വീണ്ടും ഞെട്ടിച്ച് മഞ്ജു വാര്യർ, ഫോട്ടോകൾ വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. വിവാഹ ശേഷം അഭിനയ ലോകത്ത് നിന്നും വലിയ ഇടവേളയെടുത്തെങ്കിലും മടങ്ങിവരവിൽ തിളങ്ങി നിൽക്കുകയാണ് നടി. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തെത്തിത്. നടിയുടേതായി ഒടുവിൽ പുറത്തെത്തിയത് ചതുർമുഖം എന്ന ചിത്രമാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

മഞ്ജു വാര്യരുടെതായി വന്ന എറ്റവും പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇത്തവണ പരസ്യ ചിത്ര ഷൂട്ടിങ്ങിനിടെ എടുത്ത നടിയുടെ മേക്കാവർ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മഞ്ജുവിന്റെ പുതിയ ചിത്രങ്ങൾ കണ്ട് എയ്ജ് ഇൻ റിവേഴ്‌സ് ഗിയർ എന്നാണ് പലരും കമന്റിട്ടിരിക്കുന്നത്. ഹെയർ സ്റ്റൈലും വസ്ത്രധാരണവും തന്നെയാണ് ഇത്തവണയും ശ്രദ്ധേയമായിരിക്കുന്നത്.

സാക്ഷ്യമെന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. യുവജനോത്സവ വേദിയിൽ നിന്നുള്ള വരവിന് തുടക്കം മുതലേ മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. ചതുർമുഖം എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റിൽ എത്തിയതായിരുന്നു താരം. തികച്ചും വ്യത്യസ്ഥമായ ഗെറ്റപ്പിലാണ് മഞ്ജു എത്തിയത്. അടുത്ത കാലത്തായി വ്യത്യസ്ത മേക്കോവറിലാണ് താരം പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങളെല്ലാം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത് ചതുർമുഖമാണ്. മലയാളത്തിന്റെ ആദ്യ ടെക്‌നോ ഹൊറർ ചിത്രം എന്ന അവകാശവാദവുമായാണ് ചതുർമുഖം എത്തിയത്. സണ്ണി വെയ്‌നാണ് ചിത്രത്തിൽ നായകൻ. മഞ്ജു വാര്യർ പ്രൊഡക്ഷൻസും ജിസ് ടോംസ് മൂവിയുടെ ബാനറിൽ ജിസ് ടോംസ്, ജസ്റ്റിൻ തോമസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ സംഭാഷണം അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.