പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി, വീട്ടമ്മ അറസ്റ്റിൽ

കോഴിക്കോട് : മൂന്ന് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെയും തന്നെയും ഉപേക്ഷിച്ച് പോയെന്ന ഭർത്താവിന്റെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ജനുവരി 16നാണ് യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് പരാതി നൽകിയത്.

സംഭവത്തിൽ അന്വേസഹനം നടത്തിയ പോലീസ് ആനക്കാംപൊയിൽ സ്വദേശിനി ജിനു (38), ആൺസുഹൃത്തായ കണ്ണോത്ത് സ്വദേശി ടോം ബി.ടോംസി (36) എന്നിവരെ അറസ്റ്റ് ചെയ്‌തു. ഇരുവരെയും പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജിനു ടോമിനൊപ്പമാണ് പോയതെന്ന് കണ്ടെത്തിയത്. ടോമിനെ കാണിനില്ലെന്ന പരാതിയുമായി ഇയാളുടെ വീട്ടുകാരും കോടഞ്ചേരി പോലീസിൽ പരാതി നൽകി.

ഇരുവരുടെയും ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഗൂഡല്ലൂരിൽ വച്ച് പിടിയിലായത്. ജുവനൈൽ ജസ്റ്റിസ് ആക്ട് 75 പ്രകാരവും ഐപിസി 317ാം വകുപ്പു പ്രകാരവുമാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.