വലിയ വിദ്യാഭ്യാസം ഒന്നുമില്ല, ചെറുപ്പത്തില്‍ വിവാഹം, 12 വര്‍ഷക്കാലം കഷ്ടപ്പാടുകള്‍, പല ജോലിയും ചെയ്തു ഇപ്പോള്‍ ഓഫീസ് അസിസ്റ്റന്റ്, യുവതിയുടെ കുറിപ്പ്

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായ ചലഞ്ചുകളില്‍ ഒന്നാണ് ജോബ് ചലഞ്ച്. പലരും തങ്ങളുടെ ജോലിയെ കുറിച്ചാണ് പറയുന്നത്. ഇപ്പോള്‍ മഞ്ജുഷ അനു തന്റെ ജോലിയെ കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മയായ വേള്‍ഡ് മലയാളി സര്‍ക്കിളിലാണ് മഞ്ജുഷ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

മഞ്ജുഷയുടെ കുറിപ്പ് ഇങ്ങനെ, വലിയ വിദ്യാഭ്യാസം ഒന്നുമില്ല .വെറും പത്താം ക്ലാസും ഗുസ്തിയും മാത്രം .വളരെ ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിഞ്ഞു പിന്നീട് ഒരു 12 വര്‍ഷക്കാലത്തോളം കുറെ കഷ്ടപ്പാടുകള്‍ മൂന്നുമക്കളെയും കൊണ്ട്. അതിനിടയില്‍ ഭര്‍ത്താവിന് ജോലിക്ക് പോകുന്നതും കുടുമ്പം നോക്കുന്നതും ‘അലര്‍ജി’ ആയതുകൊണ്ട് ചെറിയ കുട്ടികളേയുംകൊണ്ട് വീട്ടുജോലി ,സെയില്‍സ് ഗേള്‍ ,അങ്ങനെപല ജോലികളും ചെയ്തു മക്കള്‍ ഒരുവിധം വളര്‍ന്നപ്പോള്‍ അവര്‍ക്ക് നല്ല വിദ്യാഭ്യാസവും നല്ല വസ്ത്രങ്ങളും നല്ല ഭക്ഷണങ്ങളും കൊടുത്ത നല്ല രീതിയില്‍ വളര്‍ത്തണം എന്ന് അതിയായ മോഹവുമായി എറണാകുളത്തേക്ക് വണ്ടികയറി അവിടെ പാര്‍ടൈം ആയിട്ട് വര്‍ക്ക് ചെയ്തു കൊണ്ട് ബ്യൂട്ടീഷന്‍ കോഴ്‌സ് കമ്പ്യൂട്ടറും പഠിച്ചു.

അവിടുന്ന് ഒരു രണ്ടുവര്‍ഷത്തിനുശേഷം ബ്യൂട്ടീഷന്‍ ജോലിക്കായി ഒമാനിലേക്ക് വിമാനം കയറി. പിന്നീട് ഒരു 9 വര്‍ഷക്കാലം ഒരു പ്രവാസ ജീവിതത്തില്‍ അനുഭവിക്കേണ്ട എല്ലാ സന്തോഷങ്ങളും സങ്കടങ്ങളും കഷ്ടപ്പാട് ഒക്കെ അനുഭവിച്ചുഃ തീര്‍ത്തു .അപ്പോഴേക്കും കൊറോണ കാരണം ഉണ്ടായ കുറെ സാമ്പത്തിക പ്രശ്‌നങ്ങളുമായി നാട്ടിലേക്ക് തിരിച്ചപോരുന്നു. ഇപ്പോ മക്കളൊക്കെ വളര്‍ന്നു മോന്റെയും,മോള്‍ടെയും മാരേജ് കഴിഞ്ഞു ഒരു പേരക്കുട്ടി ആയി. എന്നാലും 45 വയസ്സിലും എനിക്കൊരു ജോലി അത്യാവശ്യം ആയതുകൊണ്ട്,നാട്ടില്‍ വന്നിട്ട് പല ജോലിക്കായി ട്രൈ ചെയ്തു ,ഇപ്പോള്‍ എറണാകുളത്ത് ഒരു കമ്പനിയില്‍ ഓഫീസ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നു.