എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല, 3 മണിക്കൂറായി ഓക്സിജൻ കിട്ടിയിട്ട്, കോവിഡ് രോ​ഗി മരിക്കുന്നതിന് മുന്നെ അയച്ച സന്ദേശം പുറത്ത്

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുപ്പത്തിനാലുകാരനായ യുവാവ് മരിക്കുന്നതിന് മുന്നെ പിതാവിന് അയച്ച സന്ദേശം പുറത്തായി. ഹൈദരാബാദിലെ സർക്കാർ ആശുപത്രിയിൽ ചിക്തിസയിലായിരുന്ന യുവാവിനാണ് മതിയായ ചികിത്സ ലഭിക്കാതിരുന്നത്. ‘എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല, മൂന്ന് മണിക്കൂറായി എനിക്ക് ഓക്സിജൻ നൽകിയിട്ടില്ല, ഞാൻ യാചിച്ചിട്ടു പോലും ഓക്സിജൻ നൽകിയില്ല, എനിക്ക് ശ്വാസമെടുക്കാൻ കഴിയുന്നില്ല.. എൻറെ ഹൃദയം നിലച്ചത് പോലെ തോന്നുകയാണ്, ബൈ എന്നായിരുന്നു അച്ഛനയച്ച വീഡിയോ സന്ദേശത്തിൽ യുവാവ് പറയുന്നത്..

ശബ്ദ സന്ദേശം പുറത്തായതോടെ ആശുപത്രി അധികൃതർക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. സന്ദേശയമയച്ച് ഒരു മണിക്കൂറിന് ശേഷം യുവാവ് മരിച്ചതായി ആശുപത്രി അധികൃതർ അറിയിക്കുകയും ചെയ്തു. കോവിഡ്-19 ബാധിച്ച മുപ്പത്തിനാലുകാരന് പത്ത് സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിച്ചിരുന്നു. തുടർന്നാണ് ഹൈദരാബാധിലെ സർക്കാർ ആശുപത്രിയിൽ പ്രവേശനം ലഭിച്ചത്. എന്നാൽ ഇയാൾ മരിച്ച് തൊട്ടടുത്ത ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്.

വാർത്ത നിഷേധിച്ച് ആശുപത്രി അധികൃതരും രം​ഗത്തെത്തി. കോവിഡ് ലക്ഷണങ്ങളെ തുടർന്ന് ഇക്കഴിഞ്ഞ ജൂൺ 24നാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ തന്നെ മതിയായ ചികിത്സ ഉറപ്പാക്കിയിരുന്നു. ഓക്സിജനും തുടർച്ചയായി നൽകി വന്നിരുന്നു.. എന്നാൽ ചികിത്സയിലിരിക്കെ ജൂൺ 26ന് ഹൃദയാഘാതം മൂലം അയാൾ മരിച്ചു.. ഇങ്ങനത്തെ കേസുകളിൽ ഇതുപോലെ പലപ്പോഴും സംഭവിക്കാറുണ്ട്’ എന്നാണ് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം.