ദിലീപിന്റെ ഭാവി മഞ്ജുവിന്റെ കൈകളിൽ- കാവ്യക്ക് ഒന്നും ചെയ്യാൻ ആകില്ല, അടിതെറ്റിയാൽ 10 കൊല്ലം ജയിൽ

നടിയുടെ കേസിൽ ദിലീപ് ശിക്ഷിക്കപെടുമോ? കോടതി വെറുതേ വിടുമോ? ഇതിനുത്തരം ദിലീപിന്റെ മുൻ ഭാര്യ മഞ്ജുവാര്യർ കോടതിയിൽ സ്വീകരിക്കുന്ന നിലപാട് പോലെ ഇരിക്കും. നടിയുടെ കേസിൽ മഞ്ജുവാര്യറെ വിസ്തരിക്കാൻ തുടങ്ങിയിരിക്കുകയാണ്‌.. ഈ വിചാരണയിൽ ദിലീപിനെതിരെ ഉള്ള തെളിവുകൾ കോടതിക്ക് ബോധ്യമായാൽ ഏറെ പ്രേക്ഷർ ഉള്ള ആ നടൻ വീണ്ടും ജയിലിലേക്ക് പോകും. കുറ്റം തെളിഞ്ഞാൽ 10 കൊല്ലമായിരിക്കും തടവു ലഭിക്കുക.

മകൾ വഴി അവസാന അനുനയ നീക്കം, മറ്റൊരു പ്രധാന കാര്യം സ്വന്തം മകളുടെ അച്ചനെ ജയിലിൽ അടക്കാൻ അമ്മ തയ്യാറാകുമോ എന്ന ധാർമ്മിക ചോദ്യവും ഉയരാം. കേസ് വിഷ്താരത്തിന്റെ അവസാന ഘട്ടത്തിൽ ദിലീപ്ന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷിയുടെ നിർണ്ണായ ഇടപെടൽ ഉണ്ടാകുമോ എന്നും കാത്തിരുന്ന് കാണാം. മഞ്ജു കടുത്ത നിലപാട് സ്വീകരിച്ചാൽ ദിലീപിനു ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. നിലവിൽ ആ നിലക്ക് തന്നെ കടുത്ത് നിലപാടിലാണ്‌ മഞ്ജു. കാരണം തന്റെ ജീവിതം ഇത്തരത്തിൽ എല്ലാം നഷ്ടപെട്ട് നില്ക്കുമ്പോൾ ദിലീപിനു നഷ്ടങ്ങൾ ഒന്നും ഇല്ലെന്നും എല്ലാം ലാഭം തന്നെ ആണെന്നും മഞ്ജു മൻസിലാക്കുന്നു. കുടുംബം, ഭർത്താവ്, മകൾ, ജീവിതം, എല്ലാം തകർന്ന് നില്ക്കുമ്പോൾ ചിലപ്പോൾ അറ്റ കൈ പ്രയോഗം തന്നെ നടത്താൻ നടി മഞ്ജു തയ്യാറാകുമോ? എന്തായാലും ആക്രമിക്കപ്പെട്ട നടിയിലല്ല ദിലീപിന്റെ ഭാവി. അത് മുൻ ഭാര്യ മഞ്ജു വാര്യറിൽ ആയിരിക്കും എന്നുറപ്പ്. മുൻ ഭർത്താവിനെ വിധിയുടെ രൂപത്തിൽ 10 കൊല്ലം തടവ് ലഭിക്കുന്ന കുറ്റത്തിൽ പ്രതിക്കൂട്ടിൽ ലഭിച്ചിരിക്കുകയാണ്‌ മഞ്ജുവിന്‌.

