ഇന്ന് ഞാന്‍ ജീവനോടെ ഇരിക്കാന്‍ കാരണം മനോജേട്ടനാണ്; മഞ്ജു വാര്യര്‍

മലയാളികളുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. സല്ലാപം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു അഭിനയ ജീവിതത്തിലേക്ക് എത്തുന്നത്. ഒരു നടി എന്ന നിലയില്‍ ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് ഒരുപാട് പ്രശംസകളും ഈ ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചിട്ടുണ്ട്. കഥാപാത്രമായി ജീവിയ്ക്കുകയാണ് പലപ്പോഴും മഞ്ജു വാര്യര്‍ എന്നാണ് ഒരിക്കല്‍ മഞ്ജുവിന്റെ അഭിനയത്തെ കുറിച്ച് മലയാള സിനിമയുടെ പെരുന്തച്ചന്‍ തിലകന്‍ പറഞ്ഞത്. അങ്ങനെ കഥാപാത്രമായി ജീവിച്ചപ്പോള്‍, സല്ലാപം എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ മഞ്ജു വാര്യര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ആ സംഭവത്തെ കുറിച്ച് ഇപ്പോഴിതാ മഞ്ജു വാര്യര്‍ തന്നെ വെളിപ്പെടുത്തുന്നു.

ട്രെയിനില്‍ തന്റെ മുടി നാര് തൊട്ടിരുന്നു.. ഇന്ന് ഞാന്‍ ജീവനോടെ ഇരിക്കാന്‍ കാരണം ഒരു പക്ഷെ മനോജേട്ടനാണെന്നാണ് മഞ്ജു പറഞ്ഞത്. കാമുകന്‍ ശശികുമാറിനെ (ദിലീപ്) നഷ്ടപ്പെട്ട രാധ (മഞ്ജു വാര്യര്‍), അഭയമില്ലാതെ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ഓടുകയാണ്. രക്ഷിക്കാന്‍ പിന്നാലെ ദിവാകരന്‍ (മനോജ് കെ ജയന്‍) ഓടിവരുന്നതാണ് ക്ലൈമാക്‌സിലെ രംഗം. എന്നാല്‍ കഥാപാത്രത്തെ ആവാഹിച്ച മഞ്ജു, അഭിനയിക്കുകയായിരുന്നില്ല. ഏതോ ഒരു അമാനുഷിക ശക്തി തന്നെ ഓടാന്‍ പ്രേരിപ്പിച്ചു എന്നാണ് മഞ്ജു പറഞ്ഞത്.

ട്രെയിന്‍ അരികത്ത് എത്തിയപ്പോഴാണ് മനോജ് കെ ജയന് അപകടം തിരിച്ചറിഞ്ഞത്. മഞ്ജു പിന്നെയും പാളത്തിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചപ്പോള്‍ മനോജ് കെ ജയന്‍ പിടിച്ചുവച്ചു, എന്നിട്ടും അടങ്ങാതായപ്പോള്‍ ചെകിട്ടത്ത് ഒന്ന് പൊട്ടിച്ചുവത്രെ. ആ ഷോട്ട് കഴിയുമ്പോഴേക്കും മഞ്ജു ബോധം കെട്ടു വീണു. 1996 ല്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്ത ചിത്രമാണ് സല്ലാപം. മഞ്ജു വാര്യരുടെ രണ്ടാമത്തെ ചിത്രം. ദിലീപ്, മനോജ് കെ ജയന്‍, ബിന്ദു പണിക്കര്‍, എന്‍ എഫ് വര്‍ഗ്ഗീസ് തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.