്ടോ. പക്ഷെ ചിത്രം ആ വര്‍ഷത്തെ ഏറ്റവും മികച്ച വിജയചിത്രമായി മാറി. ഏയ് ഓട്ടോ എന്ന ചിത്രം ഞാന്‍ നിര്‍മ്മിച്ച സിനിമകളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്’. മണിയന്‍പിള്ള രാജു പറയുന്നു.