വിവാഹ തലേന്ന് വധുവിന്റെ ഫോണിലേക്ക് ആദ്യ ഭാര്യയുടെ മെസേജ് എത്തി, പിന്നീട് സംഭവിച്ചത്

വിവാഹത്തിന്റെ തലേ ദിവസം വിവാഹം മുടങ്ങി പോകുന്ന സംഭവങ്ങൾ പലതും മുൻപ് റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ഇപ്പൊൾ ഇത്തരത്തിൽ ഒരു സംഭവമാണ് പുറത്ത് വരുന്നത്. കല്യാണം മുടങ്ങിയതിന് പിന്നാലെ വരന് മുട്ടന്‍ പണി കിട്ടുകയും ചെയ്തു. മറ്റൊന്നുമല്ല വിവാഹത്തിന്റെ തലേ ദിവസം വധുവിന്റെ ഫോണിലേക്ക് വരന്റെ ആദ്യഭാര്യ ഇവരുടെ ചിത്രങ്ങളും വിവാഹ സര്‍ട്ടിഫിക്കറ്റും അയച്ചു കൊടുക്കുകയായിരുന്നു. ഇതോടെയാണ് കല്യാണം മുടങ്ങിയത്.

ഇതിന് തൊട്ട് പിന്നാലെ വരന്‍ നാട്ടില്‍ നിന്നു തന്നെ മുങ്ങുകയും ചെയ്തു.

എന്നാല്‍ സംഭവത്തില്‍ വരനെതിരെ പോലീസ് വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തു. വഞ്ചിമല കൂനാനിക്കല്‍ താഴെ സനിലാണ് പ്രതി. ഇയാള്‍ നാട്ടില്‍ നിന്നും മുങ്ങിയിരിക്കുകയാണ്. എലിക്കുളത്ത് വെച്ചായിരുന്നു സനലും യുവതിയുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന്റെ തലേ ദിവസം യുവതിയുടെ ഫോണിലേക്ക് സനലിന്റെ ആദ്യ ഭാര്യയുടെ വാട്‌സ്ആപ്പ് സന്ദേശങ്ങളെത്തി.

മലപ്പുറം സ്വദേശിയായ സനിലിന്റെ ആദ്യ ഭാര്യയാണ് മെസേജ് അയച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിവാഹിതരാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും സഹിതമായിരുന്നു മലപ്പുറം സ്വദേശിനി സന്ദേശങ്ങള്‍ യുവതിക്ക് അയച്ചത്.

മലപ്പുറം സ്വദേശിനിയായ ആദ്യ ഭാര്യയുടെ ബന്ധു ഇക്കാര്യം നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ സനില്‍ അവിടെയും ബുദ്ധിപരമായ കളി കളിച്ചു. വിവാഹം മുടക്കാന്‍ പലരും ശ്രമിക്കും പല കള്ള കഥകളും പലരും പറയുമെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇങ്ങനെ സനില്‍ മുന്നറിയിപ്പ് കൊടുത്തിരുന്നതിനാല്‍ ആദ്യ ഭാര്യയുടെ ബന്ധു പറഞ്ഞത് ആരും വിശ്വസിച്ചില്ല. ഇവര്‍ ഇത് അവഗണിച്ചു. ചിത്രവും സര്‍ട്ടിഫിക്കറ്റും ലഭിച്ചതോടെ വധുവിന്റെ വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും സനില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ നാട്ടില്‍ നിന്നു മുങ്ങുകയും ചെയ്തു.

മലപ്പുറത്തെ ഒരു സ്‌കൂളില്‍ അധ്യാപകനായ സനില്‍ ഇതേ സ്‌കൂളിലെ അധ്യാപികയായ യുവതിയുമായി 13 വര്‍ഷമായി ഒരുമിച്ചു ജീവിക്കുകയാണെന്ന് ഇതിനു ശേഷമാണു വധുവിന്റെ വീട്ടുകാര്‍ അറിഞ്ഞത്. വിവരം അറിഞ്ഞു ബോധരഹിതനായ സനിലിന്റെ സഹോദരനെ പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം കഴിഞ്ഞ ദിവസം ഭര്‍ത്താവിനൊപ്പം മരുന്നുവാങ്ങാന്‍ പോയി, ആശുപത്രിയില്‍ നിന്ന് സുഹൃത്തിനൊപ്പം മുങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. ഒടുവില്‍ ബംഗാളില്‍ നിന്ന് അറസ്റ്റിലായ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

മക്കളെ ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം പോയ അമ്മയുടെയും സുഹൃത്തിന്റെയും പേരില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കുകയായിരുന്നു. വയനാട് മുട്ടില്‍ മാണ്ടാട് സ്വദേശികളായ ഹസീന (39), സുഹൃത്ത് നിഷാല്‍ (32) എന്നിവരുടെ പേരിലാണ് നടക്കാവ് പോലീസ് കേസെടുത്തത്. ഹസീനയ്ക്ക് 18 വയസ്സിനു താഴെയുള്ള മൂന്നുകുട്ടികളും നിഷാലിന് മൂന്നുവയസ്സുള്ളൊരു കുട്ടിയുമാണുള്ളത്.

ഒരു മാസംമുമ്പ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയ ഹസീന ഭര്‍ത്താവ് മരുന്നു വാങ്ങാന്‍ പോയ സമയത്താണ് നിഷാലിനൊപ്പം കടന്നുകളഞ്ഞത്. ഗള്‍ഫില്‍നിന്ന് തലേദിവസം നാട്ടിലെത്തിയ നിഷാല്‍ രാമനാട്ടുകരയിലുള്ള ലോഡ്ജില്‍ താമസിക്കുകയായിരുന്നു. ഓട്ടോയില്‍ കോഴിക്കോട് തൊണ്ടയാട്ടെത്തിയ ഹസീന അവിടെ നിന്നാണ് നിഷാലിനൊപ്പം പോയത്