ഞങ്ങള്‍ക്കാര്‍ക്കും പണം ആകാശത്തു നിന്നും പൊട്ടി വീഴില്ല, വിമർശകനു ചുട്ട മറുപടി കൊടുത്ത് മഞ്ജിമ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജിമ മോഹൻ. തന്റെ വിശേഷങ്ങളും മറ്റും താരം സോഷ്യൽ മീഡിയകൾ വഴി ആരാധകരോട് പങ്ക് വയ്ക്കാറുണ്ട്. ഇപ്പൊൾ സോഷ്യൽ മീഡിയയിൽ മോശം ഭാഷയിൽ തന്നെ വിമർശിച്ച യുവാവിന് ചുട്ട മറുപടി കൊടുത്ത് മഞ്ജിമ മോഹൻ. കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാൻ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായി ജനങ്ങളോട് വീട്ടിൽ തന്നെ ഇരിക്കാൻ ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തിരുന്നു. എന്നാല് ഇൗ ട്വീറ്റ് ഇഷ്ടപ്പെടാതെ മോശമായ കമന്റും ആയി ആരാധകൻ രംഗത്ത് എത്തുക ആയിരുന്നു. ഇതിനാണ് നടി ചുട്ട മറുപടി കൊടുത്തത്.

കൊറോണ വൈറസ് വ്യാപിക്കുന്ന സമയത്ത് എന്തുകൊണ്ടാണ് ജനങ്ങള്‍ വീടിനകത്ത് തന്നെയിരിക്കാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ല എന്നായിരുന്നു മഞ്ജിമ ട്വീറ്റ് ചെയ്തത്. ഇതിനാണ് ഒരാള്‍ മോശം ഭാഷയില്‍ ‘വീട്ടിലിരുന്നാല്‍ നിങ്ങള്‍ ഭക്ഷണം നല്‍കുമോ’ എന്ന് മഞ്ജിമയോടു ചോദിക്കുകയായിരുന്നു. ഉടൻ തന്നെ മഞ്ജിമ മറുപടിയും കൊടുത്തു. നമുക്കിടയില് ഇപ്പോളും ഇത്തരം ആളുകള്‍ ഉണ്ടെന്നും പലപ്പോഴും ഇത്തരം ട്വീറ്റുകള്‍ക്ക് മറുപടി നല്‍കാറില്ലെന്നും മഞ്ജിമ പറയുന്നു. ‘നിങ്ങളോട് വീട്ടിലിരിക്കാന്‍ ആവശ്യപ്പെട്ടതിന് എനിക്ക് കിട്ടുന്ന മറുപടിയാണിത്. ജോലിക്ക് പോകാതെ വീട്ടില്‍ തന്നെ ഇരിക്കുന്നത് ചിലര്‍ക്ക് എളുപ്പമാണെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി സഹോദരാ.. ഞങ്ങള്‍ക്കാര്‍ക്കും പണം ആകാശത്തു നിന്നും പൊട്ടി വീഴില്ല.’മഞ്ജിമയുടെ മറുപടിയിലൂടെ വ്യക്തമാക്കി.

അതേസമയം നേരത്തെ ചീത്ത വാക്ക് ഉള്‍പ്പടെ തനിക്ക് എല്ലാം അറിയാം എന്ന് ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മഞ്ജിമ പറഞ്ഞു. ശത്രിയനില് തീര്‍ത്തും വ്യത്യസ്തമായ തിരിച്ചി പെണ്‍കുട്ടിയെയാണ് അവതരിപ്പിയ്ക്കുന്നത്. കണ്ണാടിയില് എന്റെ മുഖം കണ്ടപ്പോള്‍ എനിക്ക് തന്നെ വല്ലാതെയായി. പക്ഷെ പിന്നീടത് പഴകിപ്പോയി. തിരിച്ചിയിലെ ചൂടും സിനിമയിലെ തമിഴ് സംഭാഷണവുമാണ് ഏറ്റവും പ്രയാസമായി തോന്നിയത് എന്ന് മഞ്ജിമ പറഞ്ഞു.
ഡബ്ബ് ചെയ്യുമ്പോള്‍ ലിപ്‌സിങ് യോജിച്ചില്ലെങ്കില്‍ അത് വല്ലാത്ത അരോചകമായി തോന്നും. എത്ര കഷ്ടപ്പെട്ടായാലും ലിപ്‌സിങ് മാച്ച് ചെയ്യണം എന്ന് അച്ഛന്‍ പറഞ്ഞു തരാറുണ്ട്. ഷൂട്ട് തുടങ്ങുന്നതിന് മുന്‍പേ ഡയലോഗ് കിട്ടും. ഓരോ ലൈനും ഇരുന്ന് കൃത്യമായി പഠിച്ചതിന് ശേഷമാണ് ടേക്കിന് പോകുന്നത്.
ഒന്നും സീരിസായി എടുക്കരുത് എന്ന് ചിമ്പു പറഞ്ഞത് ഞാനെന്നും ഓര്‍ക്കും. അമിതമായി ഒന്നും നടക്കണം എന്ന് ആഗ്രഹിക്കരുത്. അല്ലാതെ വരുമ്പോള്‍ നമുക്ക് നിരാശ തോന്നും. എല്ലാം അതിന്റെ ഒഴുക്കില്‍ സംഭവിക്കട്ടെ എന്ന് ചിമ്പു പറയും. തമിഴില്‍ ഇഷ്ട നടന്‍ ധനുഷാണ്. അനുഷ്‌ക ഷെട്ടിയെയും തൃഷയെയും വളരെ ഇഷ്ടമാണെന്നും മഞ്ജിമ പറഞ്ഞു.