മകൻ ചെയ്യുന്നതുപോലെയൊക്കെ ഫുക്രു ചെയ്യും, അവനെ ഞാൻ ദത്തെടുത്തിട്ടില്ല- മഞ്ജു പത്രോസ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം. പിന്നീട് മനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി. എന്നാൽ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ സൈബർ ആക്രമണവും രൂക്ഷമായിരുന്നു. ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ഓരോ പോസ്റ്റുമായി എത്തുമ്പോൾ നെഗറ്റീവ് കമന്റുകൾ പതിവാണ്. ഭർത്താവുമായി മഞ്ജു വേർപിരിയുന്നു എന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ബിഗ്‌ബോസിൽ മഞ്ജു പുറത്താകുന്നതിന് മുമ്പേ ഈ പ്രചരണങ്ങൾ നടന്നിരുന്നു. ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് പലവട്ടം മഞ്ജു തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോളിതാ മഞ്ജുവിന്റെ പുതിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്,

ദയ അശ്വതിയുടെ ചോദ്യത്തിനുള്ള മറുപടിയും മഞ്ജു നൽകുന്നുണ്ട്. ദയ അശ്വതി ഇങ്ങനെ ചോദിക്കുന്നതിന്റെ ഒരു വീഡിയോ എനിക്ക് അയച്ചുതന്നിരുന്നു. അവളുടെ സംശയമാണെന്നാണ് പറഞ്ഞത്. അതെന്നോട് വിളിച്ച് ചോദിച്ചാൽ മതിയായിരുന്നു. എന്റെ മകനായിട്ട് എനിക്ക് വേറെ ആരേയും കാണാനാവില്ലെന്ന് പറഞ്ഞത് ഞാൻ തന്നെയാണ്. ബിഗ് ബോസിന് പോവുന്നതിന് മുൻപുള്ള അഭിമുഖത്തിലായിരുന്നു അത്.

പെങ്ങളെപ്പോലെയാണ്, മകളെപ്പോലെയാണ് എന്നൊക്കെ പറഞ്ഞ് ചിലരൊക്കെ വിളിക്കാറുണ്ട്. അവരെ വെറുപ്പിക്കേണ്ടല്ലോ എന്ന് കരുതി താങ്ക്യൂ പറഞ്ഞ് വെക്കും. പിറ്റേ ദിവസവും വിളിക്കും. ഇടയ്ക്ക് വീഡിയോ കോളൊക്കെ ചെയ്യും. പിന്നീട് അത് നമുക്ക് ബുദ്ധിമുട്ടായി മാറുകയും ചെയ്യും. എന്നെ സംബന്ധിച്ച് എനിക്കെന്റെ സഹോദരനെപ്പോലെ വേറൊരാളെ കാണാനാവില്ല. അതാണ് ഞാൻ പറഞ്ഞത്. അതിന് ശേഷമായാണ് ഞാൻ ബിഗ് ബോസിലേക്ക് പോയത്. ഒരു പരിചയവുമില്ലാത്തവരുടെ കൂടെയുള്ള അനുഭവം ആദ്യത്തെയായിരുന്നു. ഈസിയായി എനിക്കത് സർവൈവ് ചെയ്യാൻ പറ്റുമെന്ന് കരുതിയാണ് പോയത്.

ഇന്ന് മകൻ സ്‌കൂളിലേക്ക് പോയപ്പോൾ ഞാൻ കരഞ്ഞു. വേറൊന്നുമല്ല ഞാൻ ഇന്ന് ഇവിടെ നിന്നും പോരും. എനിക്കവനെ ഡെയ്‌ലി കാണാനാവില്ല. അവൻ പോവുമ്പോൾ എനിക്കൊരു വിങ്ങലാണ്. ഇതിന്റെ നൂറിരട്ടിയാണ് ഞാൻ ബിഗ് ബോസിൽ അനുഭവിച്ചത്. എടീ മഞ്ജു പത്രോസേ എന്നൊക്കെ ബർണാച്ചൻ എന്നെ വിളിക്കാറുണ്ട്. എനിക്കിഷ്ടപ്പെട്ട ഫുഡാണേൽ അവന് കൊടുത്തതിൽ നിന്നും എനിക്ക് തരും. ഇതേപോലെയൊക്കെ ഫുക്രു ചെയ്തിരുന്നു. അപ്പോഴാണ് എനിക്ക് ബർണാച്ചനെ പോലെ തോന്നിയത്. അല്ലാതെ അവനെ ഞാൻ മകനായി ദത്തെടുത്തതല്ല.