കാവ്യയേക്കാൾ ദിലീപിന്റെ ജീവിതത്തേ സ്വാധീനിക്കുക ഇനി മഞ്ജു, എല്ലാം വിധി. ഇനി താൻ പറയും കാര്യങ്ങൾ എന്നും മുൻ ഭർത്താവിന്റെ ഭാവി താൻ തീരുമാനിക്കും എന്ന് മഞ്ജു പറഞ്ഞാൽ അത് ദിലീപിന്റെ നിലവിലെ ഭാര്യ കാവ്യ പറയുന്നതിനേക്കാൾ ശരിയായി വരും. കാവ്യയേക്കാൾ ദിലീപിന്റെ ഭാവി പറയുക ശരിക്കും മഞ്ജുവാര്യർ തന്നെ ആയിരിക്കും. ദിലീപിന്റെ ശേഷ ജീവിതകാലം പോലും എങ്ങിനെ കാവ്യാ മാധനേക്കാൾ പറയാൻ ആവുക മഞ്ജുവാര്യർക്ക് തന്നെ. എല്ലാം വിധിയുടെ നാടകം. ഒരു സൂപ്പർ സിനിമാ കഥയും പോലെ. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കേസിലെ തെളിവുകളുടെ പകര്‍പ്പ് തേടി നിരന്തരം ഹര്‍ജികള്‍ സമര്‍പ്പിച്ചതാണ് വിചാരണ വൈകാന്‍ കാരണം. പ്രതികളുടെ ഹര്‍ജികള്‍ എല്ലാം തള്ളിയ സാഹചര്യത്തില്‍ അധികം വൈകാതെ വിചാരണ പൂര്‍ത്തിയായി വിധി വരുമെന്നാണ് പ്രതീക്ഷ.നിലവിലെ സാഹചര്യത്തിൽ സ്ത്രീ നിയമങ്ങളും വിചാരണയും എല്ലാം കർക്കസമായിരിക്കും. വാളയാറിൽ ഉണ്ടായ വീഴ്ച്ച ജുഡീഷ്യറിക്കു തന്നെ അപമാനമായ സാഹചര്യത്തിൽ കോടതിയും പഴുതടച്ച നിലപാടിൽ ആയിരികും എന്നതും ദിലീപിന്റെ ഹൃദയമിടിപ്പ് കൂട്ടുക തന്നെ ചെയും

മഞ്ജുവാര്യര്‍ കേസിലെ പ്രധാന സാക്ഷിയാണ്. അവർ കോടതിയിൽ കൊടുക്കുന്ന മൊഴി പ്രകാരമായിരിക്കും മുൻ ഭർത്താവിന്റെ ശേഷ കാല ജീവിതം എന്നുറപ്പ്.  കേസിലെ പ്രോസിക്യൂഷൻ വിസ്താരം തന്നെ ദിവസങ്ങൾ നീളാം. അതിനു ശേഷം ക്രോസ് വിസ്താരം അതിലേറെ നീളാം. കാരണം മഞ്ജു വാര്യർ പറയുന്ന ഓരോ വാക്കുകളും പ്രോസിക്യൂഷനു വിലപ്പെട്ടതാണ്‌. മഞ്ജുവിന്റെ വാക്കുകൾ എല്ലാം പൊളിച്ചടുക്കുക എന്നത് പ്രതിഭാഗത്തിന്റെ ആവശ്യവുമാണ്‌.

തെളിഞ്ഞാൽ 10 കൊല്ലം കഠിന തടവ്, സാധ്യതകൾ കേസിൽ ദിലീപിനു പ്രതികൂലമായി വരുന്ന പ്രധാന സാഹചര്യമാണ്‌ കോടതിയുടെ മാറ്റം. നടി ആക്രമിക്കപ്പെട്ട സംഭവം ക്രിമിനല്‍ കേസാണ്. അതുകൊണ്ടുതന്നെ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കേണ്ടത്. എന്നാല്‍ ഇരയായ നടിയുടെ സ്വകാര്യത പരിഗണിച്ചും നടിയുടെ ആവശ്യപ്രകാരവും വനിതാ ജഡ്ജിക്ക് മുമ്പില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.എറണാകുളം സെഷന്‍സ് കോടതിയില്‍ വനിതാ ജഡ്ജിമാരില്ലാത്ത സാഹചര്യത്തില്‍ സിബിഐ കോടതിയിലെ വനിതാ ജഡ്ജിക്ക് മുമ്പില്‍ വിചാരണ എത്തുകയായിരുന്നു.അതായത് സി.ബി.ഐ കോടതിയിലെ വനിതാ ജഡ്ജിയാണ്‌ ദിലീപ് കേസിൽ വിധി പറയുക. സ്ത്രീകൾക്കെതിരായ കുറ്റകൃത്യം…..പ്രയാസമുളവാക്കുന്ന കാര്യങ്ങൾ കേൾക്കുന്നതും വനിതാ ജഡ്ജി. അതിനാൽ തന്നെ വിചാരണയുടെ ഗൗരവം കൂടും. എല്ലാം കീറി മുറിച്ച് പരിശോധിക്കും. സ്ത്രീകൾക്കെതിരായ കേസായതിനാൽ ചെറിയ തെളിവുകളിൽ പോലും പ്രതി തട്ടി വീഴാം.

