വിവാഹമോചനമോ, മകൾ കൂടെയില്ലാത്തതോ തന്നെ വിഷമിപ്പിച്ചിട്ടില്ലെന്ന് മഞ്ജു വാര്യർ

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍.വർഷങ്ങളുടെ ഇടവേളക്കുശേഷം ഹൗഓൾഡ് ആർ യു എന്ന ചിത്ര തിരിച്ചെത്തിയപ്പോഴും ​ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഉണ്ണിമായയായും ,ഭാനുവായും , ഭദ്രയായുമൊക്കെ ഉജ്വല പ്രകടനം സമ്മാനിച്ച മഞ്ജു പതിനഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചു വന്നപ്പോൾ , നിരുപമയിലൂടെയും ,സുജാതയിലൂടെയുമൊക്കെ അമ്പരിപ്പിക്കുകയാണ് ചെയ്തത്. . 1995 മുതൽ 1999 വരെ മാത്രം സിനിമ ലോകത്ത് നിന്ന ആളെയാണ് മലയാളികൾ പതിനഞ്ചു വര്ഷം കാത്തിരുന്നത്. പതിനേഴാം വയസിൽ സല്ലാപത്തിൽ അരങ്ങേറിയപ്പോൾ കണ്ട കുസൃതിയും കുറുമ്പും , ഇന്നും കാത്തു സൂക്ഷിക്കുന്ന മഞ്ജു പക്ഷെ കടന്നു പോയത് ,
കഠിനമായ വഴികളിലൂടെയാണ്.

എന്നാൽ താൻ കടന്നുപോയ വഴികളിൽ തനിക്ക് വിഷമമുണ്ടായിട്ടില്ലെന്ന് തുറന്നുപറയുകയാണ് ഇപ്പോൾ. വ്യക്തി ജീവിതത്തിലാണെങ്കിലും പ്രൊഫഷണിലാണെങ്കിലും ഇതുവരെ സംഭവിച്ച കാര്യങ്ങളിലെല്ലാം താന്‍ സന്തോഷവതിയാണെന്ന് മഞ്ജു തുറന്നുപറയുന്നു. ഒന്നും പ്ലാന്‍ ചെയ്ത് സംഭവിച്ചതല്ല. ജീവിതം എങ്ങനെയാണോ അതിനൊപ്പമായാണ് നീങ്ങുന്നത്. അതിനാൽ ഒന്നിലും വിഷമമില്ല. വിവാഹ മോചനമോ ഏക മകൾ മീനാക്ഷി ദിലീപിനൊപ്പം പോയതോ തന്നെ വിഷമിപ്പിച്ചിട്ടില്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

സ്കൂളിൽ നന്നായി പഠിക്കുമായിരുന്നു. അതിനാല്‍ത്തന്നെ സ്‌കൂളിലെല്ലാവര്‍ക്കും പ്രത്യേകമായൊരു സ്‌നേഹവുമുണ്ടായിരുന്നു. കണക്കായിരുന്നു ഇഷ്ടവിഷയം. അതില്‍ മികച്ച മാര്‍ക്കും സ്വന്തമാക്കിയിരുന്നു. നന്നായി പഠിച്ച് ഉദ്യോഗസ്ഥയാവണമെന്നൊന്നുള്ള ആഗ്രഹമൊന്നും ആ പ്രായത്തിലുണ്ടായിരുന്നില്ല. അത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടെന്നും മഞ്ജു പറയുന്നു. അസുരൻ എന്ന ചിത്രത്തിലൂടെ അടുത്തിടെ താരം തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു.