പാലാ മാർ സ്ളീവാ മെഡിസിറ്റിയിൽ വൃക്ക രോഗ വിഭാഗത്തിൽ യോഗ്യതയില്ലാത്ത ലിസി തോമസിനെ നിയമിച്ചതിൽ ദുരൂഹത

പാലാ രൂപതയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന മാർ സ്ലീവ മെഡിസിറ്റി ആശുപത്രിയിൽ അംഗീകൃത മെഡിക്കൽ യോഗ്യതകൾ ഇല്ലാത്ത ഡോക്ടർ പ്രാക്ടീസ് ചെയ്യുന്ന സംഭവത്തിൽ നടപടി. ഇവിടെ ജോളി ചെയ്യുന്ന ഡോ ലിസി തോമസ് അംഗീകൃത മെഡിക്കൽ യോഗ്യത ഇല്ലാതെ നെഫ്രോളജിയിൽ വ്യാജമായി പ്രാക്ടീസ് ചെയ്യുന്നു എന്ന പരാതി ലഭിച്ചത് വിജിൽസൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്കാണ്‌. നവീൻ പിള്ള എന്ന ആളാണ്‌ പരാതിക്കാരൻ. ഇത്തരത്തിൽ ലിസി തോമസ് പ്രാക്ടീസ് ചെയ്യുന്നത് രോഗികളുടെ ജീവൻ അപകടത്തിലാക്കും എന്നും അടിയന്തിര നടപടി വേണം എന്നുമാണ്‌ ആവശ്യം.വൃക്കകളുടെ പ്രവർത്തനം വൃക്കരോഗങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കുന്ന വൈദ്യശാസ്ത്ര ശാഖയാണ് നെഫ്രോളജി. വൃക്കകളുടെ ആരോഗ്യം, വൃക്കരോഗം എന്നിവ മുതൽ ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കൽ വരെയുള്ള ചികിത്സകൾ ഇതിൻ്റെ ഭാാഗമാണ്.

ഈ വിഭാഗത്തിൽ തന്നെ തട്ടിപ്പിനു കളമൊരുങ്ങുന്നു എന്ന വിവരം ദുരൂഹത ഉണ്ടാക്കുന്നു. ആശുപത്രികളുടെ ചാകരയും കോടികളുടെ കൊയ്ത്ത് മേഖലയുമാണ്‌ നെഫ്രോളജിയും വൃക്ക മാറ്റലും ചികിൽസയും ഒക്കെ. അവിടെ യോഗ്യത ഇല്ലാത്ത സ്വന്തക്കാരേ കുടിയിരുത്തുന്നു എന്ന പരാതിയും ഗൗരവം ഉണ്ടാക്കുന്നു. വൃക്കകളെ ബാധിക്കുന്ന സിസ്റ്റമിക് അവസ്ഥകളായ പ്രമേഹം, ഓട്ടോ ഇമ്യൂൺ രോഗങ്ങൾ എന്നിവയും, വൃക്കരോഗത്തിന്റെ ഫലമായി ഉണ്ടാകുന്ന സിസ്റ്റമിക് രോഗങ്ങളായ റീനൽ ഓസ്റ്റിയോഡിസ്ട്രോഫി, രക്താതിമർദ്ദം പോലെയുള്ളള അസുഖങ്ങളും നെഫ്രോളജിയുടെ ഭാഗമാണ്. നെഫ്രോളജിയിൽ അധിക പരിശീലനം നേടി ട്രാവൻ കൂർ കൊച്ചി മെഡിക്കൽ കൗൺസിൽ അംഗീകരിച്ച് എം ഡിയും ഉണ്ടെങ്കിൽ മാത്രമേ ഒരു ഡോക്ടറെ നെഫ്രോളജിസ്റ്റ് എന്ന് വിളിക്കാനും അത്തരത്തിൽ ബോർഡുകൾ വയ്ച്ച് ചികിൽസിക്കാനും പാടുള്ളു