മഞ്ജു കോടതിയിൽ പറയുന്ന കാര്യങ്ങൾ അതീവ രഹസ്യ സ്വഭാവം ഉള്ളതായിരിക്കും. കോടതി നടപടികളും സാക്ഷി മൊഴികളും ഇരയുടെ അഭിമാനവും ഭാവി ജീവിതവും മുൻ ങ്കിർത്തി പുറത്ത് വിടില്ല. ഇതും ദിലീപിനു തിരിച്ചടിയായി. കാരണം സാക്ഷികൾ കൃത്യമായി കാര്യങ്ങൾ പറയും അവർക്ക് സുരക്ഷയും, സ്വകാര്യതയും ഉണ്ട്.

മഞ്ജു വാര്യർ പോലീസിൽ നല്കിയ മൊഴിയും പോലീസിന്റെ ചോദ്യങ്ങളും അതിന്റെ ഉത്തരവും തന്നെ ആയിരിക്കും കോറ്റതിയിലും പറയുക. അത് എന്തെന്ന് പരിശോധിക്കാം. ദിലീപുമായുള്ള ബന്ധത്തിൽ ഉണ്ടായ അകൽച്ചയും, ഒടുവിൽ വിവാഹ മോചനത്തിൽ എത്തിയതും വിവരിക്കും. ഇതിൽ ആക്രമിക്കപ്പെട്ട നടിയുടെ റോൾ എന്തായിരുന്നു എന്നും പറയും. ആക്രമിക്കപ്പെട്ട നടി ദിലീപിന്റെ ചില സ്വകാര്യതകൾ മഞ്ജു വാര്യറുടെ അടുത്ത് എത്തിച്ചിരുന്നു. ഇത് അറിഞ്ഞ് മഞ്ജു അസ്വസ്ഥമായി എന്നും തുടർന്ന് മഞ്ജു നടത്തിയ അന്വേഷണത്തിൽ അറിഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആയിരുന്നു എന്നും തെളിയുകയായിരുന്നു. അതായത് താൻ ഭാര്യയായി ഉള്ളപ്പോൾ തന്നെ ആ സ്ഥാനത്ത് തന്റെ ഭർത്താവ് മറ്റൊരാളുമായി ചിലവിടുന്നതും, സ്വകാര്യതകൾ പങ്കുവയ്ക്കുന്നതും മഞ്ജു ചോദ്യം ചെയ്തു. കർശനമായി വിലക്കി. എന്നാൽ അവിടെയും കാര്യങ്ങൾ നില്ക്കാതെ വന്നപ്പോൾ വിവാഹ മോചനത്തിലേക്ക് നീങ്ങുകയായിരുന്നു.

ദിലീപിനു മഞ്ജുവിനെ കൂടെ വേണമായിരുന്നു, അത്രക്ക് ഇഷ്ടം ആയിരുന്നു, എന്നാൽ കണക്കുകൂട്ടൽ തെറ്റിച്ചത് നടിയോ? ദിലീപിനു ഏറ്റവും ഇഷ്ടമായിരുന്ന മഞ്ജുവിനെ ഇത്തരത്തിൽ ജീവിതത്തിൽ നിന്നും നഷ്ടപെടുത്തിയത് ആക്രമിച്ച നടിയാകാം എന്ന വിവരങ്ങൾ കോടതിയിൽ വിസ്തരിക്കും. ഇത് മഞ്ജു തുറന്ന് പറഞ്ഞാൽ ആക്രമിച്ച നടിയും ദിലീപുമായുള്ള കുടിപകയും മുൻ വൈരാഗ്യവും തെളിയാൻ കാരണമാകും. കൂടാതെ റിയൽ എസ്റ്റേറ്റ് , സാമ്പത്തിക ഇടപാടുകൾ എല്ലാം കോടതിയിൽ മഞ്ജു വിവരിക്കും.ദിലീപിന്റെ ബിനാമി സ്വത്തുക്കളും  പണവും ആക്രമിച്ച നടിയുടെ കൈവശം ഉണ്ടായിരുന്നോ എന്നതിനു കോടതിയിൽ ചോദ്യം ഉയരും. ഇത്തരത്തിൽ ഉള്ള സ്വത്ത് മഞ്ജു ദിലീപ് വിവാഹ ബന്ധം വേർപെടുത്തിയ ശേഷം ആക്രമത്തിനിരയായ നടി എന്തു ചെയ്തു എന്നും അത് ദിലീപിനു തിരികെ നല്കിയോ അതോ മഞ്ജുവിനു കൈമാറിയോ എന്നും കോടതിയിൽ ബോധീപ്പിക്കേണ്ടിവരും. ഇതും പകക്ക് കാരണമായി പ്രോസിക്യൂഷനു പറയാം.

2017 ഫെബ്രുവരി 17നമാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള കാര്‍ യാത്രയ്ക്കിടെ ആയിരുന്നു സംഭവം. ആദ്യം ക്വട്ടേഷന്‍ സംഘങ്ങള്‍ പിടിയിലായ സംഭവത്തില്‍ ആഴ്ചകള്‍ക്ക് ശേഷമാണ് നടന്‍ ദിലീപിന് പങ്കുണ്ട് എന്ന ആരോപണം ഉയര്‍ന്നത്. അതേ വര്‍ഷം ജൂലൈ 10ന് ദിലീപ് അറസ്റ്റിലായി. പിന്നെ 3 മാസത്തിനടുത്ത് ജയിൽ വാസം. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് ആദ്യം പറഞ്ഞത് മഞ്ജുവാര്യരാണ്. കലൂരില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് മഞ്ജു ഇങ്ങനെ അഭിപ്രായപ്പെട്ടത്.ഇതാണ്‌ മഞ്ജു കേസിൽ സാക്ഷിയാകാൻ കാരണം.

മഞ്ജു വിചാരണക്കായി കോടതിയിൽ എത്തുമ്പോൾ ചരിത്രം ആവർത്തിക്കുകയാണ്‌.ദിലീപുമായി പിരിഞ്ഞ അതേ കോടതിയിലേക്കാണ്‌ മഞ്ജു എത്തുന്നത്. തന്റെ ഡൈവോഴ്സ് ഹരജി പരിഗണിച്ചതും ഇതേ സ്ഥലത്തേ കോടതി ആയിരുന്നു.നിറകണ്ണുകളോടെ നടി മഞ്ജുവാര്യര്‍ കോടതിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി വരുന്ന ദൃശ്യം മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. 2015 ജനുവരി 31നാണ് അവസാനമായി മഞ്ജുവാര്യര്‍ എറണാകുളത്തെ ഈ കോടതിയിലെത്തിയത്. നടന്‍ ദിലീപുമായുള്ള വിവാഹ മോചന വേളയില്‍ നടപടികള്‍ പൂര്‍ത്തിയാക്കി കോടതിക്ക് പുറത്തേക്ക് വരുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞിരുന്നു. ആരോടും സംസാരിക്കാതെ മഞ്ജു വാഹനത്തില്‍ കയറി.വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മഞ്ജുവാര്യര്‍ വീണ്ടും ഇതേ കോടതിയില്‍ തന്നെയാണ്‌ നടി വീണ്ടും എത്തുന്നത്.അതും അന്ന് തന്നെ ജീവിതത്തിൽ നിന്നും ഒഴിവാക്കിയ മുൻ ഭർത്താവിനെതിരെ മൊഴി നല്കാൻ. രണ്ടു സംഭവങ്ങളിലും ഒരു ഭാഗത്ത് ദിലീപും മറു ഭാഗത്ത് മഞ്ജുവും ഉണ്ട്.അന്നത്തേ ആ കുടുംബ കോടതിയാണ്‌ ഇപ്പോൾ നടിയുടെ കേസ് വിചാരണക്കായി മാറ്റിവയ്ച്ചിരിക്കുന്നത്.