‘അഥിതി’ കൊലയാളി വീട്ടമ്മയേ കൊലപ്പെടുത്തി കിണറ്റിൽ ഇട്ടു,ആദം അലി മുങ്ങിയത് വീട്ടമ്മയുടെ 50000 രൂപയുമായി

തലസ്ഥാനത്ത് അന്യ സംസ്ഥാന തൊഴിലാളി വീട്ടമ്മയേ കൊന്ന് കിണറ്റിൽ ഇട്ടു. അന്യ സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ നടത്തുന്ന ബ്രൂട്ടൽ കൊലപാതകങ്ങളുടെ പരമ്പരയിൽ വീണ്ടും ഒരെണ്ണം കൂടി വരുമ്പോൾ ഇവരെകൊണ്ട് ജോലി ചെയ്യിപ്പിക്കുകയും വീട്ടു പണികൾ നടത്തിക്കുകയും ചെയ്യുന്ന എല്ലാവരും ജാഗ്രതയും മുൻ കരുതലും എടുക്കണം. ബംഗാളിയായ ആദം അലി എന്ന അന്യ സംസ്ഥാന തൊഴിലാളിയാണ്‌ കൊലയാളി. ആദം അലി കെട്ടിടം പണിക്കാരനായാണ്‌ തിരുവന്തപുരത്ത് എത്തിയത്.വിരമിച്ച സർക്കാർ ഉദ്യോഗസ്ഥയായ കേശവദാസപുരം രക്ഷാപുരി മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമയാണ്‌ ദാരുണമായി കൊല ചെയ്യപ്പെട്ടത് മനോരമയ്ക്ക് 68 വയസു പ്രായം ഉണ്ട്.

കൊലയാളി ആദം അലി വളരെ ആസൂത്രിതമായി കൊലപാതകം നടത്തുകയായിരുന്നു. മനോരമയേ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവു ചെയ്യുകയോ അല്ലെങ്കിൽ രക്ഷപെടാനോ ആയിരിക്കാം കിണറ്റിൽ ജഢം എടുത്തിട്ടത് എന്ന് സംശയിക്കുന്നു. ആദം അലി കൊല നടത്തിയ ശേഷം ഒളിവിൽ പോയി. ഇയാൾ ബംഗാളിലേക്ക് കടക്കാനുള്ള സാധ്യതയുണ്ട്. ഇയാളുടെ ചിത്രം പുറത്ത് വിട്ടിട്ടുണ്ട്. ഇതിൽ കാണുന്ന ചിത്രത്തിലെ സാമ്യമുള്ളവരെ കണ്ടാൽ അറിയിക്കാൻ പോലീസിന്റെ അറിയിപ്പും ഉണ്ട്. ബംഗാളിലേക്ക് പ്രതി മുങ്ങിയാൽ പിന്നെ അതിർത്തി കടന്ന ബംഗ്ളാദേശിലേക്ക് കടക്കാൻ സാധ്യത ഏറെയാണ്‌ എന്നും കരുതുനു. ഇതു തന്നെയാണ്‌ അന്യ സംസ്ഥാന തൊഴിലാളികൾ നടത്തുന്ന പല കുറ്റകൃത്യങ്ങളും തെളിയാതെ പോകുന്നത്. പ്രതിയേ പിടിക്കാൻ വലിയ പ്രയാസമായിരിക്കും.

ഇപ്പോൾ കൊല ചെയ്യപ്പെട്ട മനോരമയുടെ വീടിനടുത്ത് അന്യ സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. അതിഥിത്തൊഴിലാളികൾ സ്ഥിരമായി വെള്ളമെടുക്കാൻ പോകുന്ന വീടാണ് മനോരമയുടേത്. ഇപ്പോൾ ഒളിവിൽപ്പോയ ആദംഅലി ഇന്നലെ ഉച്ചയോടെ മനോരമയുടെ വീട്ടിൽ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.വീട്ടിൽ മനോരമയേ കാണാതെ വന്നപ്പോൾ ഇവരുടെ വീടിന് തൊട്ടുപിറകിലുള്ള ആൾതാമസില്ലാത്ത വീട്ടിലെ കിണറിന് മുകളിൽ ഉണ്ടായിരുന്ന ഇരുമ്പ് ഗ്രിൽ മാറ്റിയ നിലയിൽ കണ്ടെത്തിയത് സംശയം ഉണർത്തിയിരുന്നു. തുടർന്ന് കിണറ്റിൽ നോക്കിയപ്പോഴായിരുന്നു കൊലപ്പെടുത്തി മനോരമയേ ഇവിടെ ഇട്ടത് കണ്ടെത്തുന്നത്.ആദം അലിക്കൊപ്പം താമസിച്ച നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ദിനരാജും ഭാര്യ മനോരമയും കോളജ് ഓഫ് എജ്യുക്കേഷനിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥരാണ്. മനോരമയെ കാണാനില്ലെന്ന പരാതിയിൽ ഇന്നലെ വൈകിട്ട് 3നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പൊലീസ് നായ മണം പിടിച്ച് അയൽപക്കത്തെ വീട്ടിലെ കിണറിനു സമീപം വന്നു നിന്നു.