നിശ്ചിത യോഗ്യത ഇല്ലാത്ത ഡോക്ടർമാർ രോഗികളുടെ ജീവൻ അപകടത്തിലാക്കും എന്നതിൽ സംഭവത്തിൽ കർശനമായ നടപടിക്കും അന്വേഷണത്തിനും നിർദ്ദേശം നല്കുകയും ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയുമാണ്‌ പ്രിൻസിപ്പൽ സിക്രട്ടറി. വിഷയത്തിൽ കർശനമായ നടപടി സ്വീകരിക്കാനും തുടർ അന്വേഷണം നടത്താനും ഡോക്ടർമാരുടെ രജിസ്ട്രേഷൻ നടപടികൾ ആധികാരികമായി വിലയിരുത്തുക്ക കേരളത്തിലെ സ്റ്റാറ്റ്യൂട്ടറി ബോഡിയായ ട്രാവൻ കൂർ കൊച്ചി മെഡിക്കൽ കൗൺസിലിനാണ്‌ നിർദ്ദേശം നല്കിയത്

വിജിലനസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ അന്വേഷണ റിപോർട്ട് സംസ്ഥാന ആരോഗ്യ വകുപ്പിനു കൈമാറുകയും ആരോഗ്യ വകുപ്പ് നടപടിക്കായി ട്രാവൻ കൂർ കൊച്ചി മെഡിക്കൽ കൗൺസിലിനു നല്കുകയും ആയിരുന്നു.

വ്യജമായി ഇല്ലാത്ത എം ഡി ബിരുദം ബോർഡിൽ പ്രദർശിപ്പിച്ച് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ അനവധി വ്യാജ ഡോക്ടർമാർ പ്രാക്ടീസ് ചെയ്യുന്നു എന്നും പരാതി ഉണ്ട്. സംസ്ഥാനത്തേ ഡോക്ടർമാരുടെ മുഴുവൻ ബിരുദവും മറ്റും പരിശോധിക്കാനും വേരിഫൈ ചെയ്യാനും അതാത് ഹോസ്പിറ്റൽ മാനേജ്മെന്റുകൾ തയ്യാറാവുന്നില്ല. യഥാർഥ ഒരു എം ഡി യോഗ്യതയുള്ള ഡോക്ടർക്ക് ലക്ഷങ്ങൾ ശംബളം നല്കുമ്പോൾ വ്യാജ ബിരുദക്കാർക്ക് അതിന്റെ പകുതി ശംബളം നല്കിയാൽ മതിയാകും. അതേ സമയം ആശുപത്രി മാനേജ്മെന്റാവട്ടേ എം ഡി ഡോക്ടർക്കുള്ള ഫീസ് രോഗികളിൽ നിന്നും ഈടാക്കുകയും ചെയ്യും. അതായത് ചില സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ ഇത്തരത്തിൽ വ്യാജ ബിരുദക്കാരേയും ഇല്ലാത്ത ബിരുദക്കാരേയും എം ഡി മാരാക്കി വയ്ക്കുമ്പോൾ ആശുപത്രിക്കാരുടെ പണപെട്ടി നിറയുകയാണ്‌. 100 ശതമാനം വ്യാജമായ ചില്കിസ തന്നെയാണിത് എന്നും ഇതുമായി ബന്ധപ്പെട്ട പരാതിയിൽ പറയുന്നു. ചെറിയ ശംബളത്തിൽ വ്യാജ എം ഡിക്കാരേ ഡോക്ടർമാരായി വയ്ച്ച് രോഗികളേ ചതിക്കുമ്പോൾ ചികിൽസാ രംഗത്തേ എല്ലാ ധാർമ്മികതയും മെഡിക്കൽ എത്തിക്സും ആണ്‌ ഇത്തരം സ്വകാര്യ ആശുപത്രികൾ അട്ടിമറിക്കുന്നത് എന്നും പറയുന്നു

