ഉർവശിക്ക് സാധിക്കാത്തത് ആശക്ക് സാധിച്ചു, ദാമ്പത്യത്തിൽ ആ​ഗ്രഹിച്ചതെല്ലാം ആശ തന്നു-മനോജ് കെ ജയൻ

ഉർവശി മുൻ ഭർത്താവ് മനോജ് കെ ജയനെക്കുറിച്ച് നടത്തിയ പ്രസ്താവനകൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരുന്നു. ഇപ്പോളിതാ ഭാര്യ ആശയെക്കുറിച്ച് മനോജ് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയ വീണ്ടും ഏറ്റെടുത്ത് കഴി‍ഞ്ഞു. ഒറു ഭാര്യ എങ്ങനെയായിരിക്കണമെന്ന് എന്നെ പഠിപ്പിച്ചത് ആശയാണെന്നാണ് മനോജ് പറഞ്ഞത്. ഉർവശിക്ക് സാധിക്കാത്തത് ആശക്ക് സാധിച്ചു, ദാമ്പത്യത്തിൽ ആ​ഗ്രഹിച്ചതെല്ലാം ആശ തന്നുയെന്നും മനോജ് പറയുന്നു

ആശ വന്നശേഷമുള്ള ജീവിതമാറ്റങ്ങളെക്കുറിച്ച് മനോജ് പറയുന്നതിങ്ങനെ.. കുടുംബജീവിതം എങ്ങനെയാവണമെന്ന് ആശയാണ് എന്നെ പഠിപ്പിച്ചത്. നമ്മള് എങ്ങനെ ജീവിക്കണം, ഭാര്യ എന്താവണം, ഒരു ഭാര്യ എങ്ങനെ കുടുംബം നോക്കണം എന്നൊക്കെ മനസ്സിലാക്കിത്തന്നത് ആശയാണ്. എന്നെ മാത്രമല്ല എന്റെ കുഞ്ഞിനെയും ജീവിച്ചിരിക്കുന്ന അച്ഛനെയും എങ്ങനെ നോക്കണം എന്നും പഠിപ്പിച്ചു. സ്‌നേഹം എന്താണെന്ന് ഞാനിപ്പോഴാണ് അറിയുന്നത്. സ്‌നേഹം, കെയറിങ് തുടങ്ങി ദാമ്പത്യത്തില് ഒരാൾ എന്തൊക്കെയാണോ ആഗ്രഹിക്കുന്നത് അതെല്ലാം ആശ തനിക്ക് തരുന്നുണ്ടെന്നും ആശയോടൊത്തുള്ള ജീവിതത്തിൽ താൻ ഒരുപാട് സംതൃപ്തനാണെന്നും മനോജ് പറയുന്നു.

കുഞ്ഞാറ്റയാണ് തന്റെ മൂത്തമകളെന്നാണ് ആശയും പറയുന്നത്. കുഞ്ഞാറ്റയും ആശയുടെ മകൾ ശ്രേയയും തമ്മിലും വലിയ അടുപ്പമാണ് ഉള്ളതെന്നും അതുപോലെ തന്നെ ഉർവശിയുടെ മോനെയും അമൃതിനെയും കുഞ്ഞാറ്റയും ശ്രേയയും ഒരുപോലെയാണ് സ്‌നേഹിക്കുന്നതെന്നും ആശ വെളിപ്പെടുത്തുന്നു. മലയാളികളുടെ പ്രിയ താരമാണ് മനോജ് കെ ജയൻ. വൈവിദ്ധ്യമാർന്ന വേഷങ്ങളിലൂടെയാണ് താരം ശ്രദ്ധനേടിയത്. മലയാളത്തിലെ എണ്ണം പറഞ്ഞ നടിമാരിൽ ഒരാളായ ഉർവശിയെ കെട്ടിയെങ്കിലും ആ ദാമ്പത്യം പരാജയമായതിനാൽ ഇവർ പിരിഞ്ഞു. പിന്നീട് മനോജ് കെ ജയൻ ആശ എന്ന യുവതിയെ വിവാഹം ചെയ്തു. ഇതിൽ ദമ്പതികൾക്ക് ഒരു മകനുമുണ്ട്.ഉർവശിയുടെയും മനോജിന്റെയും മകൾ കുഞ്ഞാറ്റയും അച്ഛനൊപ്പമാണ് ജീവിക്കുന്നത്. ഇപ്പോൾ ആശ എത്തിയ ശേഷം തങ്ങളുടെ ജീവിതം മാറിയത് എങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കയാണ് താരം.

പിരിഞ്ഞെങ്കിലും തനിക്കും ഉർവശിക്കുമിടയിൽ പിണക്കങ്ങളൊന്നുമില്ലെന്നാണ് മനോജ് പറയുന്നത്. നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ 2000ലായിരുന്നു മനോജ് കെ ജയന്റെയും ഉർവശിയുടെയും വിവാഹം. 2008ൽ ഇരുവരും വേർപിരിഞ്ഞു. 2011ലാണ് മനോജ് ആശയെ വിവാഹം ചെയ്തത്. ആശയും വിവാഹമോചിതയായിരുന്നു. ഈ ബന്ധത്തിൽ ഒരു മകളും ആശയ്ക്കുണ്ട്. ചിന്നുവെന്ന് വിളിക്കുന്ന ശ്രേയ സ്വന്തം പിതാവിനൊപ്പം യുകെയിലാണ് ജീവിക്കുന്നത്. ആശയ്ക്കും മനോജിനും അമൃത് എന്നൊരു മകൻ കൂടിയുണ്ട്. കുഞ്ഞാറ്റയ്ക്കും അമൃതിനും ആശയ്ക്കുമൊപ്പമാണ് മനോജ് ഇപ്പോൾ ജീവിതം ആഘോഷിക്കുന്നത്