ദാമ്പത്യത്തിന്റെ 36ാംവാർഷികം ആഘോഷിച്ച് മണിയൻപിള്ളരാജു

മലയാള സിനിമയിലെ ശ്രദ്ധേയനായ താരമാണ് മലയാള ചലച്ചിത്ര നടൻ. 1981 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന ചിത്രത്തിലായിരുന്നു ആദ്യമായി നായകനായത്. അതിനു ശേഷം മണിയൻപിള്ള രാജു എന്നാണു അറിയപ്പെട്ടത്. എന്നാൽ സുധീർകുമാറിന്റെ ആദ്യ ചിത്രം, 1975ൽ ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത മോഹിനിയാട്ടം ആയിരുന്നു.

ബാലചന്ദ്രമേനോന്റെ ചിരിയോ ചിരി എന്ന സിനിമയിലൂടെ ഹാസ്യകഥാപാത്രങ്ങൾക്ക് തന്റേതായ ഒരു രീതി സൃഷ്ടിച്ച് രാജു മലയാള സിനിമയിൽ സജീവമായി. പ്രിയദർശൻ ചിത്രങ്ങളിൽ രാജു നായകനായും സഹനായകനായും ഒക്കെ നിറഞ്ഞു നിന്നു. 250-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ചലചിത്രനിർമ്മാണത്തിലും രാജു പങ്കാളിയായിരുന്നു. വെള്ളാനകളുടെ നാട് മുതൽ ഒട്ടനവധി ചിത്രങ്ങളുടെ നിർമ്മാണത്തിൽ രാജു സജീവമായിരുന്നു.

മണിയൻ പിള്ള രാജുവിനും ഭാര്യ ഇന്ദിരയ്ക്കും ഇന്ന് 36–ാം വിവാഹ വാർഷികം. സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് പ്രിയദമ്പതികൾക്ക് വിവാഹ വാർഷികാശംസകളുമായി എത്തുന്നത്. സച്ചിൻ, നിരഞ്ജ് എന്നിവരാണ് മണിയൻ പിള്ള രാജു – ഇന്ദിര ദമ്പതികളുടെ മക്കൾ. നിരഞ്ജ് അഭിനയരംഗത്ത് സജീവമാണ്. അടുത്തിടെയായിരുന്നു സച്ചിന്റെ വിവാഹം. സിനിമാ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായിരുന്നു സച്ചിന്റെ വിവാഹ ചടങ്ങ്.