തുടർന്നു ഫയർഫോഴ്‌സിനെ എത്തിച്ചു നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ നിന്നു മൃതദേഹം കിട്ടിയത്. ദമ്പതിമാർ മാത്രം താമസിക്കുന്ന വീടാണെന്ന് മനസിലാക്കി കൊലപാതകത്തിനുള്ള പ്ലാൻ ആദം അലി നേരത്തെ തയാറാക്കിയതായി പൊലീസ് സംശയിക്കുന്നു. ദിനരാജ് വർക്കലയിലുള്ള മകളുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. വീട്ടിൽ നിന്ന് ഒരു നിലവിളി കേട്ടതായി സമീപവാസികളാണു ദിനരാജിനെ ഫോണിൽ വിളിച്ച് അറിയിച്ചത്. പൊലീസ് എത്തി പരിശോധിച്ചപ്പോൾ വീട്ടിൽ സൂക്ഷിച്ച 50,000 രൂപ കാണാനില്ലെന്നു കണ്ടെത്തിയിരുന്നു. ഒരാൾ നിലവിളിക്കുന്ന ശബ്ദം കേട്ട് അയൽവാസികൾ സമീപത്തുള്ള വീടുകളിൽ കയറി പരിശോധിച്ചിരുന്നു. മനോരമയുടെ വീട്ടിൽ നിന്ന് മാത്രം ആരും ഇറങ്ങിവന്നില്ല. ഇതിനു പിന്നാലെയാണ് അയൽവാസികൾ ദിനരാജിനെ ഫോണിൽ ബന്ധപ്പെട്ടത്.

നീചമായ കൊലപാതകം നടത്തിയ കൊലയാളിയേ പോലും മാധ്യമങ്ങൾ വാർത്തയിൽ വിശേഷിപ്പിക്കുന്നത് പ്രതി എന്നോ കൊലയാളി എന്നോ ഒന്നും അല്ല. അഥിതി എന്നാണ്‌. അഥിതി തൊഴിലാളി എന്ന ഓമന പേരിലാണ്‌ കൊലയാളി ആദം അലിയേ മാധ്യമ വാർത്തകളിൽ പൊലും വിശേഷിപ്പിക്കുന്നത്. എങ്ങിനെയാണ്‌ അന്യ സംസ്ഥാന തൊഴിലാളികൾ അഥിതി തൊഴിലാളികളായത്. ഇത്തരത്തിൽ ഒരു പ്രയോഗം മലയാളികളിൽ അടിച്ചേല്പ്പിച്ചതും മാധ്യമ ഭാഷകളിൽ കയറി കൂടിയതും എങ്ങിനെയാണ്‌. മാത്രമല്ല അഥിതി എന്ന് വിശേഷിപ്പിച്ച് അവർക്ക് പരിഗനന നല്കുവാൻ മാതെരം അവരെ മലയളികൾ അവഞ്ജയോടെ കാണുന്നില്ലായിരുന്നു. മലയാളികൾക്ക് മുകളിൽ കെട്ടിവയ്ക്കുകയായിരുന്നു അവരുടെ അഥിതിയായി എന്ന രീതിയിൽ ബംഗാളിയേയും ആസാമികളേയും ബംഗ്ളാദേശ് കാരായ ആളുകളേ പോലും.

ഇത്തരം അടിമത്വം മലയാളി നേരിടുന്നത് കുടിയേറ്റ തൊഴിലാളികളിൽ നിന്നും അന്യ സംസ്ഥാന ആളുകളിൽ നിന്നും രാജ്യത്ത് നുഴഞ്ഞ് കയറിയ കൊടും ക്രിമിനലുകളിൽ നിന്നുമാണ്‌. ബംഗ്ളാദേശിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും ഒക്കെ നുഴഞ്ഞ് കയറിയ രാജ്യദ്രോഹികളായ ഭീകരന്മാരേ വരെ മലയാളികളുടെ പൊതു ബോധത്തേ കൊണ്ട് അഥിതി എന്ന് വിളിപ്പിക്കേണ്ടി വന്നിരിക്കുന്നു. അവർ നറ്റത്തുന്ന അരും കൊലയും അതിനു ശേഷം അവർ ഓടി പോകുന്നതും എല്ലാം കേരളത്തിൽ തുടർ കഥകൾ ആകുന്നു.