പാലായിലെ മാർ സ്ലീവാ മെഡിസിറ്റി പാലാ രൂതപത്യിലെ വിശ്വാസികളുടെ നേർച്ച പണവും പിരിവും എടുത്ത് ഉണ്ടാക്കിയ വൻ പ്രസ്ഥാനമാണ്‌. വളരെ അത്യാധുനികമായി പണിത ഇതിന്റെ ചിലവുകൾ നൂറു കണക്കിനു കോടികൾ വരും. വളരെ പുതിയ ആശുപത്രിയിൽ ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നത് മാനേജ്മെന്റിന്റെ അറിവോടെ തന്നെയാണ്‌. ഇപ്പോൾ വ്യാജ നെഫ്രോളജിസ്റ്റ് എന്ന് പറയുന്ന ലിസി തോമസ് മുമ്പ് മറ്റൊരു ആശുപത്രിയിൽ സേവനം അനുഷ്ടിച്ചതായിരുന്നു. അന്നും പരാതിയും സർക്കാർ തലത്തിൽ നടപടിയും ഉണ്ടായിട്ട് അവിടെ നിന്നും മാറ്റിയതായിരുന്നു. തുടർന്ന് ഒരു വൈദീകന്റെ സ്വാധീനം മൂലം ലിസി തോമസ് പാലാ മാർ സ്ലീവ മെഡിസിറ്റിയിൽ കയറി പറ്റുകയായിരുന്നു. മാത്രവുമല്ല ഈ വൈദീകൻ പാലാ മാർ സ്ളീവ മെഡിസിറ്റി മാനേജ്മെന്റിൽ ഉള്ളയാളും ആശുപത്രിയുടെ ഭരണ ചുമതലയിൽ ഉള്ള ആളുമാണ്‌. വൈദീകനുമായി ബന്ധപ്പെട്ട് മറ്റ് ചില അപഖ്യാതികളും ഈ വിവാദത്തിൽ പുറത്തേക്ക് വരുന്നുണ്ട്

ലിസി തോമസിനെതിരേ അന്വേഷണ ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചിട്ടും സർക്കാരിനെയും വെല്ലുവിളിച്ച് ഇവരെ പാലാ മാർ സ്ളീവാ മെഡിസിറ്റിയിൽ നെഫ്രോളജിസ്റ്റായി തുടരാൻ അനുവദിക്കുന്നു എന്നതും മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നുള്ള ധിക്കാരമാണ്‌. രോഗികൾക്ക് ഇങ്ങിനെ വന്നാൽ എന്ത് സുരക്ഷയാണ്‌ ഉള്ളത് എന്നും ചോദിക്കുന്നു. സർക്കാർ പുറത്തിറക്കിയ നടപടി ഉത്തരവാണിത്. അംഗീകൃത യോഗ്യത ഇല്ലാതെ ലിസി തോമസ് നെഫ്രോളജിസ്റ്റായി പ്രാക്ടീസ് ചെയ്യുന്നു എന്നും വിജിലസ് ആന്റ ആന്റി കറപ്ഷൻ ബ്യൂറോയിൽ കേസുള്ളതായും ഈ ഉത്തരവിൽ പ്രിൻസിപ്പൽ സിക്രട്ടറി വ്യക്തമാക്കുന്നു.

ലിസി തോമസിനെതിരേ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി ട്രാവൻ കൂർ കൊച്ചി മെഡിക്കൽ കൗൺസിൽ പുറപ്പെടുവിച്ച നോട്ടിസാണിത്. ലിസി തോമസ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ എല്ലാ ഡോക്ടർമാരുടേയും പേരും രജിസ്ട്രേഷൻ നമ്പറും ഹാജരാക്കണം എന്നും ഇതിൽ ആവശ്യപ്പെട്ടിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നടപടിയുടെ ഭാഗമായി ലിസി തോമസ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഡോക്ടർമാരുടെ മുഴുവൻ യോഗ്യതാ സർട്ടിഫികറ്റും പരിശോധിക്കാനാണ്‌ തീരുമാനം. എന്തായാലും പാലാ രൂപതയിൽ കോടികൾ മുടക്കി വിശ്വാസികൾ പണിത് കൂറ്റൻ ആശുപത്രിയിൽ ഏതാനും ചില വൈദീകർ നടത്തുന്ന കൃത്യ വിലോപമാണ്‌ സ്ഥാപനത്തിനു ചീത്ത പേർ ഉണ്ടാക്കിയിരിക്കുന്നത്. സ്ഥാപനങ്ങൾ കെട്ടി ഉയർത്താൻ വിശ്വാസികളുടെ വിയർപ്പും പടുത്തുയർത്ത് കഴിഞ്ഞാൽ വൈദീകരുടെ ഇഷ്ടക്കാർക്ക് അനധികൃത ജോലി കൊടുക്കലും ഇഷ്ടക്കാരെ കുടിയിരുത്തലും എന്നും വിമർശനവും ഉയരുന്നു