ഇത്ര പെട്ടെന്ന് യാത്രയാകും എന്നു കരുതിയില്ല ശരണിന്റെ മരണത്തിൽ കുറിപ്പുമായി മനോജ് കെ ജയൻ

പ്രിയദർശൻ സംവിധാനം ചെയ്ത ഹിറ്റ്‌ ചിത്രങ്ങളിലൊന്നായ ചിത്രം സിനിമയിൽ അഭിനയിച്ച നാടനാണ് ശരൺ. മലയാളികൾ ഒരിക്കലും മറക്കാത്ത ചിത്രം സിനിമയിലെ ‘സായിപ്പേ മൈ ബ്രദർ ഡ്രിങ്കിംഗ് വാട്ടർ’ സീനിൽ മോഹൻലാലിനൊപ്പം അഭിനയിച്ച നടൻ ഇന്നാണ് മരണപ്പെട്ടത്. പ്രമേഹബാധിതനായി അവശനായിരുന്നു താരം. വർഷങ്ങൾക്ക് ശേഷം ശരൺ 32-ാം അദ്ധ്യായം 23-ാം വാക്യം എന്ന ചിത്രത്തിൽ അഭിനയിക്കയുണ്ടായി.

ശരണിന്റെ മരണത്തിൽ അനുശോചനക്കുറിപ്പുമായെത്തിയിരിക്കുകയാണ് മനോജ് കെ ജയൻ. ഇത്ര പെട്ടെന്ന് യാത്രയാകും എന്നു കരുതിയില്ല. ആദ്യകാല സംഭവങ്ങളും സൗഹൃദങ്ങളും നമുക്ക് ഒരിക്കലും മറക്കാനാവില്ല,,എനിക്കും…വലിയ വിഷമത്തോടെ ശരണിന് ആദരാജ്ഞലികൾ അർപ്പിക്കുന്നെന്ന് മനോജ് സോഷ്യൽ മഡിയയിൽ കുറിച്ചു

കുറിപ്പിങ്ങനെ

ശരൺ അഭിനയജീവിതം തുടങ്ങിയ കാലം മുതൽ അറിയുന്ന വ്യക്തി, സുഹൃത്ത്. ’കുമിളകൾ’ സീരിയലിൽ 1989-ൽ അഭിനയിക്കുമ്പോൾ ശരണിന് ഒരു സിനിമാഗ്ലാമറും ഉണ്ടായിരുന്നു, ‘ചിത്രം’ സിനിമയിൽ ലാലേട്ടൻ്റെ കൂടെ ശ്രദ്ധേയമായ റോളിൽ വന്ന ആൾ എന്നതും .. മൂന്നു മാസം മുൻപ് സംസാരിച്ചിരുന്നു ആ കാലത്തെ ഒരു പാട് ഓർമ്മകളും, സന്തോഷങ്ങളും ഇപ്പോഴുള്ള കുറെ വിഷമങ്ങളും പങ്കു വച്ചു. ഇത്ര പെട്ടെന്ന് യാത്രയാകും എന്നു കരുതിയില്ല. ആദ്യകാല സംഭവങ്ങളും സൗഹൃദങ്ങളും നമുക്ക് ഒരിക്കലും മറക്കാനാവില്ല,,എനിക്കും…വലിയ വിഷമത്തോടെ ശരണിന് ആദരാജ്ഞലികൾ അർപ്പിക്കുന്നു പ്രണാമം